ദഹനക്കുറവ് ,വയറ്റിൽ ഗ്യാസ് ,മലബന്ധം ഇവ ജീവിതത്തിൽ ഉണ്ടാകില്ല ഇതൊരു സ്പൂൺ കഴിച്ചാൽ
ദഹനക്കുറവ് ,വയറ്റിൽ ഗ്യാസ് ,മലബന്ധം ഇവ ജീവിതത്തിൽ ഉണ്ടാകില്ല ഇതൊരു സ്പൂൺ കഴിച്ചാൽ .ഈ വിഷയയതെക്കുറിച്ചു വളരെ വിശദമായി ഡോക്ടര്‍ ജോബിത സംസാരിക്കുന്നു .ഡോക്ടര്‍ ജോബിതയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
പ്രായമായി കഴിഞ്ഞാൽ കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കാം
ആധുനിക ജീവിതത്തിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. വളരെ പെട്ടെന്ന് ആരെയും പിടിക്കപ്പെടുന്ന ഈ രോഗം ഉണ്ടാവുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ചിലപ്പോൾ ജീവിതശൈലി മൂലമാവാം അല്ലെങ്കിൽ പാരമ്പര്യ കൊണ്ടാവാം. കൊളസ്ട്രോൾ പോലെ തന്നെ പലരിലും കാണുന്ന മറ്റൊരു രോഗമാണ് പ്രേമേഹം. ഈ രോഗങ്ങൾ മൂർച്ഛിച്ചു കഴിഞ്ഞാൽ ജീവനു വരെ ആപത്ത് സംഭവിക്കാവുന്നതാണ്. പ്രായമാകുമ്പോൾ കൊളസ്ട്രോൾ വരാതിരിക്കാൻ ചില കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മതി. എന്താണെന്ന് നോക്കാം.
വളരെ ചെരുപ്പും മുതലേ ഒരുപാട് കഴിക്കേണ്ട ഒന്നാണ് പഴവും പച്ചക്കറികളും. ഈ ശീലം ഉണ്ടാക്കിയെടുത്താൽ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള പല രോഗങ്ങളും നിങ്ങളെ ബാധിക്കില്ല. കൂടാതെ പഴങ്ങളിലും പച്ചക്കറികളും പല തരത്തിലുള്ള പോഷകങ്ങളും വിറ്റാമിനുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോൾ ഇല്ലാതെയാക്കാൻ സഹായിക്കുന്നതാണ്. ബ്രോക്കോളി, ചീര, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ആപ്പിൾ, അവോക്കാഡോ, പിയർ, മുന്തിരി തുടങ്ങിയ പഴങ്ങൾ ശരീരത്തിലെ നാരുകൾ മെച്ചപ്പെടുത്താൻ കഴിയുന്നതാണ്.
ഈ കാലഘട്ടത്തിൽ ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പ് ഉൾപ്പെടുത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ഉദാഹരണത്തിന് മുട്ട, മത്സ്യം, അവോക്കഡോ, നട്സ് കൂടാതെ ഒലിവ് ഓയിൽ പോലെയുള്ള ഭക്ഷണങ്ങളിൽ ഉപയോഗിക്കാൻ ശ്രെമിക്കുക. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ ശരീര ഭാരം വർധിപ്പിക്കാൻ ഇടയാക്കും. അമ്പത് വയസ് കഴിഞ്ഞാൽ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോൾ ഒരു വ്യക്തിയുടെ ഭാരം വർധിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ആവശ്യത്തിന് വ്യായാമവും ഒന്നിച്ചു കഴിക്കുന്നതിന് പകരം ഇടയ്ക്ക് ഇടയ്ക്ക് ഭക്ഷണം കഴിക്കുക.
ഈ പ്രായത്തിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകവും ലഭിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിക്കണമെന്ന് വിദഗ്ധർ പറയുന്നത്. മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ് നാരുകൾ. നാരുകൾ ശരീരത്തിലേക്ക് കൂടുതlഎത്തുമ്പോൾ അവ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ ഓട്സ് പോലെയുള്ള നാരുകൾ ഭക്ഷണങ്ങൾ, ആപ്പിൾ, പിയർ ധാരാളമായി ഭക്ഷിക്കുക.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ല മറ്റ് പല ശീലങ്ങൾ ശരീരത്തിൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ ഇടയാക്കും. പുതുതലമുറയിൽ ഫാസ്റ്റ് ഫുഡാണ് ഓരോ വ്യക്തികളെ രോഗിയാക്കി മാറ്റുന്നത്. ഈ ജീവിതശൈലി പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞാൽ കൊളസ്ട്രോളിനെ പരമാവധി നിയന്ത്രിക്കാൻ കഴിയുന്നതാണ്. പുകവലി പോലെ ശീലങ്ങൾ ഒഴിവാക്കുക. നിരന്തരം വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താനും പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നതാണ്.