എത്ര കടുത്ത മലബന്ധവും മാറാനും വയര്‍ ക്ലീന്‍ ആകാനും
മലബന്ധം മൂലം ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് .ഇങ്ങനെ ഉണ്ടാകുന്ന മലബന്ധം മാറുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളും ടിപ്സും ഒക്കെ നമ്മള് ഒരുപാടിടത്ത് കാണുകയും ചെയ്യാറുണ്ട് .പക്ഷെ എന്താണ് മലബന്ധം എന്നോ എന്തുകൊണ്ട് ഇത് ഉണ്ടാകുന്നു എന്നോ അധികം ആരും എവിടെയും പറയാറില്ല .ഇന്ന് നമ്മള് ആദ്യമേ തന്നെ പരിചയപെടാന്‍ പോകുന്നത് എന്താണ് മലബന്ധം എന്നാണ് .മലബന്ധം എന്നതില്‍ ഉപരി എന്തുകൊണ്ടാണ് മലബന്ധം എന്നും മലം പ്രധാനമായും ഏതൊക്കെ കളറില്‍ ആണ് പോകാറുള്ളത് എന്നും ഇതിന്റെ കളറില്‍ ഉണ്ടാകുന്ന വ്യത്യാസം എന്തിനെ ആണ് സൂചിപ്പിക്കുന്നത് എന്നും എന്തൊക്കെ മാറ്റങ്ങള്‍ ആണ് നമ്മുടെ ജീവിത ശൈലിയില്‍ ഈ നിറവ്യത്യാസം വരുമ്പോള്‍ കൊണ്ടുവരേണ്ടത് എന്നും നമ്മള് കൃത്യമായി മനസ്സിലാക്കിയിരിക്കണം .
സാധാരണയായി ഒരു രോഗി ഒരു ഡോക്റെ കാണാന്‍ ചെന്നാല്‍ പറയുന്ന പരാതി ആണ് എനിക്ക് മൂന്നു നാല് ദിവസമായി മലബന്ധം അനുഭവപ്പെടുന്നു ഇടക്കൊക്കെ ഇങ്ങനെ ഉണ്ടാകുക പതിവാണ് മരുന്ന് കഴിക്കുമ്പോ ഓക്കേ ആകും എന്നും .അതുപോലെ തന്നെ കൂടുതല്‍ പ്രഷര്‍ കൊടുക്കേണ്ടി വരുന്നു എന്നും ,മലബന്ധം ഒന്നും ഇല്ല പക്ഷെ പോയിട്ട് വന്നാലും ഒരു സംതൃപ്തി കിട്ടുന്നില്ല മുഴുവന്‍ പോയില്ല എന്നുള്ള ഒരു ഫീല്‍ ഉണ്ടാകുന്നു എന്നും ഒക്കെ .
മുകളില്‍ പറഞ്ഞ എല്ലാ വിഷയങ്ങളെ കുറിച്ചും അതിന്റെ പരിഹാരങ്ങളെ കുറിച്ചും വിശദമായിത്തന്നെ നമുക്കൊന്ന് നോക്കാം