സ്ത്രീകളുടെ ശ്രദ്ധയ്ക്ക്‌ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾക്കു ഏറ്റവും സന്തോഷം നൽകുകയും അവളെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുന്ന സമയം ആണ് അവളുടെ ഗര്ഭകാലം .ഈ ഗര്ഭകാലം ഏറ്റവും ശ്രദ്ധയോടെ നോക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യം ആണ് .ഈ സമയത്തു ഒരു ‘അമ്മ കുട്ടിക്ക് നൽകുന്ന സ്നേഹവും പരിചരണവും പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുട്ടിക്ക് ആവശ്യമായ പോഷക ആഹാരങ്ങൾ നൽകുക അല്ലങ്കിൽ അമ്മയുടെ എത്തിക്കുക എന്നുള്ളതും .ഗര്ഭാവസ്ഥ ഏകദേശം ഒൻപതു മാസത്തിൽ അധികം നീണ്ടു നിൽക്കുന്ന ഒരു കാലയളവ് ആണ് .

ഈ ഒൻപതു മാസത്തെ നമ്മൾ പ്രധാധമായും മൂന്നു ട്രൈമെസ്റ്റർ ആയി ആണ് നമ്മൾ തരം തിരിക്കാറുള്ളത് .ആദ്യത്തെ പതിമൂന്നു ആഴ്ച ഫസ്റ്റ് ട്രൈമെസ്റ്റർ,പതിനാലു മുതൽ ഇരുപത്തി ഏഴു മാസം വരെയുള്ള കാലയളവ് സെക്കന്റ് ട്രൈമെസ്റ്റർ.അതിനു ശേഷം വരുന്ന പ്രസവം വരെയുള്ള സമയം തേർഡ് ട്രൈമെസ്റ്റർ ഇങ്ങനെയാണ് നമ്മൾ വിഭജിക്കുന്നത് .

ഒരു സ്ത്രീ ഗർഭിണി ആയിരിക്കുന്ന കാലയളവിൽ അമ്മയുടെ ഭാരം പതിനൊന്നു കിലോ മുതൽ ഏകദേശം പതിനാറു കിലോ വരെ കൂടാം.സാധാരണ ഗർഭിണി അല്ലാത്ത ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആയിരത്തി തൊള്ളായിരം കലോറി ആണ് ഒരു ദിവസം ആവശ്യം .എന്നാൽ ഗർഭിണി ആയ ഒരു സ്ത്രീക്ക് മൂന്നു കലോറി കൂടെ കൂടുതൽ ആയി ദിവസവും ആവശ്യമായി വരും .അതായതു അവർക്കു ഒരു ദിവസം അവരുടെ ശരീരത്തിൽ രണ്ടായിരത്തി ഇരുനൂറു കാലറി എത്തണം എന്ന് സാരം .

ഗർഭിണികളുടെ ശരീര ഭാരത്തിൽ ഉണ്ടാകുന്ന വർദ്ധനവ് അവർ ഗർഭിണി അല്ലാത്ത സമയത്തുള്ള അവരുടെ ഭാരത്തെകൂടെ ആശ്രയിച്ചു ആണ് ഇരിക്കുന്നത് അതുകൊണ്ട് തന്നെ ഗർഭിണി ആകുവാൻ ആഗ്രഹിക്കുന്നവർ അവരുടെ ശരീരഭാരം ഗർഭിണി ആകുന്നതിനു മുൻപ് തന്നെ അഥവാ അമിത വണ്ണം ഉണ്ട് എങ്കിൽ അത് കുറക്കേണ്ടതും അഥവാ ഭാരം അണ്ടർ വെയിറ്റ് ആണ് എങ്കിൽ അത് കൂട്ടേണ്ടതും കുഞ്ഞിന്റെ ആരോഗ്യത്തിനു അത്യന്തം ആവശ്യമാണ് .

ഒരു ഗർഭിണി അവളുടെ ഗര്ഭകാലത്തു കുട്ടിയുടെ ശരിയായ ആരോഗ്യത്തിനും സുഖപ്രസവം ലഭിക്കുവാനും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *