കുട്ടികളിലെ വണ്ണം ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍
നമ്മുടെ ഇപ്പോഴത്തെ ജീവിത രീതി കാരണം കൊച്ചു കുട്ടികളിൽ പോലും അമിതവണ്ണമാണ് കണ്ടുവരുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോർജിയൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. പൊണ്ണത്തടി കുട്ടികളുടെ ഹൃദയത്തിൻറെ പ്രവർത്തനത്തെ പോലും വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നുണ്ട്. ആറായിരത്തിലധികം കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും ഒക്കെ വയറിലെ കൊഴുപ്പിന്റെ അളവും ധമനികളിലെ കാഠിന്യവും പഠനത്തിൽ പരിശോധിച്ചിരുന്നു.
ഈ കൊഴുപ്പിന്റെ കാഠിന്യം ശരീരത്തിൽ ഉടനീളം രക്തം പമ്പുചെയ്യുന്നതിനും ഹൃദയത്തെ കഠിനമായ പ്രവർത്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. അമിതഭാരമുള്ള യുവാക്കളിൽ കൊഴുപ്പ് ധമനികളിലെ കാഠിന്യവും ഗണ്യമായ ഉയർന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വയറിലെ കൊഴുപ്പ് കുട്ടികളിലേക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സൂചിപ്പിക്കുന്നുണ്ട്. അവയുടെ കാഠിന്യം കൂടുംതോറും രക്തക്കുഴലുകളിലൂടെ വേഗത്തിൽ രക്തം നീങ്ങുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുക. യുവാക്കളിൽ ഹൃദയസംബന്ധമായ അപകട സാധ്യതകളെ കുറിച്ചുള്ള പഠനങ്ങൾ സത്യത്തിൽ പരിമിതമാണ്.
എന്നാൽ രോഗത്തിലേക്ക് ഹൃദയാഘാതത്തിനും നയിക്കുന്ന ഹൃദയത്തിലെ നെഗറ്റീവ് മാറ്റങ്ങൾ കുട്ടിക്കാലത്തും കൗമാരത്തിലും ഒക്കെ ആരംഭിക്കും എന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ ആഗ്രഹിക്കുന്ന കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ ആരോഗ്യകരവുമായ ജീവിതം നയിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എങ്കിൽ മോശം ആരോഗ്യ ശീലങ്ങൾ മാറ്റുക. ശരീര ഭാഗങ്ങളിലേക്ക് നയിക്കുന്ന അടിസ്ഥാനഘടകങ്ങൾ അറിയണം അതിന് ശാരീരിക പ്രവർത്തനങ്ങളിലൂടെയൊ ഉറക്കത്തിൽ കൂടെയോ മറ്റെന്തെങ്കിലും ഇടപെടലിലൂടെ മാറ്റം വരുത്തുവാൻ സാധിക്കുമോ എന്ന് നോക്കണം. കുട്ടികളിലെ കൊഴുപ്പിനെ അളക്കാൻ ഗവേഷകർ ഡ്യുവൽ എനർജി എക്സ്റേയും സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.
ശരീരത്തിലെ കുട്ടികളുടെ ശരീരത്തിലെ അമിതവണ്ണം തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ഒന്ന് ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം മാറണം, വയറു നിറയുന്നത് കുട്ടി അറിയില്ല. രണ്ടാമത്തെ ശീലം കുട്ടികളിൽ ബുദ്ധിവികാസത്തിന് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകുന്നു എന്ന് ഉറപ്പുവരുത്തണം. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ. മൂന്നാമത്തെ ഇത് ശരിയായ ലഘുഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കുവാൻ. അത് പ്രധാനമാണ്. നാലാമത്തെ ശ്രെദ്ധിക്കണ്ട കാര്യം എന്നു പറയുന്നത് ചില മാതാപിതാക്കളും കുട്ടികൾക്ക് ആവശ്യമുള്ളതിൽ കൂടുതൽ ഭക്ഷണം നൽകുന്നുണ്ട്. കുട്ടിയുടെ പ്രായത്തിനനുസരിച്ചുള്ള ഭക്ഷണം മാത്രം നൽകുക. നമ്മുടെ കൈ മുഷ്ടിയുടെ വലുപ്പം ആയിരിക്കും ചിലപ്പോൾ കുട്ടിയുടെ വയറിന് ഉണ്ടാവുക.