എത്ര ഉറക്കം ഇല്ലാത്തവരും രണ്ടുമിനിട്ടിൽ ഉറങ്ങും ഇങ്ങനെ ചെയ്താൽ
എത്ര ഉറക്കം ഇല്ലാത്തവരും രണ്ടുമിനിട്ടിൽ ഉറങ്ങും ഇങ്ങനെ ചെയ്താൽ ,ഡോക്ടര്‍ സംസാരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
പുരുഷമാർ അധികമായി ഓടിയാൽ ഹൃദയഘാതം വരെ ; അറിയാം അമിതമായി ഓടുന്നതിന്റെ ദോഷങ്ങള്‍
ആധുനിക ജീവിതത്തിൽ ആരോഗ്യം ശ്രെദ്ധിക്കാത്തത് കൊണ്ട് ഇതുവരെ കേൾക്കാത്ത രോഗങ്ങളാണ് പിടിക്കപ്പെടുന്നത്. വ്യായാമത്തിൽ ഏറ്റവും പ്രാധാനിയാണ് ഓട്ടം. സ്ത്രീകൾ ഈ വ്യായാമം ഒഴിവാക്കാനാണ് ശ്രെമിക്കുന്നത്. ചർമത്തിൽ ചുളിവുകൾ ഉണ്ടാവുമെന്ന കാരണം കൊണ്ട് പല സ്ത്രീകളും ഓട്ടം എന്ന വ്യായാമം തെരഞ്ഞെടുക്കാറില്ല. വ്യായാമം ചെയ്യുക എന്നത് ശരീരത്തിനു ആവശ്യമായ കാര്യമാണ്. മറ്റ് വ്യായാമ രീതികളെക്കാളും കൂടുതൽ പേർ തെരഞ്ഞെടുക്കാറുള്ളത് ഈ വ്യായാമം തന്നെയാണ്. എന്നാൽ ഇപ്പോൾ ഓട്ടം തെരഞ്ഞെടുക്കുന്ന പുരുഷമാരെ ഞെട്ടിക്കുന്ന വാർത്തയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഇവരുടെ പഠനത്തിലൂടെ മനസ്സിലായത് പുരുഷമാർ ദീർഘദൂരം ഓടുമ്പോൾ ഹൃദയഘാത ഉണ്ടാവാൻ ഏറെ സാധ്യതയുണ്ടാവുന്നു എന്നതാണ്. നിരന്തരമായി ഇങ്ങനെ ഓടുന്നത് കൊണ്ട് പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ തുടങ്ങിയ മികച്ച ഡോക്ടർസാണ് ഈ പ്രശ്നം കണ്ടെത്തുന്നത്. പതിവായി മാരത്തോൻ ഓടുന്ന പുരുഷമാർ കൂടാതെ ദിവസവും ദീർഘദൂരങ്ങളിൽ ഓടുന്ന പുരുഷമാർ അവരുടെ ഹൃദയാരോഗ്യം സാധാരണ ഗതിയിൽ നിന്നും പത്ത് വർഷം വരെ കുറഞ്ഞേക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
അതേസമയം പുരുഷമാർക്ക് ഓട്ടം ആരോഗ്യത്തിനു പ്രശ്നമുണ്ടക്കുമെങ്കിലും സ്ത്രീകൾക്ക് ദിവസവും ദീർഘദൂരം ഓടുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇങ്ങനെ സ്ത്രീകൾ ഓടുന്നത് അവരുടെ ഹൃദയാരോഗ്യം പത്ത് വർഷം വരെ വർധിക്കുമെന്നാണ് പഠനങ്ങൾ വെക്തമാക്കുന്നത്. നിരന്തരം ദീർഘദൂരം ഓടുന്ന ഏകദേശം മുന്നൂറ് പുരുഷമാരയെ ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. പരീക്ഷണത്തിനായി തെരഞ്ഞെടുത്ത വെക്തികളുടെ ആരോഗ്യ വ്യവസ്ത, പ്രായം, ശരീരഭാരം തുടങ്ങിയവയെല്ലാം കണക്കാക്കിയാണ് ഗവേഷകർ നിരന്തരമായി ഓടാൻ ആവശ്യപ്പെട്ടത്. ഓടുമ്പോൾ ധരിക്കുന്ന ഷൂ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം അതിനു അനുസരിച്ച് തന്നെയായിരിക്കണം.
അല്ലാത്തപക്ഷം പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് ഈ ഗവേഷകർ തന്നെ വെക്തമാക്കുന്നത്. സ്ത്രീകളാണെങ്കിൽ നിർബന്ധമായി സ്പോർട്സ് ബ്രാ ധരിക്കണമെന്ന് ഈ കൂട്ടർ ആവശ്യപ്പെടുന്നു. കൂടാതെ ഊർജമെടുത്ത് ഓടുന്നതും പെട്ടെന്ന് ഓട്ടം നിർത്തുന്നതും ആരോഗ്യത്തിനു നല്ലതാണെന്നു ഇവർ വെക്താമക്കുന്നു. വേഗം വർധിപ്പിക്കാൻ വളരെ മെല്ലെ വേണം. അതുപോലെ തന്നെ വളരെ പതിയെ തന്നെ ഓടുന്നതിന്റെ വേഗത കുറയ്ക്കാൻ ശ്രെമിക്കുക.
എന്നാൽ കാലുകളിലോ, സന്ധികളിലോ വേദന അനുഭവപ്പെട്ടാൽ ഉടനെ തന്നെ ഡോക്ടറിനെ സമീപിക്കുക. പിന്നീട് അവരുടെ നിർദേശ പ്രകാരം മാത്രമേ ഓടാൻ പാടുള്ളു. അമിതമായി ഓടുന്നതും അമിതമായി വ്യായാമം ചെയ്യുന്നതും തുടങ്ങി അമിതമായി എന്ത് ചെയ്താലും ശരീരത്തിനു ഗുണത്തിനു പകരം ദോഷം മാത്രമേ വെക്കുകയുള്ളു.