പച്ചക്കറി ,ചെടികള്‍ ഇവയിലെ വെള്ളീച്ച ,ചാഴി ഇവയെ നശിപ്പിക്കാം ഈസിയായി
നമ്മുടെ വീടുകളില്‍ നാട്ടു വളര്‍ത്തുന്ന ചെടികളിലും ,അതുപോലെ തന്നെ പച്ചക്കറികളിലും കയറിയിരുന്നു നാശം വിതക്കുന്ന ഒരു കീടം ആണ് വെള്ളീച്ച .ചെടികളുടെ ഇലകളിൽ ചെറിയ വെളുത്ത പൊടി പോലെ ആണ് ഇത് കാണപ്പെടുക .ചെടികളുടെ ഇലകളിൽ ഇരുന്നു ഇവ ചെടികളുടെ ഇലകളുടെ നീര് മൊത്തമായി ഊറ്റി കുടിക്കുകയും ചെടികൾ കരിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും .ഇന്ന് ഈ വെള്ളീച്ചയെ നശിപ്പിക്കാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ജൈവ പരിഹാര മാര്‍ഗങ്ങള്‍ ആണ് പരിചയപ്പെടുത്തുന്നത് .
നമ്മൾ കൃഷിചെയ്യുന്ന പച്ചക്കറികളിൽ ഈ ഈ ചെയുടെ ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന ചെടികൾ തക്കാളി വഴുതന അതുപോലെ തന്നെ പച്ചമുളക് എന്നിവ ആണ് .തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിച്ചില്ല എങ്കിൽ പിന്നീട് പ്രതിരോധിച്ചത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാകില്ല ചെടി നശിച്ചു പോകും .
വെളിച്ചയെ പ്രതിരോധിക്കുവാൻ ഏറ്റവും നല്ല ഒരു മാർഗം ആണ് ആവണക്ക് എണ്ണയും അതുപോലെ തന്നെ വേപ്പെണ്ണയും ചേർത്ത് തയാറാക്കിയ മിശ്രിതം .ആദ്യമേ തന്നെ നൂറു മില്ലി വേപ്പെണ്ണ എടുക്കുക ,ഇതിലേക്ക് അമ്പതു മില്ലി ആവണക്കെണ്ണ പതിനഞ്ചു മില്ലി സ്റ്റെനോ വൈറ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഇനി ഈ മിശ്രിതത്തിൽ നിന്നും പത്തു എംൽ എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്യുക .ഇലകളുടെ അടിഭാഗത്തു ആണ് ഈ ഈച്ചകൾ ഉണ്ടാകുക എന്നുള്ളതുകൊണ്ട് ഇലകളുടെ അടിയിൽ ആണ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത്
വേപ്പെണ്ണ ഏമാൻഷനും വെള്ളിച്ച ശല്യം ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴി ആണ് .ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ ഇരുനൂറു ഗ്രാമ വേപ്പണ്ണ എടുക്കുക ഇതിലേക്ക് അമ്പതു ഗ്രാമ അലക്കു സോപ്പ് കുറച്ചു ചൂടുവെള്ളം എടുത്തു അതിൽ കലക്കിയതിനു ശേഷം ചേർക്കുക .ഇനി ഒരു നൂറു ഗ്രാമ വെളുത്തുള്ളി എടുത്തു നന്നായി പേസ്റ്റ് രൂപത്തിൽ അരക്കുക ശേഷം അതും നമ്മൾ ആദ്യം തയാറാക്കിയ ലായനിയിൽ ചേർത്ത് മിക്സ് ചെയ്യുക .വെളുത്തുള്ളി ചതച്ചതിനു ശേഷം പിഴിഞ്ഞ് നീര് മാത്രം എടുത്തു ചേർക്കുന്നത് ആകും കൂടുതൽ ഉത്തമം .ഇനി ഈ ലായനി പതിനഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തതിനു ശേഷം ചെടിയുടെ ഇലകളുടെ അടിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതു ആണ് .
പ്രത്യേകം ശ്രദ്ധിക്കുക അഥവാ നിങ്ങൾ വെള്ളിച്ച യെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന ചെടികളിൽ ഗുരുതരമായ രീതിയിൽ വെള്ളിച്ച ബാധ ഏറ്റ ഇലകൾ ഉണ്ട് എങ്കിൽ അത്തരം ഇലകൾ നീക്കം ചെയ്തതിനു ശേഷം മറ്റു ഇലകൾക്ക് ബാധിക്കാതെ ഇരിക്കുവാ ആ ഇലകളിൽ ആണ് സ്പ്രേ ചെയ്യേണ്ടത് .