ശരീരം ആസകലം വേ ദന ,ക്ഷീണം ,ഉന്മേഷം ഇല്ലായിമ ,അല്‍പ്പം എന്തെങ്കിലും ചെയ്യുമ്പോ തളര്‍ച്ച
രാവിലെ ഉറക്കം ഉണരുമ്പോ വല്ലാത്ത സന്ധി വേദന ,ക്ഷീണം എന്തെങ്കിലും ഒരല്പം ജോലി ചെയ്യുമ്പോ ശരീരം മുഴുവന്‍ വേദന അല്ലങ്കില്‍ ക്ഷീണം ഈ പ്രശ്നങ്ങള്‍ നേരിടുന്ന ഒരുപാട് പേരുണ്ട് .ഈ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും മാറാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ ഒപ്പം ഇതുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ ഇവ പങ്കുവെക്കുക ആണ് കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തന്‍ ആയ ഡോക്ടര്‍ ആയിട്ടുള്ള ഡോക്ടര്‍ മനോജ് ജോണ്സന് അദ്ധേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുവാന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കണ്ടതിനു ശേഷം ഉപകാരപ്രദം ആയ അറിവ് ആയിരുന്നു എന്ന് തോന്നിയാല്‍ മാത്രം മറക്കാതെ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയര്‍ ചെയ്യുക
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ ഒഴിവാക്കിയാൽ മതി
പ്രായം കൂടുന്നത് അനുസരിച്ച് രോഗങ്ങളും വർധിച്ചേക്കാം. ഇങ്ങനെ രോഗങ്ങൾ ഉണ്ടാവാൻ പ്രാധാന കാരണം നമ്മളുടെ ജീവിതശൈലി തന്നെയാണ്. എന്നാൽ നേരത്തെ തന്നെ ഇതിനു വേണ്ടിയുള്ള മുൻകരുതൽ എടുക്കുകയാണെങ്കിൽ ഒരു പരിധി വരെ രോഗങ്ങളെ തടഞ്ഞു നിർത്താം. നാല്പതു കടക്കുമ്പോളാണ് സ്ത്രീകളിലും പുരുക്ഷമാരിലും രോഗങ്ങൾ വർധിച്ചു വരുന്നത് കണ്ട് തുടങ്ങുന്നത്. ഇതിൽ തന്നെ ഏറ്റവും വലിയ പ്രശ്നമാണ് എല്ലുകളിൽ ഉണ്ടാവുന്ന തെയ്മാനം. എല്ലുകൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ ശരീരം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
എന്നാൽ ശരീരത്തിന് ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു പരിധി ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ജീവിത രീതികൾ മെച്ചപ്പെടുത്തിയാൽ എല്ലുകളെ സംരക്ഷിച്ചു നിർത്താനും ആരോഗ്യമുള്ളതാക്കി മാറ്റാനും കഴിയുന്നതാണ്. അത്തരത്തിൽ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നോക്കാൻ പോകുന്നത്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായി വേണ്ട രണ്ട് ഘടകങ്ങളാണ് കാൽസ്യവും, വിറ്റാമിൻ ഡിയും. മേൽ പറഞ്ഞ രണ്ട് ഘടകം ആവശ്യത്തിന് എല്ലുകൾക്ക് വേണം. ഭക്ഷണത്തിലൂടെ മാത്രമേ ഇവ ലഭ്യമാകുകയുള്ളു.
വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയവ കുറയുമ്പോൾ അത് സപ്പ്ളിമെന്ററികളായി കഴിക്കുന്നവരുണ്ട്. കഴിവിതും ഈ ശീലം ഒഴിവാക്കാൻ ശ്രെമിക്കുക. ദിവസവും അല്പ നേരം സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ കാരണമാകുന്നു. അതുപോലെ കാൽസ്യം ലഭ്യമാക്കാൻ കൊഴുപ്പുള്ള മത്സ്യം, യോഗർട്ട്, സോയ തുടങ്ങിയവയെ ആശ്രയിക്കേണ്ടതാണ്. എല്ലുകളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് വ്യായാമം. ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് സാധാരണയായി പല എല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഇതിനെല്ലാം പരിഹാര മാർഗമായി കാണുന്നത് വ്യായാമമാണ്. വീടുകളിൽ വെച്ച് ചെയ്യുന്ന വ്യായാമം എല്ലുകൾക്ക് ധാരാളമാണ്. കായികപരമായി ജോലി ചെയ്യുന്നവർക്ക് വ്യായാമം ചെയ്യണ്ട ആവശ്യം വരുന്നില്ല. അമിതമായ അളവിൽ കഫീൻ ശരീരത്തിന്റെ ഉള്ളിലേക്ക് എത്തുന്നത് എല്ലുകളെ സാരമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ കാപ്പി, സോഡാ എന്നീ പാനിയങ്ങൾ നിയന്ത്രിച്ച് ഉപയോഗിക്കുക. എന്നാൽ ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ എല്ലുകളെ അത്രയെ ബാധിക്കുന്നില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഉപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.
കാൽസ്യത്തെ എല്ലുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടാത്താതിരിക്കാൻ ഉപ്പിന് സാധിക്കുന്നതാണ്. പലരുടെയും ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് പുകവലിയും, മദ്യപാനവും മറ്റ് ലഹരി വസ്തുക്കളും. ഇവ പൂർണമായി നിർത്താൻ സാധിച്ചാൽ ഒരു പരിധി വരെ എല്ലുകളെ സംരക്ഷിക്കാൻ സാധിക്കുന്നതാണ്. മേൽ പറഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എല്ലുകളെ സാരമായി ബാധിക്കുന്നതായിരിക്കും. കൂടാതെ മറ്റ് രോഗങ്ങളിലേക്ക് ഇവ ഉപയോഗിക്കുന്നതിലൂടെ കൊണ്ടെത്തിക്കാൻ കഴിയുന്നതാണ്.