പുറത്ത് നിന്ന് നോക്കിയാൽ മനോഹരം, അകത്തേക്ക് കയറിയാലോ അതിമനോഹരം…

ഡിസൈനർ ശ്രീജിത്ത് പനമ്പള്ളി  ഡിസൈൻ ചെയ്ത തുളസീധരന്റെ വീടാണ് ബ്ലൂ റെയിൻ വില്ല. ആലുവയിലെ ഈ വീട് സമ്മിശ്ര ശൈലിയിൽ ഉള്ള ഒരു എലിവേഷനോടെയാണ് നിർമ്മിച്ചിരിക്കുന്നത്. സ്ലോ പ്രൂഫും ഫ്ലാറ്റ് റൂഫും മിക്സ് ചെയ്ത ഒരു എലിവേഷൻ. വെള്ളയും ഗ്രേയും കലർന്ന പെയിന്റിങ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴ് സെന്റിലാണ് 3000 സ്‌ക്വയർ ഫീറ്റിലുള്ള ഈ വീട് ഒരുങ്ങിയിരിക്കുന്നത്. വീടിന്റെ എലിവേഷനോട് ചേർന്നുള്ള ഭാഗത്താണ് കാർ പോർച്ച് ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഒരു സിറ്റൗട്ടും ഉണ്ട്. പൂമുഖ വാതിൽക്കലേക്ക് ഡയറക്റ്റ് കാർ പോർച്ചിൽനിന്നും  എൻട്രൻസ് ഉണ്ട്.

പ്രധാന വാതിൽ തുറന്ന് കയറിവരുമ്പോൾ ഒരു ചെറിയ ഫോയർ  സ്‌പേസുണ്ട്. അതിനെ മറ്റ് സ്പേസിൽ നിന്നും വേർതിരിക്കുന്നതിനായി ഒരു റാക്കും കൊടുത്തിട്ടുണ്ട്.  അവിടെ ഒരു സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും വലത്തേക്ക് പോയാൽ അവിടെയാണ് ഫോർമൽ ലിവിങ് ഏരിയ. ഇവിടെയാണ് ടിവി യൂണിറ്റും ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും ഒരു ഹോളിലേക്ക് കയറാം. ഇതിലാണ് ഫാമിലി ലീവിങും ഡൈനിങ്ങും ഒരുക്കിയിട്ടുണ്ട്. ഇതിനെ വേർതിരിക്കുന്നതിനയി ഒരു സെപ്പറേഷനും ഇവിടെ ഉണ്ട്. ഇതിനോട് ചേർന്ന് ഒരുക്കിയ ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിലുള്ള മേശയും ഒരുക്കിയിട്ടുണ്ട്.ഡൈനിങ് റൂമിൽ തന്നെ ഒരു ജനാലയും ഉണ്ട് അതിനാൽ ആവശ്യത്തിന് വെളിച്ചവും വായുവും ഇതിലൂടെ ലഭിക്കും.

ഇതിനോട് ചേർന്നുള്ള കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്റൂമും ഡ്രസിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. മനോഹരമായ രീതിയിലാണ് കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. ഇവിടുത്തെ അറേഞ്ച്മെന്റ്‌സും വളരെയധികം എലഗന്റ് ആയാണ് ഒരുക്കിയിരിക്കുന്നത്. കർട്ടനും ബെഡ് ഷീറ്റിലും വരെ ഇത് എടുത്ത് കാണിക്കുന്നുണ്ട്. ഇവിടുത്തെ വാർഡോബ്‌സിന് വാതിൽ ഒരുക്കിയിരിക്കുന്നത് ഫോൾഡിങ് ആൻഡ് സ്ലൈഡിങ് രീതിയിലാണ്. വളരെ മിനിമലിസ്റ്റിക് ആയാണ് ബെഡ് റൂമുകൾ ഒരുക്കിയിരിക്കുന്നത്.

കുറഞ്ഞ സ്ഥലമായാലും വളരെയധികം സ്റ്റോറേജ് കണ്ടെത്തിയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഐലന്റ് കിച്ചൺ മോഡലാണ് ഇവിടുത്തെ അടുക്കള. ഫ്രിഡ്ജ് ഉൾപ്പെടെ എല്ലാ അപ്ലൈൻസും ഇൻ ബിൽഡ് ആയാണ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ സ്ഥലപരിധിക്കുളിൽ വളരെയധികം ലോഡഡ് ആയാണ് അടുക്കള നിൽക്കുന്നത്. അതിനോട് ചേർന്ന് ചെറിയ ഒരു വർക്കിങ് സ്‌പേസും കൂടിയുണ്ട്, ഇവിടെയാണ് വാഷിങ് മെഷീൻ അടക്കമുള്ളവ വെച്ചിരിക്കുന്നത്.

സ്റ്റെയർ കേസിൽ ആദ്യത്തെ നാല് സ്റ്റെപ്പുകൾ സോളിഡ് വുഡിലാണ് ചെയ്തിരിക്കുന്നത്. ഇതിന് കൈവരി നൽകിയിട്ടില്ല, എന്നാൽ ഇവിടെ സുരക്ഷാ ഉറപ്പാക്കാനായി അതിനടുത്തായി ഒരു ഫർണിച്ചർ ബേസ് കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്ത് കൈവരികൾ ഉപയോഗിച്ചിട്ടുണ്ട്. മുകളിലത്തെ നിലയുടെ മേൽഭാഗത്തും സോളിഡ് വുഡിൽ സീലിങ് ക്രമീകരിച്ചിട്ടുണ്ട്. മുകളിലത്തെ നിലയിൽ ടെറസ് യൂട്ടിലിറ്റി ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ഫസ്റ്റ് ഫ്ലോറിൽ രണ്ട് കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഈ കിടപ്പ് മുറികളും. ഇതിനോട് ചേർന്ന് ഡ്രസിങ് ഏരിയയും അറ്റാച്ഡ് ബാത്റൂമുകളും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഫസ്റ്റ് ഫ്ലോറിൽ ഒരു ഓഡിയോ വിഷ്വൽ റൂം കൂടിയുണ്ട്. വളരെ കംഫോർട്ടബിൾ ആയിട്ടുള്ള സിറ്റിങ് അറേഞ്ച്മെന്റ്‌സും ഇവിടെ ഒരുക്കിയിട്ടുണ്ട്. കിടന്ന് കൊണ്ട് സിനിമ കാണുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫർണിച്ചർ അറേഞ്ച്മെന്റും, ഇന്റീരിയർ ഡിസൈനുകളുമാണ് ഈ വീടിനെ കൂടുതൽ മനോഹരമാക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *