മുഖത്തെ കുരുക്കളും പാടുകളും കുരു വന്ന കുഴികളും മാറാന്‍
അതിമനോഹരമായ മുഖത്ത് പാടുകളും കരുവാളിപ്പും ഒക്കെ ഉണ്ടാകുക എന്ന് പറയുന്നത് വളരെയധികം വേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. പലകാര്യങ്ങളും ചർമത്തിനും സൗന്ദര്യത്തിനും മങ്ങൽ ഏൽപ്പിക്കാറുണ്ട്. കറുത്ത പാടുകളും കുരുക്കളും ഒക്കെയാണ് അതിൽ മുൻപിൽ നിൽക്കുന്നത്. അപ്പോൾ ആയുർവേദം ആയ ചില ഫേസ് പായ്ക്കുകൾ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്. ഇതിനുവേണ്ടി ആദ്യം വേണ്ടത് കുറച്ച് രക്തചന്ദനം ആണ്.
ആയുർവേദ കടകളിലെല്ലാം ലഭിക്കുന്ന ഒന്നാണ് രക്തചന്ദനം, പിന്നെ കടലമാവ്, തുളസി പൗഡർ, കസ്തൂരിമഞ്ഞൾ, പനിനീരോ പാലോ കറ്റാർവാഴയുടെ ജെൽ വൈറ്റമിൻ ഇ എന്നിവയാണ് വേണ്ടത്. രക്തചന്ദനം മുഖത്തെ പാടുകൾ മാറ്റാൻ വളരെയധികം ഉത്തമമായ ഒന്നാണ്. മുഖത്തെ പിഗ്മെന്റേഷനും പാടുകളും എല്ലാം ഇത് മാറ്റാറുണ്ട്. ചർമത്തിന് ഇറുക്കം നൽകുന്ന ഒന്നുകൂടിയാണ് രക്തചന്ദനം എന്നു പറയുന്നത്. പൊതുവേ സൗന്ദര്യ സംബന്ധമായ പ്രശ്നങ്ങൾക്ക് വേണ്ടി എല്ലാം ഉപയോഗിക്കുന്നത് കടലമാവ് ആണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ കടലപ്പൊടി സൗന്ദര്യഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒന്നു തന്നെയാണ്. മുഖക്കുരുവും പാടുകളും ഒക്കെ മാറ്റുന്നതിനും കരുവാളിപ്പ് നിന്നും മുക്തി നേടുന്നതിനും ഒക്കെ ഇത് ഇത് സഹായിക്കാറുണ്ട്.
അതോടൊപ്പം മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനും നിറം പ്രദാനം ചെയ്യുന്നതിനും ഇവ സഹായകമാകുന്നുണ്ട്. പണ്ടുമുതൽതന്നെ സൗന്ദര്യസംരക്ഷണ വസ്തുക്കളിൽ പ്രധാനിയായ ഒന്നാണ് കസ്തൂരിമഞ്ഞൾ എന്നത്. കസ്തൂരിമഞ്ഞൾ ഇല്ലായെങ്കിൽ നല്ല ശുദ്ധമായ മഞ്ഞൾപൊടി ഉപയോഗിച്ചാൽ മതി. വിപണിയിൽ നിന്ന് വാങ്ങുന്ന മഞ്ഞൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അടുത്തത് കറ്റാർവാഴയാണ്. കറ്റാർവാഴ വളരെയധികം മികച്ച ഒന്നാണ് സൗന്ദര്യസംരക്ഷണത്തിന്. എണ്ണിയാലൊടുങ്ങാത്ത സൗന്ദര്യഗുണങ്ങൾ സമ്പുഷ്ടമായ ഒന്നുതന്നെയാണ്. പല സൗന്ദര്യ വസ്തുക്കളിലും ജെല്ലുകളിലും ക്രീമുകളിലും എല്ലാം ഇവ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യത്തിനും ഭംഗിക്കും മുടി സംരക്ഷണത്തിനും എല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്നു തന്നെയാണിത്.
നിറം മുതൽ നല്ല ചർമം വരെ ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.
അടുത്ത തുളസി പൗഡർ ആണ്. തുളസിയുടെ ഇലകൾ ഉണക്കി പൊടിച്ചത് ഉപയോഗിക്കുന്നത്. ബാക്ടീരിയയെ ചെറുക്കുന്ന ഗുണങ്ങളുള്ള ഒന്നാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും ഇത് നല്ലൊരു മരുന്ന് തന്നെയാണ്. പാടുകൾ നീക്കം ചെയ്യാനും ഇത് ഏറെ നല്ലതാണ്. അടുത്തത് പാൽ അല്ലെങ്കിൽ പനിനീര് ആണ്. വരണ്ട ചർമമാണെങ്കിൽ പാൽ വേണം ഉപയോഗിക്കാൻ, എണ്ണമയമുള്ള ചർമമാണെങ്കിൽ പനിനീർ ഉപയോഗിക്കാം. ഏറെ ഗുണകരമായ ഒന്നാണ് പനിനീർ. മുഖത്തിന് നല്ലൊരു ക്ലെൻസർ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പനിനീര് പറയുന്നത്. അടുത്തത് വൈറ്റമിൻ ഇ ഓയിൽ ആണ്മ് വൈറ്റമിൻ ഇയുടെ ഗുളിക ആണ് ഇതിനായി എടുക്കുന്നത്.
സൗന്ദര്യസംരക്ഷണത്തിൽ മുൻപിൽ നിൽക്കുന്ന ഒന്നാണിത്. മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഇത് വാങ്ങാൻ ലഭിക്കും. വൈറ്റമിൻ ഇ ഓയിൽ നിറഞ്ഞതാണ് ഈ ഒരു ക്യാപ്സ്യൂൾ. ഇവയെല്ലാം കൂടി ഒന്നിച്ച് ഒരു കൂട്ട് ആക്കുക. അതിനുശേഷം ഇത് മുഖത്തേക്ക് ഇടുക. മുഖത്തിട്ട് ഒരു അരമണിക്കൂർ എങ്കിലും ഇത് വയ്ക്കണം. അതിനു ശേഷം കഴുകി കളയാവുന്നതാണ്