പാചകത്തിന് മുട്ട ഉപയോഗിക്കുന്നതിനു മുൻപ്, ഇതുപോലെ ചെയ്യാൻ ഒരിക്കലും മറക്കരുത്
മുട്ട വീട്ടിൽ പാചകത്തിനായി ഉപയോഗിക്കുകയും അത് കഴിക്കുകയും ചെയ്യാത്ത മലയാളികൾ വളരെ കുറവ് ആയിരിക്കും എന്ന് തന്നെ പറയാം .എന്നാൽ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന മുട്ട ആദ്യം ഫാമുകളിൽ നിന്നും എടുത്തു ബോക്സിൽ വച്ച് അതിനു ശേഷം .അത് നമ്മുടെ നാട്ടിലുള്ള കടകളിലേക്ക് ഒക്കെ സപ്ലെ ചെയ്യുക ആണ് പതിവ് .സാധാരണയായി നമ്മൾ മുട്ട വാങ്ങുന്ന കടകളിൽ ഒക്കെ നോക്കുമ്പോ അറിയാം കാത്തിരിക്കുന്ന ഭാഗവും അതുപോലെ അത് വെക്കുന്ന ട്രേസ് ഒക്കെ ആകെ വൃത്തിഹീനം ആയി ആയിരിക്കും ഇരിക്കുക .
എന്തിനെ ഏറെ പറയുന്നു കോഴി മലമൂത്ര വിസർജനം നടത്തിയത് പോലും മുട്ടയുടെ മുകളിൽ ഇരിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും .ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത് .നമ്മുടെ വീടുകളിൽ എത്തുന്ന മുട്ട കോഴി ഇട്ടതിനു ശേഷം ഒന്ന് കഴുകുക പോലും ചെയ്യുന്നില്ല എന്നുള്ള സത്യം നമ്മൾ മനസ്സിലാക്കണം .
സാധാരണയായി നമ്മൾ വീട്ടിൽ കൊണ്ടുവരുന്ന മുട്ട എടുത്തു അതേപടി പൊട്ടിച്ചു പൊരിക്കുന്നതിനും മറ്റും ഉപയോഗിക്കുക ആണ് ചെയ്യുന്നത് .മുട്ടത്തോട് കളയാനുള്ളത് ആയതുകൊണ്ട് തന്നെ അത് ക്ലീൻ ചെയ്യാൻ പലരും മുതിരാറില്ല .എന്നാൽ ഇത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണം ആയേക്കാം അതുകൊണ്ട് തന്നെ മുട്ട പൊട്ടിച്ചതിനു ശേഷം മറ്റുള്ള സാധനങ്ങളിൽ തൊടുന്നതിനു മുൻപ് നിർബന്ധമായും കൈ കഴുകുക .അതോടൊപ്പം തന്നെ മുട്ട വീട്ടിൽ കൊണ്ടുവന്നാൽ ഉടനെ വൃത്തിയായി മുട്ട കഴുകിയ ശേഷം വീട്ടിൽ സൂക്ഷിക്കുന്നത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുന്നതു തടയുന്നതിന് സഹായിക്കും .