ഈ പഴം കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ അറിയാതെ പോകരുത്
കേരളത്തിലെ ഏത് കാലാവസ്ഥയിലും മണ്ണിലും കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് സീതപഴം. എന്നാൽ മറ്റ് പല നാടുകളിൽ ആത്തചക്ക എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കാൻസർ എന്ന രോഗത്തെ പ്രതിരോധിക്കാനുള്ള നിരവധി ഘടങ്ങൾ സീതപഴത്തിലുണ്ട്. അതുകൊണ്ട് തന്നെ ഈ പഴത്തിന്റെ സ്വീകാര്യത കേരളത്തിൽ വർധിച്ചു വരുകയാണ്. മാത്രമല്ല വിപണികളിൽ ലഭിക്കാൻ പ്രയാസമുള്ള പഴങ്ങളിൽ ഒന്നാണ് സീതപഴം. ഒരുപാട് ഗുണങ്ങൾ അടങ്ങുന്ന ഈ പഴം കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കാമെന്ന് നോക്കാം.
കൃഷിഭവൻ അല്ലെങ്കിൽ വിപണികളിൽ തന്നെ സീതപഴത്തിന്റെ വിത്ത് ലഭ്യമാകുന്നതാണ്. സീതപഴത്തിന്റെ കൃഷി രീതി എന്ന് പറയുന്നത് വിത്തുകൾ പാകി മുളപ്പിക്കുന്ന തൈകളാണ്. ബഡിങ് ചെയ്ത തൈകൾ ഉൽപാദിക്കാവുന്നതാണ്. കാലവർഷ ആരംഭത്തിൽ സീതപഴം കൃഷി ചെയ്യുന്നതാണ് ഉത്തമം. നാല്പത്തിയഞ്ച് സെന്റിമീറ്ററിൽ കുഴിയെടുത്ത് അതിൽ കൃഷി ചെയ്യാവുന്നതാണ്. ഏകദേശം അത്ര താഴ്ച്ചയുള്ള കുഴിയെടുക്കുന്നതാണ് നല്ലത്. കുഴികളിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി തൈ നട്ടാൽ വളർച്ചയെ സഹായിക്കുന്നതാണ്.
ഓരോ തൈക്ക് വീതം വർഷം 750 ഗ്രാം പൊട്ടാഷ് വളം അതുപോലെ 750 ഗ്രാം യൂറിയ നൽകിയാൽ മതിയാകും. അതുകൊണ്ട് തന്നെ വലിയ രീതിയിൽ പരിചരണവും ചിലവും ഇതിൽ വരുന്നില്ല. മികച്ച വിളവ് ലഭിക്കുന്ന നല്ല ഗുണമേന്മ നിറഞ്ഞ നാടീൽ കൃഷി കേന്ദ്രങ്ങളിലും, സ്വകാര്യ നഴ്സറികളിലും ലഭിക്കുന്നതായിരിക്കും. വളങ്ങൾ മരത്തിന് ചുറ്റും വിതറി മണ്ണ് വരണ്ടി യോജിപ്പിക്കുക. കുഴി അധികമായി താഴ്ത്തേണ്ട ആവശ്യമില്ല. അധികമായി കുഴി താഴ്ത്തിയാൽ കൃഷിയെ ബാധിച്ചേക്കാം. അതുമാത്രമല്ല സീതപഴത്തിന്റെ വേരുകൾ താഴെക്ക് കൂടുതൽ ഇറങ്ങില്ല.
തൈ നട്ട് ഏകദേശം അഞ്ച് വർഷമെങ്കിലും വൃഷത്തിന്റെ സ്വഭാവം കാണിക്കാൻ സമയമെടുക്കും. കായ്കൾ ഉണ്ടായി കഴിഞ്ഞാൽ നാല് മാസം കൊണ്ട് പറിച്ചെടുക്കാൻ കഴിയും. ഒരു സീതപഴം മരത്തിൽ നിന്ന് ഏകദേശം 80 കായകൾ വരെ ഉണ്ടായേക്കാം. അതുമാത്രമല്ല സീതപഴത്തിന്റെ കായക്ക് 200 ഗ്രാം വരെ തൂക്കം ഉണ്ടാവുന്നതാണ്. പ്രൂണിങ് ചെയ്യുന്നതിലൂടെ കൃഷിയ്ക്ക് നല്ല വിളവ് ലഭിക്കുന്നതായിരിക്കും. മാർച്ച് മുതൽ ഓഗസ്റ്റ് വരെ വൃഷത്തിൽ നിന്നും പൂവിടുന്നtത് കാണാം.
നവംബർ മാസമാണ് വിളവിന് ഉത്തമ സമയം. ധാരാളം ധാതുക്കളും. ജീവകങ്ങളും അടങ്ങിയ സീതപഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ വിറ്റാമിൻ എ ഒരുപാട് അടങ്ങിട്ടുള്ളതിനാൽ കണ്ണിന് ഗുണം ചെയ്യുന്നതാണ്. കൂടാതെ മഗ്നീഷ്യം ഉള്ളതിനാൽ മാംസപേശികൾക്ക് ശക്തി നൽകാൻ സഹായിക്കുന്നു. ചർമത്തിൽ ഉണ്ടാവുന്ന മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ സീതപഴത്തിന്റെ നീര് ഒഴിച്ചാൽ മതിയാകും. ഛർദിയ്ക്കും, വയറിളക്കത്തിനും തൊലി കഷായം കുടിച്ചാൽ മതിയേക്കാം