സ്കിന്നിന്റെ പ്രായം പത്തുവയസ്സ് കുറയും ഇങ്ങനെ ചെയ്താൽ

സ്കിന്നിന്റെ പ്രായം പത്തുവയസ്സ് കുറയും ഇങ്ങനെ ചെയ്താൽ .ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് ഡോക്ടര്‍ മനോജ്‌ ജോണ്സന്‍ വിവരിക്കുന്നു .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ആരോഗ്യകരമായ ശരീരം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അതിനു വേണ്ടി രാവും പകലും കഷ്ടപ്പെടുന്നവർ നിരവധി പേരാണ്. ഭക്ഷണ കാര്യത്തിലാണെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും ചിട്ടയായ ജീവിതമാണ് അവർ നയിക്കുന്നത്. ശരീര ഭാരം കുറയ്ക്കുക എന്നതിനെക്കാളും പ്രാധാന്യം ശരീരം ഫിറ്റായി കാത്തു സൂക്ഷിക്കുക എന്നതിലാണ്. ചിലവർ ആണെങ്കിൽ ആരോഗ്യകരമായ ശരീരം സ്വന്തമാക്കാൻ എളുപ്പ വഴി നോക്കുന്നവരാണ്. ഇത്തരകാർക്ക് അവസാനം അനാരോഗ്യകരമായ ശരീരമാണ് ലഭിക്കുന്നത്. എന്നാൽ ആരോഗ്യകരമായ ശരീരം സ്വന്തമാക്കാൻ ചില ശീലങ്ങൾ ഒഴിവാക്കിയാൽ മതി. എന്തൊക്കെ ശീലങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

ദിവസവും രാവിലെ അഞ്ച് മണിക്ക് തന്നെ എഴുന്നേൽക്കണമെന്ന് നിർബന്ധമില്ല. പക്ഷേ ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് രാവിലെ ഉണരുന്ന സമയത്തിന് നല്ല പ്രാധാന്യമാണ്. പലരുടെയും ഉറങ്ങുന്നതും എഴുനേൽക്കുന്ന സമയം വ്യത്യാസമായിരിക്കും. എന്നിരുന്നാലും നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേറ്റാൽ നല്ല ആരോഗ്യ ജീവിതശൈലി സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൂടാതെ എല്ലാ ദിവസവും ഒരേ സമയത്ത് എഴുനേൽക്കാൻ ശ്രെമിക്കുക.

അമിതമായി വണ്ണമുള്ള മിക്കവരുടെയും ആഗ്രഹം മെലിഞ്ഞിരിക്കുക എന്നതാണ്. മെലിഞ്ഞിരിക്കാൻ പലരും ദീർഘനേരം വ്യായാമം ചെയ്യുന്നത് കാണാം. ശരീര ഭാരം കുറയ്ക്കാൻ ദീർഘനേരം വ്യായാമം ചെയ്തത് കൊണ്ട് കാര്യമില്ല. ഒരുപാട് സമയം വ്യായാമം ചെയ്യുന്നതിൽ പകരം ചെയ്യുന്ന വ്യായാമം മികച്ച കാര്യക്ഷമത ഉള്ളതാക്കി മാറ്റുക. എല്ലാ ദിവസവും ഒരു മുപ്പത് മിനിറ്റ് ഏറ്റവും കൂടുതൽ ഗുണങ്ങൾ ലഭ്യമാക്കുന്ന വ്യായാമങ്ങൾ കണ്ടെത്തുക. ശരീരത്ത് ആവശ്യമില്ലാതെ കിടക്കുന്ന കൊഴുപ്പിനെ എരിച്ച് കളഞ്ഞ് ആവശ്യത്തിലധികം വിശ്രമം ലഭിക്കാൻ ഈ രീതി പിന്തുടരുക.

നമ്മൾ പലപ്പോഴും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോളാണ് ലഘുഭക്ഷണങ്ങൾ കഴിക്കുന്നത്. ഈ ശീലം തുടരുമ്പോളാണ് അനാരോഗ്യകരമായ ജീവിതത്തിലേക്ക് പോകുന്നത്. ഭക്ഷണം കഴിക്കുന്നത് എപ്പോൾ നിർത്തണമെന്ന് ശരീരം നമ്മളോട് പറയും. എന്നാൽ ആ സമയം നമ്മളുടെ ശ്രെദ്ധ മറ്റൊരിടത്ത് ആണെങ്കിൽ ശരീരം പറയുന്നത് ശ്രെദ്ധിക്കാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിലാണ് പതിവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത്. ഇത്തരം ശീലങ്ങൾ മൂലം അമിതമായിട്ടുള്ള ഭാരം ഉണ്ടാവാൻ ഇടയാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും ഭക്ഷണത്തിൽ തന്നെ ശ്രെദ്ധിക്കുക.

പല സപ്പ്ളിമെന്റുകൾ വളരെ നല്ലതാണെന്നാണ് പലരും പറയുന്നത്. സപ്പ്ളിമെന്റുകൾ കഴിക്കുന്നത് ശരീരത്തിലെ പോഷകാഹാരത്തിന് പകരം ഉള്ളതാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഭക്ഷണങ്ങളിലൂടെ തന്നെ പരമാവധി പോഷകങ്ങൾ കഴിക്കാൻ ശ്രെമിക്കുക. പ്രോട്ടീൻ ഷേക്കും മറ്റ് സപ്പ്ളിമെന്റുകൾ എപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന ഫലം ലഭ്യമാക്കണമെന്നില്ല. കൂടാതെ നമ്മളുടെ കൈയിലിരിക്കുന്ന പണം അനാവശ്യമായി ചിലവായി പോകും

Leave a Reply

Your email address will not be published. Required fields are marked *