മൂന്നാറില്‍ ഉരുള്‍പൊട്ടി; കടമുറിയും ക്ഷേത്രവും മണ്ണിനടിയില്‍ |

ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടര്‍ ടാങ്കും മണ്ണിനടിയിലായി. ഉരുള്‍പൊട്ടലില്‍ ആളപായമില്ല. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുറച്ചപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎല്‍എ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. മൂന്നാര്‍ വട്ടവിള ദേശീയപാത തകര്‍ന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

വിശദമായ വിവരങ്ങള്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പ്രകൃതിദത്തമായി ശ്വാസകോശം വൃത്തിയാക്കാൻ ചില വഴികൾ

നമ്മുടെ ശ്വാസകോശം പലവിധത്തിലാണ് മലിനപ്പെടുന്നത്. ചിലർക്ക് കഫം നിറഞ്ഞ് ശ്വാസം കിട്ടാത്ത അവസ്ഥയിലുമാകാറുണ്ട്. നമുക്ക് തന്നെ ഇത് പരിഹരിക്കാൻ സാധിക്കും. അന്തരീക്ഷമാലിനികരണം, പുകവലി, അമിതമായി പൊടി ശ്വസിക്കുന്നത് തുടങ്ങിയവ നമ്മുടെ ശ്വാസകോശം മലിനപ്പെടുത്തുന്നത്. ഇത്തരത്തിൽ മലിനപ്പെടുന്ന ശ്വാസകോശം നമുക്ക് തന്നെ ശരിയാക്കിയെടുക്കാവുന്നതാണ്.നമ്മുടെ ശ്വാസകോശം സ്വയം വൃത്തിയാകുവാൻ കഴിവുള്ള ഉള്ള ഒരു അവയവമാണ്. എന്നാലും ഇതിലെ ബാക്കിയുള്ള അഴുക്കുകൾ ഒക്കെ വൃത്തിയാക്കുവാൻ നമുക്ക് സാധിക്കും.

ഇത് ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നമ്മുടെ ശ്വാസകോശം ദിനംപ്രതി പലതരത്തിലുള്ള മാലിനികരണങ്ങൾ അഭിമുകീകരിക്കുകയാണ് ഉദാഹരണത്തിന് പുകവലി, അന്തരീക്ഷമലിനീകരണം. ഇത് മൂലം നമുക്ക് പലതരത്തിലുള്ള ആസ്വസ്ഥകൾ വരും. പ്രത്യേകിച്ച് കഫം കെട്ടികിടന്ന് ശ്വാസംമുട്ടൽ പോലെയുള്ള ആസ്വസ്ഥകൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഈ കഫം നീക്കം ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇത്തരത്തിൽ കഫം നീക്കം ചെയ്യാൻ ഉപകരിക്കുന്ന ചില വഴികൾ ഏതെന്ന് നോക്കാം.

ഒന്നാമതായി കഫം നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത് സ്റ്റീം തെറാപ്പിയാണ്. സ്റ്റീം തെറാപ്പി എന്നത് നമുക്ക് സുപരിചിതമായ ആവി പിടിക്കൽ തന്നെയാണ്. ആവി പിടിക്കുന്നത്തോടെ നമുക്ക് ആസ്വസ്ഥതകൾ ഇല്ലാതെ ശ്വാസം അകത്തോട്ട് എടുക്കാനും പുറത്തോട്ട് വിടാനും സാധിക്കും. ഇതിലൂടെ നമ്മുടെ ശ്വാസകോശത്തിൽ അടങ്ങിയിരിക്കുന്ന കഫം നീക്കം ചെയ്യാനാകും. ഇതിലൂടെ നമുക്ക് ആശ്വാസം ലഭിക്കുകയും ശ്വസനം വേഗത്തിലാക്കാനും സഹായിക്കുന്നു.

രണ്ടാമതായി ചെയ്യാനാകുന്ന വഴിയാണ് ആന്റി- ഇൻഫ്ലമേടറ്ററി ആയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നത്. ആന്റി- ഇൻഫ്ലമേടറ്ററി ആയിട്ടുള്ള ഭക്ഷണം എന്നത് ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവയാണ്. ശ്വാസകോശം വിഷമുക്തമാക്കാൻ ഏറ്റവും നല്ല ഒന്നാണ് ഇഞ്ചി. ആന്റി- ഇൻഫ്ലമേടറ്ററി പ്രോട്ടീൻസ് ഇതിലടങ്ങിയിട്ടുണ്. ഇത് പുക മലിനീകരണം, പുകവലി മൂലം ശ്വാസകോശത്തിൽ ഉണ്ടാകുന്ന കറകൾ എന്നിവ നീക്കം ചെയ്യുന്നു.ഇത് ശ്വാസകോശത്തിലെ ശ്വസനം നല്ലരീതിയിലാക്കുന്നു. രണ്ടാമത്തെ ആന്റി- ഇൻഫ്ലമേടറ്ററി പ്രോട്ടീനുള്ള ഒന്നാണ് വെളുത്തുള്ളി. ഇതും കഫത്തിനെ ഇല്ലാതാക്കി നമ്മുടെ ശ്വാസനം നല്ലരീതിയിൽ നടക്കാൻ സഹായിക്കുന്നു.

മൂന്നാമത്തെ ആന്റി- ഇൻഫ്ലമേടറ്ററി പ്രോട്ടീൻ അടങ്ങിയ ഒന്നാണ് മഞ്ഞൾ. മഞ്ഞൾ നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ഉദകുന്ന ഒന്നാണ്. കഫം കുറക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നത് എന്തൊക്കെയാണെന്ന് നോക്കാം.ഇതിനായി അര ടീ സ്പൂൺ ഇഞ്ചി അര ടീ സ്പൂൺ മഞ്ഞൾ രണ്ട് നുള്ള് കുരുമുളക് പൊടി എന്നിവ കഴിക്കാവുന്നതാണ്. അതേപോലെ മഞ്ഞൾ തേനിൽ ചാലിച്ചു കഴിക്കുന്നത് കഫം കുറയാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *