വീട് പണി നിർത്താൻ പറഞ്ഞ് പോലീസ് കാരണം ഇതാണ്…
സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവർ ഉണ്ടാവില്ല. ഒരുപാട് നാളത്തെ ആഗ്രഹങ്ങളും സമ്പത്തുമൊക്കെ സ്വരുക്കൂട്ടി വെച്ചാകാം പുതിയ ഒരു വീട് പണിയുന്നത്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ മുതൽ നിരവധി പ്രശ്നങ്ങളും തടസങ്ങളും ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇതിനെ ഒക്കെ അതിജീവിച്ച് വേണം മനോഹരമായ ഒരു വീട് പണിതുയർത്താൻ. അടിത്തറ പാറി, ചുവര് കെട്ടിപ്പൊക്കി, മേൽക്കൂര വാർത്ത് സുന്ദരമായ ഒരു വീട് ഒരുങ്ങുമ്പോഴേക്കും ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ചിട്ടുണ്ടാകും സാധാരണക്കാർ.
എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടാക്കിയതിന് ശേഷം വീട് പണിതാൽ ഒരു പരിധിവരെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും. അത്തരത്തിൽ വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മനോഹരമായ ഒരു വീട് പണി ആരംഭിക്കണമെങ്കിൽ താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണം. വീട് പണി തുടങ്ങുന്നതിന് മുൻപായി റോഡ് സൗകര്യം ഉള്ള ഒരു സ്ഥലം വേണം തിരഞ്ഞെടുക്കാൻ. കാരണം പണി തുടങ്ങിക്കഴിഞ്ഞാൽ നിർമ്മാണ വസ്തുക്കളും മറ്റുമായി നിരവധി സാധനങ്ങൾ വീടിന്റെ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തിക്കേണ്ടതുണ്ട്.
അതിനാൽ തന്നെ വാഹനങ്ങൾ പ്രവേശിക്കുന്ന ഒരു സ്ഥലമായിരിക്കണം വീടിനായി തിരഞ്ഞെടുക്കേണ്ടത്. അതിന് പുറമെ വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിൽ വാഹനത്തിന് കയറിവരാൻ കണക്കിന് റോഡ് ആദ്യമേ തന്നെ ഒരുക്കിയിരിക്കണം. അയൽവക്കത്തും മറ്റും താമസിക്കുന്നവരുമായി നല്ല ബന്ധം പുലർത്തി അവരുടെ സഹായത്തോടെയും സഹകരണത്തോടെയും വേണം വീട് പണി ആരംഭിക്കാൻ. അല്ലാത്ത പക്ഷം ഇത് കൂടുതൽ പ്രശനങ്ങൾക്ക് കരണമാകാൻ സാധ്യതയുണ്ട്.
വീട് പണിയുമ്പോൾ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ് സമയം. ചിലപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പണി തീർക്കേണ്ടതായി വരും, അങ്ങനെയെങ്കിൽ രാത്രിയും പകലും ചിലപ്പോൾ പണി നടത്തിയാകാം വീട് പണി തീർക്കുന്നത്. ഈ സാഹചര്യത്തിലും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. കാരണം രാത്രിയും മറ്റും വീട് പണി നടത്തുമ്പോൾ അടുത്തുള്ള വീടുകാർക്ക് ബുദ്ധിമുട്ട് വരുന്നില്ല എന്ന് ഉറപ്പു വരുത്തി വേണം പണി നടത്താൻ. കാരണം ചിലപ്പോൾ രാത്രി ശബ്ദ മലിനീകരണം നടത്തി എന്ന പേരിൽ പരാതികൾ ഉയരാൻ സാധ്യതയുണ്ട്. പകൽ മാത്രം വീട് പണിയാൻ ഇറങ്ങുമ്പോഴും വാർപ്പ് പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്ന ദിവസങ്ങളിൽ രാത്രി വൈകിയും പണികൾ നടത്തേണ്ടി വരും. ഇത് മറ്റുള്ളവർക്ക് തടസ്സമായി മാറാൻ പാടില്ല, അതിനാൽ കൃത്യമായ പ്ലാനിങ്ങോട് കൂടി വേണം വീട് പണി ആരംഭിക്കാൻ.
അതേസമയം കെട്ടിടം പണിതുയർത്തുമ്പോൾ നിരവധി നിർമ്മാണ വസ്തുക്കളും ഉപയോഗിക്കേണ്ടതായി വരും. ഇത് പരിസ്ഥിതിക്ക് ഹാനികരമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ടതും വീട് ഉടമസ്ഥന്റെ ഉത്തരവാദിത്വമാണ്. ചില സാഹചര്യങ്ങളിൽ വീട് പണി ആരംഭിച്ച് കഴിഞ്ഞാൽ പല രീതിയിലുമുള്ള തടസങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. അതിനാൽ കൃത്യമായ പ്ലാനിങ് ഉറപ്പുവരുത്തിയ ശേഷം വേണം വീട് പണി തുടങ്ങാൻ.
അതുപോലെ വീട് പണിക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധയും കരുതലും ആവശ്യമാണ്. വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം വേണം നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കാൻ. കാരണം കലാകാലങ്ങളോളം നാം ഉപയോഗിക്കുന്ന ഒന്നാണ് വീട്. ഒരിക്കൽ പണിതാൽ പിന്നീട് അത് മാറ്റി പണിയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ എല്ലാ കാര്യങ്ങളിലും കൃത്യമായ ഒരു ഐഡിയ ഉണ്ടാക്കിയെടുത്ത ശേഷം വേണം വീട് നിർമ്മാണം ആരംഭിക്കാൻ.