എസ്ബിഐ ഉപഭോക്താക്കൾ ഈ കാര്യങ്ങൾ ശ്രെദ്ധിച്ചില്ലെങ്കിൽ

എസ്ബിഐ ഉപഭോക്താക്കൾ ഈ കാര്യങ്ങൾ ശ്രെദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായേക്കാം

നമ്മളുടെ പണം ബാങ്കുകളിൽ സുരക്ഷിതമായിരിക്കും. എന്നാൽ നമ്മൾ മൂലം ഉണ്ടാവുന്ന ചെറിയ തെറ്റ് കാരണം ബാങ്കിൽ ഉണ്ടായിരുന്ന പണമെല്ലാം നഷ്ടമായേക്കാം. ഏറെനാളത്തെ നമ്മളുടെ അധ്വാനമാണ് ഒരു നിമിഷത്തിൽ തകർന്ന് പോകുന്നത്. ഇന്ന് മറ്റ്‌ അന്യസംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടാവുന്ന സൈബർ തട്ടിപ്പുകൾ കേരളത്തിലും എത്തിട്ടുണ്ട്. നമ്മൾ പോലുമറിയാതെയായിരിക്കും ബാങ്കിലെ പണമെല്ലാം നഷ്ടപ്പെടുന്നത്. എസ് ബി ഐ ഉപഭോക്താക്കളെയാണ് പ്രധാനമായി സൈബർ തട്ടിപ്പുക്കാർ നോട്ടപുള്ളികളായി വെച്ചിട്ടുള്ളത്. എന്നാൽ മറ്റ് ബാങ്കിലെ ഉപഭോക്താക്കളും ഈ വിഷയത്തെ കുറിച്ച് അറിഞ്ഞിരിക്കണം.

സൈബർ വിദഗ്ധർ അടക്കം നിരവധി മുന്നറിയിപ്പ് നൽകിട്ടും തുടർച്ചയായ ഉപഭോക്താകളിൽ നിന്നും ഉണ്ടാവുന്ന തെറ്റുകളാണ് സൈബർ തട്ടിപ്പിന് കാരണമുണ്ടാക്കുന്നത്. എന്നാൽ ഇത്തവണ സർക്കാർ ഉദ്യോഗസ്ഥറും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെയാണ് പ്രാധാനമായും ലക്ഷ്യമിടുന്നത്. കുറച്ചു നാളുകളായി ഇടപാടുകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ ബാങ്കിന്റെ നെറ്റ്വർക്കുകളിൽ ചില അറ്റകൂറ്റപണികൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി മിക്ക ബാങ്കുകളും താങ്ങളുടെ ഉപഭോക്താകൾക്ക് അതിനുസുരിച്ചുള്ള നോട്ടിഫിക്കേഷൻ മൊബൈൽ നമ്പർ വഴിയും ഇമെയിൽ വഴി നേരത്തെ അറിയിച്ചിരുന്നു.

ഇതേ ആശയമാണ് സൈബർ തട്ടിപ്പുക്കാർ മുതലാക്കുന്നത്. ഇത്തരം സന്ദേശങ്ങളിലുള്ള ലിങ്കുകൾ ഉപയോഗിക്കുന്ന ഉപഭോക്കതാകളാണ് പ്രധാനമായും ഇരകളായി മാറുന്നത്. നോട്ടിഫിക്കേഷനായി വരുന്ന സന്ദേശം കണ്ടാൽ ബാങ്കിന്റെ ഔദ്യോഗിക സന്ദേശമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോളാണ് മറ്റൊരു വെബ്സൈറ്റിലേക്ക് ഉപഭോക്താക്കൾ കയറുന്നത്. നമ്മളുടെ പാൻ കാർഡ് വിവരങ്ങൾ, ഐഡി, പാസ്സ്‌വേർഡ്‌, അക്കൗണ്ട് നമ്പർ തുടങ്ങി മറ്റ് രേഖകളായിരിക്കും തട്ടിപ്പുക്കാർ ആവശ്യപ്പെടുന്നത്.

ആവശ്യമായ വിവരങ്ങൾ നൽകിയതിന്‌ ശേഷം വെരിഫിക്കേഷന് വേണ്ടി നൽകുന്ന ഒടിപിയാണ് മറ്റൊരു പ്രധാന അപകടക്കാരി. ഈ ഒടിപി അവർക്ക് നൽകുന്നതോടെ നമ്മളുടെ ബാങ്ക് അക്കൗണ്ട് സാങ്കേതിക നിയന്ത്രണത്തിലാകും. പിന്നെ അക്കൗണ്ടിലുള്ള പണം നിമിഷ സമയത്തിനുള്ളിൽ തന്നെ കാലിയാകുന്നത് കാണാം. ഇത്തരം സംഭവങ്ങൾ മൂലം നഷ്ടമായ പണം പിൻവലിക്കപ്പെട്ടിരിക്കുന്നത് ഡൽഹി, യുപി, ബീഹാർ എന്നിവടങ്ങളിൽ നിന്നുള്ള എടിമുകളിൽ നിന്നാണ്. ഇത്തരം തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷ നേടാം.

മൊബൈൽ നമ്പറിലേക്കും ഇമെയിലേക്കും വരുന്ന ബാങ്കിന്റെ സന്ദേശങ്ങളിൽ പരമാവധി പ്രതികരിക്കാതിരിക്കുക. ബാങ്ക് സന്ദേശങ്ങളിൽ നിന്നും മറ്റ് ബന്ധപ്പെടാനുള്ള മാർഗങ്ങളിൽ നിന്നും ഒരിക്കലും അവരുടെ ആവശ്യ വിവരങ്ങൾ ചോദിക്കാറില്ല. അത്തരം ആവശ്യങ്ങൾ ചോദിച്ചാൽ പറഞ്ഞു കൊടുക്കാതിരിക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാങ്കിൽ നേരിട്ട്. ചെന്ന് വിവരങ്ങൾ ചോദിച്ചു മനസിലാക്കുക. ഇത്തരം സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാതിരിക്കുക. പല ബാങ്കുകളും ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം ഇതിനോടകം തന്നെ ചെയ്ത് കഴിഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *