ശരീരത്തിലെ മടക്കുകളിൽ ഉണ്ടാകുന്ന ഇചിംഗ് എന്നന്നേക്കും ആയി മാറാൻ
ഇന്ന് ചെറുപ്പക്കാരിൽ അതിപ്പോ പുരുഷൻ എന്നോ സ്ത്രീ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നം ആണ് സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിൽ .ഇതിനെ നമ്മൾ പുഴുക്കടി എന്ന പേരിട്ടു ആണ് വിളിക്കുക .ഇത് ഒരു ഫങ്കസ് പ്രശ്നം ആണ് എന്ന് എല്ലാവര്ക്കും അറിയാം അതുകൊണ്ട് തന്നെ ഒരു ഡോക്ടർ മാരോടും ചോദിക്കാതെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി പുഴുക്കടി മാറുന്നതിനുള്ള മരുന്ന് വാങ്ങി പുരട്ടും .പ്രത്യേകിച്ച് പരസ്യങ്ങൾ ഒക്കെ ഉള്ളതുകൊണ്ട് പേര് പറഞ്ഞു ഇത് വാങ്ങി പുരട്ടുന്നവർ ഒരുപാടു പേരുണ്ട് .
എന്നാൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു സത്യം ഇതൊക്കെ വാങ്ങി പുരട്ടുന്നവർക്കു ഇതിൽ നിന്നും ശാശ്വതമായ ഒരു പരിഹാരം കിട്ടുന്നില്ല എന്നുള്ളത് ആണ് .ഈ പ്രശ്നം ഉണ്ടാകുമ്പോ ഇത് വാങ്ങി പുരട്ടും രണ്ടു മൂന്നു ദിവസം ഉപയോഗിക്കുമ്പോൾ ചെറിയ ആശ്വാസം കിട്ടും കുറച്ചു ദിവസം കഴിയുമ്പോ വീണ്ടും വരും അപ്പൊ വീണ്ടും ക്രീം വാങ്ങി പുരട്ടും .ഇത് തന്നെ പണി .ചിലർ വർഷങ്ങൾ ആയി ദിവസവും രണ്ടു നേരം ഈ ഓയിന്മെന്റ് പുരട്ടി ജീവിക്കുന്നവർ ആയും ഉണ്ട് .
റ്റീനിയ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരുതരം ഫങ്കസ് ആണ് ഈ പ്രശ്നം ഉണ്ടാക്കുന്നത് .ഇത് സാധാരണയായി തലയോട്ടിയിൽ അതുപോലെ തന്നെ ശരീരത്തിലെ കൈകളുടെയും കാലുകളുടെയും ഒക്കെ മടക്കുകളിൽ ഒക്കെ ആണ് കൂടുതലായും വരാറുള്ളത് .അതായതു ശരീരത്തിൽ നനവ് അല്ലങ്കിൽ വിയർപ്പു നിൽക്കുന്ന ഭാഗങ്ങളിൽ ആണ് ഈ പ്രശ്നം കൂടുതലായി ഉണ്ടാകാറുള്ളത് .
അമിതവണ്ണം ഉള്ളവർ ,പ്രമേഹം ഉള്ളവർ ,ഫങ്കസ് പ്രശ്നങ്ങൾ വന്നിട്ട് പൂർണമായും മാറാത്തവർ, എന്നിവരിൽ ആണ് ഇത് കോമൺ ആയി കണ്ടുവരുന്നത് .നമ്മൾ പലപ്പോഴും ചിന്തിക്കും ഇത് എന്തുകൊണ്ടാണ് എന്തൊക്കെ ചെയ്തിട്ടും മാറാത്തത് എന്ന് .അതിനു പ്രധാന കാരണം നിങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ആണ് .നിങ്ങള്ക്ക് ഈ പ്രശ്നം ഉള്ളപ്പോൾ നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിൽ ഈ ഫങ്കസ് പറ്റിപിടിച്ചു മുട്ടയിട്ടു ഇരിക്കും .നിങ്ങൾ വീണ്ടും അതെ വസ്ത്രങ്ങൾ തന്നെ ഉപയോഗിക്കുമ്പോൾ അതിനു വീണ്ടും നിങ്ങളുടെ ശരീരത്തിൽ കയറുന്നതിനും ഇൻഫെക്ഷൻ ഉണ്ടാക്കുന്നതിനും അവസരം ലഭിക്കുന്നു .അഥവാ നിങ്ങൾ ഡ്രസ്സ് ഷെയർ ചെയ്തു ഉപയോഗിക്കുന്നവരോ അതല്ലങ്കിൽ ഈ പ്രശ്നം ഉള്ളവരുടെ വസ്ത്രങ്ങൾക്ക് ഒപ്പം നിങ്ങളുടെ വസ്ത്രങ്ങൾ വാഷ് ചെയ്യുന്നവരോ ഒക്കെ ആണ് എന്നുണ്ട് എങ്കിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ പ്രശ്നം പകരുന്നതിനും കാരണം ആകും .
കൗമാരപ്രായക്കാരിൽ തുടയിടുക്കിൽ ആണ് ഈ പ്രശ്നം കൂടുതൽ ആയി കണ്ടുവരുന്നത് അതിനു പ്രധാന കാരണം അടിവസ്ത്രങ്ങൾ വൃത്തിഹീനം ആയി രണ്ടും മൂന്നും ദിവസം ഒക്കെ ഉപയോഗിക്കുന്നത് ആണ് .സാധാരണയായി ഈ പ്രശ്നം ഉണ്ടാകുന്നവർക്കു വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടും ആ ഭാഗങ്ങളിൽ എന്നാൽ ഇങ്ങനെ ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ നമ്മൾ അതിനു മുകളിലും സൈഡിലും ഒക്കെ ചൊറിയാൻ സാധ്യത ഉണ്ട് ഇങ്ങനെ ചൊറിയുമ്പോൾ അത് കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനു കാരണം ആകും .
സാധാരണയായി ഇങ്ങനെയുള്ള ചെറിയ ഇൻഫെക്ഷൻ ഒക്കെ വന്നാൽ അതിനെ പ്രതിരോധിക്കുവാൻ ഉള്ള ശേഷി നമ്മുടെ ശരീരത്തിന് അതായതു സ്കിന്നിന് ഉണ്ട് എന്നാൽ ഇത് കൂടുതൽ ആയി വരുമ്പോൾ പതിയെ പതിയെ ഇതിനെ പ്രതിരോധിക്കുവാനുള്ള നമ്മുടെ സ്കിന്നിന്റെ ശേഷി നഷ്ടപ്പെടുകയും ഇത് നമ്മുടെ ശരീരത്തിലെ സ്ഥിര സാനിധ്യം ആകുകയും ചെയ്യുന്നു .ഇതുകൊണ്ടാണ് വർഷങ്ങൾ ആയിട്ട് വിട്ടു മാറാതെ പലർക്കും പുഴുക്കടി ഉള്ളത് .
ഇനി ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം .ഏറ്റവും ആദ്യത്തെ കാര്യം ഈ പ്രശ്നം ഉണ്ടായാൽ ഒരു ഡോക്ടറെ പോയി കണ്ടു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഉള്ളിലോട്ടു കഴിക്കാൻ ഉള്ള മരുന്നും അതോടു ഒപ്പം തന്നെ പുരട്ടാൻ എന്തെങ്കിലും മരുന്ന് ഡോക്ടർ നിർദ്ദേശിച്ചത് ഉണ്ട് എങ്കിൽ അത് പുരട്ടുകയും ചെയ്യുക എന്നുള്ളത് തന്നെയാണ് .
സാധാരണയായി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രവണത ഒരു ഡോക്ടർ ഈ പ്രശ്നത്തിന് എന്തെങ്കിലും മരുന്ന് നിർദ്ദേശിച്ചത് ഉണ്ട് എങ്കിൽ ആദ്യ രണ്ടു മൂന്നു ദിവസം ഇത് ഉപയോഗിക്കും അതിനു ശേഷം ഈ പ്രശ്നത്തിന് ഒരു ആശ്വാസം പുറമെ കാണും മുറിവ് കരിഞ്ഞത് ആയി കാണും ഉടനെ തന്നെ മരുന്ന് നിറുത്തും ,ഇങ്ങനെ ചെയ്യുന്നത് ആണ് ഈ പ്രശ്നം വിട്ടു മാറാതെ സ്ഥിരമായി വരുന്നതിനുള്ള പ്രധാന കാരണം .ഇങ്ങനെ ഒന്നോ രണ്ടോ ദിവസം മാത്രം ഇങ്ങനെ ചെയ്യുമ്പോൾ ഇത് മാറിയതായി നമുക്ക് തോന്നും എങ്കിലും സ്കിന്നിൽ നിന്നും അത് വിട്ടു പോയിട്ടുണ്ടാകില്ല അതുകൊണ്ട് തന്നെ കഴിക്കാൻ ഉള്ള മരുന്ന് ആണ് എങ്കിലും പുരട്ടാൻ ഉള്ളത് ആണ് എങ്കിലും ഡോക്ടർ നിർദ്ദേശിച്ച അത്രയും ദിവസം ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യാമാണ് .
മരുന്നുകളുടെ ഒപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടെ ഉണ്ട് അത് എന്തൊക്കെ എന്ന് നോക്കാം .
ഈ പ്രശ്നം വരാതെ ഇരിക്കുവാൻ വസ്ത്രങ്ങൾ പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ വൃത്തിയുള്ളതു മാത്രം ഉപയോഗിക്കുക .ഒരു കാരണവശാലും വസ്ത്രങ്ങൾ അലക്കിയ ശേഷം ഉണങ്ങാതെ ഉപയോഗിക്കാതെ ഇരിക്കുക .അടിവസ്ത്രങ്ങൾ കൃത്യമായി വെയിലത്ത് ഇട്ടു ഉണക്കി ഉപയോഗിക്കുക ,ഒരിക്കൽ ഫങ്ങൾ പ്രശ്നം നിങ്ങള്ക്ക് ഉണ്ടായാൽ ആ സമയങ്ങളിൽ നിങ്ങൾ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാതെ ഇരിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലതു .
അഥവാ നിങ്ങള്ക്ക് ഫങ്ങൾ ഇൻഫെക്ഷൻ ഉണ്ട് എങ്കിൽ ആ ഭാഗങ്ങളിൽ സോപ്പ് ഡെറ്റോൾ ഇവ ഉപയോഗിച്ച് കഴുകാതെ ഇരിക്കുന്നത് ആകും ഉത്തമം കാരണം ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ കൂടുതൽ ഡ്രൈ ആകുകയും കൂടുതൽ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യും അതുകൊണ്ട് തന്നെ ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകയോ തുടക്കുകയോ ചെയ്യുക .നമ്മൾ കൂടുതൽ വിയർപ്പു ഉണ്ടാകാൻ സാധ്യത ഉള്ളവർ ആണ് നാട്ടിൽ കൂടുതൽ ചൂടാണ് എന്നൊക്കെ ഉള്ളതുകൊണ്ട് പരമാവധി കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുവാൻ ശ്രമിക്കുക .