ഈ കാര്യം ശ്രദ്ധിക്കാതെ ടൈലുകൾ വാങ്ങുന്നത് കാശ് വെള്ളത്തില്‍ കളയുന്നതിന് തുല്യം

വീടുപണിയുടെ ഒരു പ്രധാന ഭാഗമാണ് ഫ്ലോറിങ്. ഇന്ന് ഫ്ലോറിങ്ങിനായി നമ്മൾ ധാരാളം മെറ്റീരിയലുകൾ ഉപയോഗിക്കുന്നുണ്ട്. ടൈൽസ്, ഗ്രാനൈറ്റ്, മാർബിൾ പോലുള്ളവ. ഇതിൽ തന്നെ ഏറ്റവുംകൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ടൈൽസ്. ചിലവ് കുറഞ്ഞതും കാണാൻ വളരെയേറെ ഭംഗിയും വൃത്തിയാക്കാനുള്ള എളുപ്പവുമാണ് സാധാരണക്കാരായ എല്ലാവരെയും ഇതിലേക്ക് ആകര്ഷിക്കുവാനുള്ള കാരണം.

ഇന്ന് മാർക്കറ്റിൽ 25 രൂപ മുതൽ 300 രൂപ വരെ വിലയുള്ള ടൈൽസുകൾ ലഭ്യമാണ്.പക്ഷെ ഈ ടൈലുകൾ വാങ്ങി ഉപയോഗിക്കുന്ന നമ്മളെ നല്ലരീതിയിൽ പറ്റിക്കുകയാണ് ഇവിടത്തെ ടൈൽസ് ഷോപ്പുടമകളും, കോൺട്രാക്‌റ്റേഴ്സും ചേർന്ന്. സാധാരണ ഗതിയിൽ ടൈലുകളുടെ വില പറയുന്നത് സ്കോയർഫീറ്റ് അഥവാ ചതുരശ്ര അടിയിലാണ്.ഇവിടെയാണ്‌ സാധാരണക്കാരായ നമ്മളെ ഓരോരുത്തരെയും പൊട്ടന്മാരാക്കി ടൈൽഷോപ്പുടമകൾ കൊള്ളലാഭം കൊയ്യുന്നത്.എല്ലാ ടൈൽസ് കമ്പനികളും അവരുടെ ഉൽപ്പന്നത്തിന്റെ അളവുകൾ പറയുന്നത് സെന്റി മീറ്റർ കണക്കിലാണ്.
ഇത് മറച്ചുവെച്ചു അളവുകളിൽ കൃത്രിമം കാണിച്ചിട്ടാണ് നമ്മുടെ ലക്ഷങ്ങൾ ഇവർ തട്ടിയെടുക്കുന്നത്.

ഇത്തരം തട്ടിപ്പ് കൈയോടുകൂടെ പൊളിച്ചടുക്കുന്ന യുവാവിന്റെ വീഡിയോ കാണുക ഇനിയും നമ്മൾ വഞ്ചിതരാവരുത്.

Leave a Reply

Your email address will not be published. Required fields are marked *