വീട്ടില്‍ കടുക് ഇരിപ്പുണ്ടോ എങ്കില്‍ ഇനി അത് മതി ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

വലിയ പരിചരണമില്ലാതെ വളരെ പെട്ടെന്ന് ചെയ്യാവുന്ന കൃഷികൾ

നമ്മൾ എല്ലാവരും തിരക്കുള്ള ജീവിതമാണ് നയിക്കുന്നത്. അതിന്റെ ഇടയിൽ ആരോഗ്യം പലരും ശ്രെദ്ധിക്കാറില്ല. എന്നാൽ ഇന്ന് നമ്മളുടെ വീട്ടിൽ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കൃഷിയെ കുറിച്ചാണ് നോക്കാൻ പോകുന്നത്. വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാവും. വീട്ടിലെ ആവശ്യങ്ങൾക്ക് വിപണികളെ ആശ്രെയിക്കാതെ തന്നെ ചെയ്യാൻ കഴിയുന്ന ചില പച്ചക്കറി കൃഷിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് കൃഷി ചെയ്യാൻ കഴിയുന്ന ഓണന്ന് പയർ. വള്ളി പയർ കൃഷി ചെയ്യാൻ അത്ര പ്രയാസമുള്ളതല്ല. അതുപോലെ തന്നെ കൃഷിയ്ക്ക് ഒരുപാട് വളത്തിന്റെയും ആവശ്യം വരുന്നില്ല. അല്പം ചാണകപ്പൊടി മാത്രം മതി പയർ കൃഷിയ്ക്ക്. എന്നാൽ വള്ളികൾ കയറി പോകാൻ ഒരു മരമോ മറ്റ് ഏതെങ്കിലും തൂൺ ഉണ്ടെങ്കിൽ വേഗത്തിൽ വിളവ് ലഭിക്കുന്ന കൃഷിയാണ് പയർ.

പയറിനെ പോലെ തന്നെ പെട്ടെന്ന് വിളവ് ലഭിക്കുന്ന ഒന്നാണ് ചീര. പയർ കൃഷിക്ക് നൽകുന്ന അതേ പരിചരണവും ചീര കൃഷിക്ക് മതി. കൃഷി ചെയ്യുമ്പോൾ കുറച്ച് ചാണകപ്പൊടി മാത്രം വളമായി മതിയാകും. അതുപോലെ തന്നെ അത്യാവശ്യത്തിന് വെള്ളവും കൂടി ചീരയ്ക്ക് ലഭിച്ചാൽ പെട്ടെന്ന് വളരുന്നത് കാണാൻ കഴിയും. നമ്മളുടെ പാചകത്തിൽ എപ്പോഴും ആവശ്യമായ ഒന്നാണ് മുളക്. നമ്മളുടെ വീട്ടു പരിസരങ്ങളിൽ നിന്ന് തന്നെ മുളക് കൃഷി ചെയ്യാൻ കഴിയുന്നതാണ്.

വലിയ പരിചരണം ആവശ്യമില്ലെങ്കിലും കീടങ്ങളുടെ ശല്യം കൂടുതൽ മുളക് നേരിടാറുണ്ട്. ഇത്തരം കീടങ്ങളുടെ ഭീക്ഷണി ഒഴിവാക്കാൻ വെളുത്തുള്ളി വേപ്പെണ്ണ കഷായം ഉപയോഗിച്ചാൽ മതിയാകും. മുളക് കൃഷി ചെയ്യുന്നത് പോലെ പെട്ടെന്ന് കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് വെണ്ട. വലിയ പരിചരണം ആവശ്യമില്ലാതെ അടിവളമായി ചാണകപ്പൊടി മാത്രം മതി ഈ കൃഷിക്ക്. ഇടയ്ക്ക് വെള്ളവും ഒഴിച്ചു കൊടുക്കുന്നത് പെട്ടെന്ന് വളരാൻ സഹായിക്കുന്നതാണ്. അതുപോലെ തന്നെ കഥകളിൽ ലഭ്യമാകുന്ന പുതിനയില കൊണ്ട് വീട്ടുപരിസരങ്ങളിൽ പുതിനയില കൃഷി ചെയ്യാൻ കഴിയും. മറ്റ് കൃഷികളെക്കാളും വളരെ പെട്ടെന്ന് വിളവ് നൽകുന്ന ഒന്നാണ് പുതിനയില.

നമ്മളുടെ നിത്യജീവിതത്തിൽ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. പാചകത്തിൽ മാത്രമല്ല പുറമേയുള്ള ശരീരത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. ധാരാളം ഗുണങ്ങൾ അടങ്ങിട്ടുള്ളതിനാൽ മനുഷ്യശരീരത്തിന് പല പ്രശ്നങ്ങൾക്ക് മഞ്ഞൾ ഏറെ സഹായം ചെയ്യുന്നതാണ്. മഞ്ഞളും ഇഞ്ചിയും പെട്ടെന്ന് കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണ്. അധികം സ്ഥലം ഈയൊരു കൃഷിക്ക് ആവശ്യമായി വരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *