നിങ്ങളുടെ മമുഖവും ഇതുപോലെ കണ്ണാടി തിളങ്ങാന്‍ സഹായിക്കുന്ന കിടിലന്‍ ഫേസ് പായ്ക്ക്

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്, എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി, അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ മനസ്സിൽ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടുകയും ആരാധകരെ സാമ്പത്തിക്കുകയും ചെയ്തു .എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ഒന്ന് ചേർന്ന് നടത്തുന്നുണ്ട് എന്നത് ശ്രേദ്ദേയം ആണ് .

നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി ആയിരുന്നു. നടൻ ബാലയുമായി അമൃത പ്രണയത്തിൽ ആവുകയും വിവാഹിതർ ആവുകയും ചെയ്തത് എല്ലാർക്കും അറിയാവുന്ന കാര്യം ആണ്. എന്നാൽ പിന്നീട് ചില താളപിഴകൾ കൊണ്ട് ഇരുവരും വേർപിരിയുകയായിരുന്നു ചെയ്തത്. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്ന പാപ്പു ആണ്. പാപ്പുവും ആളുകൾക്ക് സുപരിചിത ആണ്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് വരാറുണ്ട്.

ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. താൻ ഒരു കരുത്തുറ്റ സ്ത്രീയായി മാറിയത് എങ്ങനെയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം തന്നെ . ജീവിതത്തിൽ ഉണ്ടായിട്ടുള്ള മനോഹരമായ ചില ചലഞ്ചുകൾ നൽകിയ കരുത്തായിരിക്കാം കാരണം എന്നായിരുന്നു അമൃതയുടെ മറുപടി. ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കിൽ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം.ഈ ചുണ്ടിലെ ചിരി സത്യമാണ്.

അത് മാത്രമാണ് തനിക്ക് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട കാര്യം ഇല്ല . ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നാണ് താരം പറഞ്ഞത്. നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്നായിരുന്നു മറ്റൊരാൾ ചോദിച്ച ചോദ്യം. എല്ലാവർക്കും അവരവരുടേതായ ജീവിതം ഉണ്ട് . എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി.

ആരുടെ ലൈഫുമായി നമ്മളെ താരതമ്യപ്പെടുത്താതെ, നമുക്ക് എന്താണോ ശരി എന്ന് തോന്നുന്നത് അത് ചെയ്യുക എന്നാണ് അമൃത മറുപടി നൽകിയത്. തുടർച്ചയായുള്ള പ്രകോപനങ്ങളെ എങ്ങനെ മറികടക്കുന്നുഎന്ന ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അമൃത തുറന്നു പറയുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *