ഇതറിയാതെ എന്തൊക്കെ പരിഹാരം ചെയ്താലും നടുവിന് വേദന മാറില്ല
നമ്മുടെ ശരീരത്തിൽ ശരീരത്തിലെ നല്ല പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നട്ടെല്ല് .നട്ടെല്ല് തകർന്നാൽ പിന്നെ ആ ശരീരം കൊണ്ട് പ്രത്യേകിച്ച് -പ്രയോജനം ഒന്നും ഇല്ല ജീവ ശവം ആകും എന്നുള്ള കാര്യം നമുക്ക് എല്ലാവര്ക്കും അറിയാം .ഇടുപ്പ് മുതൽ തലയോട്ടി വരെ ഉള്ള ഭാഗത്തു മുപ്പത്തി മൂന്നു കണ്ണികൾ ചേർത്ത് വച്ചിരിക്കുന്ന ഒരു എൻജിനീയറിങ് അത്ഭുതം ആണ് നട്ടെല്ല് .അതായതു ഇടുപ്പ് എല്ലിനെയും തലയോട്ടിയെയും തമ്മിൽ ബന്ധിപ്പിച്ചു നിറുത്തുന്നത് നമ്മുടെ നട്ടെല്ല് ആണ് .
ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് നടുവിന് വേദന .മുൻപ് ഒരു അമ്പതു വയസു കഴിഞ്ഞ പ്രായമായവരിൽ മാത്രമാണ് നടുവിന് വേദന കണ്ടു വന്നിരുന്നത് എങ്കിൽ ഇന്ന് കൊച്ചു കുട്ടികൾ എന്നോ മുതിർന്നവർ എന്നോ പ്രായമായവർ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട് .നടുവിന് വേദന ഉണ്ടാകുമോ സാധാരണയായി എല്ലാവരും ചെയ്യുന്നത് ഏതെങ്കിലും കുഴമ്പു വാങ്ങി പുരട്ടും അതല്ലങ്കിൽ ടീവിയിൽ കണ്ട ഏതെങ്കിലും പരസ്യത്തിൽ ഉള്ള വേദന സംഹാരി ക്രീമുകൾ ജെല്ലുകൾ ഒക്കെ വാങ്ങി പുരട്ടും .ഇവയൊക്കെ ഇങ്ങനെ വാങ്ങി പുരട്ടിയാൽ നടുവിന് വേദന മാറുമോ .നടുവിന് വേദനയുടെ യഥാർത്ഥ കാരണം എന്താണ് നടുവിന് വേദന പരിഹരിക്കുവാൻ ശരിക്കും എന്താണ് ചെയ്യേണ്ടത് .ഇങ്ങനെയുള്ള നമ്മുടെ സംശയങ്ങൾക്ക് ഒരു മറുപടി എന്താണ് എന്ന് നമുക്കൊന്ന് നോക്കാം .