എത്ര കടുത്ത താ രനും മാറുകയും തല നല്ല ക്ലീന്‍ ആകുകയും മുടി വളരുകയും ചെയ്യും ഇങ്ങനെ ചെയ്താല്‍
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ എന്നത്. താരൻ തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ അത് ഒരു സ്ഥിരം പ്രശ്നമായി മാറും എന്നാണ് വിദഗ്ധർ പറയുന്നത്. താരന് പ്രകൃതിദത്തമായ വഴികൾ ആണ് കൂടുതൽ നല്ലത്.അമിതമായ താരനും മുടികൊഴിച്ചിലും കാരണമാവാറുണ്ട്. അതിന് നല്ലൊരു മാർഗമാണ് തൈര് എന്നത്. ചില വിറ്റാമിനുകളും ധാതുക്കളും കയ്യിൽ അടങ്ങിയിട്ടുണ്ട്.
മുടി കഴുകുന്നത് അരമണിക്കൂർ മുമ്പ് തൈര് ഉപയോഗിച്ച് തലയൊന്ന് മസാജ് ചെയ്ത് കഴുകുകയാണെങ്കിൽ വളരെ നല്ലത് ആണ്. അതുപോലെ തന്നെ മികച്ച ഒരു പ്രതിവിധിയാണ് വെളിച്ചെണ്ണ എന്നത്.ഇത് മുടിയുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആണ്. മൂന്നോ നാലോ ടേബിൾസ്പൂൺ എണ്ണ തലയോട്ടിൽ പുരട്ടി മസാജ് ചെയ്യുക. അതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. അടുത്തത് അലോവേര അഥവാ കറ്റാർവാഴ ആണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കറ്റാർവാഴ. മുടി ഷാംപൂ ചെയ്യുന്നതിന് തൊട്ടു മുൻപ് കറ്റാർ വാഴ ജെല്ല് തലയിൽ പുരട്ടാൻ ശ്രദ്ധിക്കുക.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക
ഇത് കുറഞ്ഞത് ഒരു 15 മിനിറ്റ് എങ്കിലും ഇടണം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നതാണ്. ഒലിവോയിൽ ആണ് അടുത്തത്. അൽപം ബദാം ഓയിലും തേനും ചേർത്ത് തലയിൽ പുരട്ടുന്നതും താരൻ കളയാൻ വളരെ മികച്ചതാണ്. അടുത്തത് ഉലുവാപ്പൊടി ആണ്. തലയോട്ടിയിൽ ഇതൊരു പേസ്റ്റ് പരുവത്തിലാക്കി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് പുരട്ടുകയും ചെയ്യാവുന്നതാണ്.
അടുത്തത് മുട്ടയുടെ വെള്ളയാണ്. ഇതും അരമണിക്കൂർ തേച്ചുപിടിപ്പിച്ച് കഴിഞ്ഞ ശേഷം ഷാംപൂ ഇട്ട് കഴുകികളയുക ആണ് വേണ്ടത്. താരൻ അകറ്റാനും മുടി കൊഴിച്ചിൽ അകറ്റാനും മുട്ട മികച്ച ഒരു പ്രതിവിധി തന്നെയാണ്. പലരും ഈ താരൻ മൂലം ബുദ്ധിമുട്ടുന്നുണ്ട്. ആ ആർക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഈ പോസ്റ്റ് ഷെയർ ചെയ്യാം