പങ്കാളികളെ കൈമാറുന്ന സംഘം കോട്ടയത്ത് പിടിയില്‍
പങ്കാളികളെ കൈമാറുന്ന സംഘം കോട്ടയത്ത് പിടിയില്‍ ഈ വാര്‍ത്തയുടെ വിശദമായ വിവരങ്ങളും പ്രതികളുടെ കൂടുതല്‍ വിവരങ്ങളും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
കോവൽ കൃഷിയ്ക്ക് അനോജ്യമായ രീതികൾ
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പച്ചക്കറിയാണ് കോവയ്ക്ക. ഏത് പ്രായകാർക്കും കഴിക്കാൻ പറ്റിയ പച്ചക്കറി വിഭവമാണ് കോവയ്ക്ക. കൊക്ക ഗ്രാൻഡീസ് എന്നാണ് കോവയ്ക്കയുടെ ശാസ്ത്രീയ നാമം. മറ്റ് ഭാക്ഷങ്ങളിൽ ഇതിന് പല പേരുകളാണ് ഉള്ളത്. കോവയ്ക്ക ഉപയോഗിച്ച് മിക്കവറും തോരനാണ് ഉണ്ടാക്കാറുള്ളത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന വിഭവം. അധിക ചിലവും അധ്വാനവുമില്ലാതെ ഗാർഹിക കൃഷിയിടത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് കോവയ്ക്ക. നല്ല രീതിയിൽ വിളവ് ലഭ്യമാക്കാനും കോവയ്ക്ക കൊണ്ട് സാധിക്കുന്നതാണ്.
മറ്റ് കൃഷികളെ അപേക്ഷിക്കുമ്പോൾ വർഷം മുഴുവൻ കായഫലം തരുന്ന ഒന്നാണ് കോവയ്ക്ക. കൂടാതെ എവിടെ വേണമെങ്കിലും കോവയ്ക്ക കൃഷി ചെയ്യാവുന്നതാണ്. അടുക്കള തോട്ടമാണെങ്കിലും അതല്ലെങ്കിൽ മറ്റ് കൃഷിയിടമുണ്ടെങ്കിൽ അവിടെയും സുഖകരമായി കൃഷി ചെയ്യാം. മികച്ച വിളവ് ലഭ്യമാക്കാൻ കോവൽ കൃഷിയിൽ ചെയ്യേണ്ട ചില വിദ്യകളാണ് നമ്മൾ നോക്കാൻ പോകുന്നത്. കോവൽ കൃഷിയ്ക്ക് പ്രധാനമായും വേണ്ട ഒന്നാണ് കഞ്ഞിവെള്ളവും ചാരവും.
അടുക്കള തോട്ടത്തിനാണെങ്കിലും അല്ലെങ്കിൽ മറ്റ് പല കൃഷി ആവശ്യങ്ങൾക്കാണെങ്കിലും ചാരം അധികമായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ കോവലിന് ഏറ്റവും ഉപകാരപ്രെദമായ ഒന്നാണ് ചാരവും കഞ്ഞിവെള്ളവും. കഞ്ഞിവെള്ളവും ചാരവും കലർത്തിയ മിശ്രിതമാണ് ഇവിടെ ഉപയോഗിക്കുന്നത്. തടം ചെറുതായി ഇളക്കി കൊടുത്ത് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മികച്ച വിളവ് ലഭ്യമാക്കാൻ സഹായിക്കുന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും മീൻ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല. എല്ലാ ദിവസവും മത്സ്യം കഴിക്കുന്നവരാണ് നമ്മളിൽ പലരും. മീൻ കഴുകിയ വെള്ളം കോവലിന്റെ ചുവട്ടിൽ ഒഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. കോവയ്ക്ക പെട്ടെന്ന് കായിക്കാൻ ഇത് സഹായിക്കുന്നു.
കോവൽ കൃഷിയ്ക്ക് പ്രധാനമായും വേണ്ട ഒന്നാണ് സൂര്യപ്രകാശം. അതുകൊണ്ട് തന്നെ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം കോവൽ കൃഷി ചെയ്യുവാൻ. മറ്റ് കൃഷികളെ പോലെ കോവൽ കൃഷിക്കും കീട ആക്രമണങ്ങൾ ഉണ്ടാവാറുണ്ട്. തണ്ട് തുരപ്പൻ, കായ തുരപ്പൻ എന്നീ കീടങ്ങളാണ് പ്രധാനമായും കോവൽ കൃഷിയെ ആക്രമിക്കുന്നത്. ചെടിയുടെ പല ഭാഗങ്ങളിൽ വണ്ണം വെയ്ക്കുകയും ഇത് പിന്നീട് പല സ്ഥലത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
ഇങ്ങനെയാവുന്നതിലൂടെ ചെടി മുരടിച്ചു പോകുന്നത് കാണാം. കൃഷിയുടെ ആരംഭകാലത്ത് തന്നെ നല്ല രീതിയിൽ പരിചരിച്ചാൽ ഈ ആക്രമണം പ്രതിരോധിക്കാം. കോവൽ കൃഷിയ്ക്ക് ഫോസ്ഫോറസ് വളമായ എല്ലുപ്പൊടി നൽകുന്നത് ഏറെ നല്ലതാണ്. വളരുന്ന സമയത്തും എല്ലുപ്പൊടി പ്രയോഗിക്കാവുന്നതാണ്. മികച്ച വിളവ് നൽകാൻ ഇത് മൂലം സഹായിക്കുന്നതാണ്.