ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് മുഴുവൻ ഉരുകി പുറത്തുപോകും രാത്രിയിൽ ഇങ്ങനെ ചെയ്താൽ

ശരീരഭാരം കുറക്കണം എന്ന് ആഗ്രഹിക്കുന്നവരും ശരീര ഭാരം കൂടണം എന്ന് ആഗ്രഹിക്കുന്നവരും ഇന്ന് നമ്മുടെ നാട്ടില്‍ കൂടുതല്‍ ആണ് .ഒരുതരം ആളുകള്‍ക്ക് ശരീരഭാരം കുറക്കേണ്ട ആവശ്യകത ഉള്ളപ്പോള്‍ മറ്റൊരുകൂട്ടര്‍ക്ക് കൂറ്റന്‍ ആകും ആഗ്രഹം .ഏതായാലും ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് വളരെ ഈസിയായി ശരെരഭാരം എങ്ങനെ കുറയ്ക്കാം എന്നും കൊഴുപ്പ് ഒഴിവാക്കാം എന്നും ആണ് .അപ്പോള്‍ ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് വിശദമായിത്തന്നെ പറഞ്ഞുതരിക ആണ് ഡോക്ടര്‍ ബിബിന്‍ ജോസ് .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

തൈറോയ്ഡിന്റെ സൂചനകളും ലക്ഷണങ്ങളും എങ്ങനെ തിരിച്ചറിയാം

ഈ കാലത്ത് തൈറോയ്ഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ്. ഈ രോഗം കൂടുതലായി കണ്ടു വരുന്നത് സ്ത്രീകളിലാണ്. ശരീരം പെട്ടെന്ന് മെലിഞ്ഞു പോവുക, ഭാരം കുറയുക, ക്ഷീണം, മുടി കൊഴിച്ചിൽ, സമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളാണ് തൈറോയ്ഡ് രോഗികളിൽ കണ്ടു വരുന്നത്. ഈ രോഗത്തിന്റെ തുടക്കത്തിൽ പലരും കാര്യമായി എടുക്കാറില്ല. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായി കഴിയുമ്പോളാണ് കാരണങ്ങൾ തേടി പലരും ഡോക്ടർമാരുടെ അരികെ എത്തുന്നത്. പ്രേമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ഇടയിൽ തൈറോയ്ഡ് എന്ന രോഗത്തെ ആരും ശ്രെദ്ധിക്കാറില്ല.

എന്നാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നത് തൈറോയ്ഡിന്റെ മറ്റ് പല പ്രശ്നങ്ങളിൽ നിന്നും അതിജീവിക്കാൻ സാധിക്കുന്നതാണ്. കഴുത്തിന്റെ മുൻഭാഗമായിട്ടാണ് തൈറോയ്ഡ് കാണപ്പെടുന്നത്. തൈറോയ്ഡ് ഉൽപാദിക്കുന്ന ഹോർമോൺ ശരീരത്തിന്റെ മെറ്റബോളിസം, പേശി, ദഹന തുടങ്ങിവയെ നിയന്ത്രിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിനും അസ്ഥികളുടെ പരിചരണത്തിനും ഇവ ഏറെ ആവശ്യമാണ്. തൈറോയ്ഡ് ആവശ്യമായ ഹോർമോൺ ഉൽപാദിക്കുന്നില്ലെങ്കിൽ ആ അവസ്ഥയെ ഹൈപ്പോതൈറോഡിസിം എന്ന് വിളിക്കപ്പെടുന്നു.

ഇത് വേണ്ട രീതിയിൽ ചികിത്സ നൽകിയില്ലെങ്കിൽ ആശയകുഴപ്പം, വിളർച്ച, ഹൃദയസ്തംഭനം അല്ലെങ്കിൽ കോമ തുടങ്ങിയ അവസ്ഥയിൽ വരെ കൊണ്ടെത്തിക്കാൻ സാധിക്കുന്നവയാണ്. നമ്മളുടെ നഖങ്ങൾ നോക്കിയാൽ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയാൻ സാധിക്കുന്നതാണ്. നിറം, വെള്ള നിറത്തിലെ പാട് എന്നീ അടയാളങ്ങൾ ആന്തരിക ആരോഗ്യത്തിന്റെ പ്രതിഫലനങ്ങളാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ നമ്മളുടെ നഖങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വളരെ മെല്ലെ വളരുന്നതും പൊട്ടി പോവുന്നതുമായ നഖങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെ സൂചനയാണ്.

ഹോർമോണുകളുടെ കുറവ് മൂലം ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഇവ പൊട്ടി പോവാനുള്ള സാധ്യതകൾ ഏറുകയും മെല്ലെ വളരുന്നതും കാണാൻ കഴിയുന്നതാണ്. ചില രോഗികളിൽ നഖം മുഴുവനായി വിരലിൽ നിന്നും വിട്ടു പോകാൻ സാധ്യതയുണ്ട്. തൈറോയ്ഡ് രോഗങ്ങൾ ഉള്ളവരുടെ ശരീരത്തിൽ വിയർപ്പിന്റെ അളവ് കുറയുന്നു. നഖങ്ങൾ, ചർമം, മുടി എന്നിവയെല്ലാം വരണ്ടു പോകുന്നു.

ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഈ രോഗമുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളെക്കാളും കൂടുതൽ ഉണ്ടാവുന്നത് അടയാളങ്ങളും ലക്ഷണങ്ങളുമാണ്. ക്ഷീണം, മലബന്ധം, തൊണ്ടയടപ്പ്, പേശികൾക്ക് ബലഹീനത ഉണ്ടാവുന്നു, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയർന്നതാകുന്നു, പേശി വേദന, സന്ധികളിൽ ഉണ്ടാവുന്ന വീക്കം, ക്രമരഹിതമായ ആർത്തവം, തലമുടിയുടെ ഉള്ള് കുറഞ്ഞു പോകുന്നു, വിഷാദം, തൈറോയ്ഡ് ഗ്രന്ധി വലുതാകുന്നു, ഓർമകുറവ്, തലകറക്കം എന്നിവയാണ് സാധാരണയായി കണ്ടു വരുന്നത്. തൈറോയ്ഡ് ശാസ്ത്രക്രിയ, റേഡിയഷൻ തെറാപ്പി, ഹൈപ്പർതൈറോയിഡിസം ചികിത്സകൾ, ചില മരുന്നുകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഈ രോഗം ബാധിക്കുന്നവരുണ്ട്

Leave a Reply

Your email address will not be published. Required fields are marked *