കരളിലെ അഴുക്ക് പുറത്തുപോയി കരള്‍ ക്ലീന്‍ ആകും ഇങ്ങനെ ചെയ്താല്‍

ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഒരു അവയവമാണ് കരൾ. എന്നാൽ ചില പ്രശ്നങ്ങൾ നമ്മൾ അറിയാതെ തന്നെ അവയവങ്ങളെ ബാധിക്കുന്നുണ്ടാവും. നമ്മൾ അറിയാത്തതിന്റെ കാരണം ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ടാണ്. ഒരു പക്ഷേ ജീവന് വരെ അപായം ഉണ്ടാവാനുള്ള സാധ്യതകൾ വരെ ഏറെയാണ്. ശരീരത്തിന്റെ പ്രധാന ധർമങ്ങൾ കൈകാര്യം ചെയ്യുന്നത് കരളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ദഹിപ്പിക്കാനും രക്തത്തിലെ ഹാനികരമായ സംഭവത്തെ ശുദ്ധീകരിക്കാൻ തുടങ്ങി മിക്ക പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത് കരളാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രശ്നത്താൽ കരൾ പ്രവർത്തനം മുടക്കിയാൽ ശരീരത്തിനെ മുഴുവനായി ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ രോഗത്തെ തിരിച്ചറിയാൻ സാധിച്ചാൽ തുടക്കത്തിൽ അതിനു വേണ്ടിയുള്ള ചികിത്സകൾ ആരംഭിച്ചാൽ ഒരുപക്ഷെ കരളിനെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ചു എടുക്കാൻ സാധിച്ചേക്കാം. എങ്ങനെയാണ് കരൾ പ്രശ്നങ്ങൾ കൊണ്ട് ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുക. ഇടയ്ക്ക് കൃത്യമായുള്ള പരിശോധനയാണ് ഇതിനുള്ള ഏക മാർഗം. ഇത് കൂടാതെ കരൾ പ്രശ്നത്തിലാണെന്ന സൂചനയും നൽകും. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഇടയ്ക്ക് ഇടയ്ക്ക് മഞ്ഞപിത്തം ബാധിക്കുന്നുണ്ടെങ്കിൽ കരൾ എന്തെങ്കിലും പ്രശ്നത്തിലാണെന്ന സൂചനയാണ് നൽകുന്നത്. കണ്ണിൽ, ചർമത്തിൽ, മൂത്രത്തിൽ, നഖങ്ങളിൽ തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞ കാണുന്നുണ്ടെങ്കിൽ അതാണ് മഞ്ഞപിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കരൾ തകരാറിൽ ആകുമ്പോൾ ചർമത്തിന് താഴെ ബെൽ സാൾട്ട് അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടാവാം. ഇത് ചർമത്തിന് ചൊറിച്ചിൽ, അസ്വസ്ഥത, ചർമ്മം പാളികയായി അടർന്നു പോവുക തുടങ്ങിയവ കാണിച്ചേക്കാം

കരൾ പണിമുടക്കിയാൽ അത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാം. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാതെയിരിക്കാൻ തോന്നുക, പെട്ടെന്ന് വണ്ണം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചേക്കാം. എന്തെങ്കിലും പരിക്ക് സംഭവിച്ചാൽ മുറി ഉണങ്ങാൻ കൂറെ ദിവസം എടുക്കുന്നു അല്ലെങ്കിൽ രക്തസ്രാവം നിലയ്ക്കുന്നില്ല ഇതും കരൾ രോഗത്തിന്റെ സൂചനകളാണ്. കാരണം. രക്തം കട്ടപിടിക്കാനുള്ള പ്രോട്ടീൻ കരൾ ഉൽപാദിക്കുന്നുണ്ട്. ഇത് കരൾ ഉൽപാദിച്ചില്ലെങ്കിൽ മുറിവുകൾ ഉണങ്ങാൻ ഒരുപാട് ദിവസങ്ങൾ എടുക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ രക്തം ഛർദിക്കുകയോ, മലത്തിലൂടെ രക്തം പോകുന്നതായി കണ്ടേക്കാം.

കരൾ എന്നത് ശരീരത്തിന് ആവശ്യമില്ലാത്ത വാസ്തുക്കളെ പുറന്തള്ളാനാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. എന്നാൽ ഈയൊരു പ്രക്രിയ നടക്കാതെ വരുമ്പോൾ ആവശ്യമില്ലാത്ത വസ്തുക്കൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും മറ്റ് അവയവങ്ങളെ സാരമായി ബാധിക്കുന്നത് കാണാൻ കഴിയും. ഇതുമൂലം ഓർമശക്തി, ചിന്തശേഷി, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, ശ്രെദ്ധ എന്നിവയെല്ലാം നഷ്ടപ്പെട്ടേക്കാം.

Leave a Reply

Your email address will not be published. Required fields are marked *