പയര്‍ നടുമ്പോള്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ കേടുകള്‍ ഒന്നും വരില്ല നിറയെ കായ പിടിക്കുകയും ചെയ്യും

വീട്ടിലെ കൃഷിയിടത്തിൽ പ്രധാനിയാണ് പയർ. വളരെ സുഖകരമായി കൃഷി ചെയ്യാനും വിളവെടുപ്പ് എടുക്കാനും പയർ കൃഷിക്ക് സാധിക്കുന്നതാണ്. എന്നാൽ എത്ര പരിചരണം നൽകിയാലും ചില രോഗങ്ങൾ പയറിന് ഉണ്ടായേക്കാം. ഏത് തരത്തിലുള്ള രോഗങ്ങളാണ് പയറിന് ഉണ്ടാവുന്നതെന്ന് നോക്കാം. ഒരുത്തരം ഫംഗസ് രോഗമാണ് വാട്ടരോഗം. മണ്ണിന്റെ മുകളിൽ അഴുകിയ ചെറിയ പാടുകൾ കാണുന്നു. കൂടാതെ ഇത്തരം പാടുകൾ വളരെ പെട്ടെന്ന് തന്നെ മറ്റ് ചെടികളെയും ബാധിക്കുന്നതാണ്.

പയർ വിത്ത് വിതയ്ക്കുന്നത് മുമ്പ് ചപ്പിലയിട്ട് മണ്ണ് നല്ല രീതിയിൽ കത്തിക്കുക. ഒരേ സ്ഥലത്ത് പയർ വിതയ്ക്കുന്നത് ഒഴിവാക്കണം. ഫംഗസ് ബാധിച്ച ചെടികൾ വേരോടെ നശിപ്പിക്കുന്നതാണ് നല്ലത്. നടുന്ന സമയത്ത് ചെടിക്ക് അമ്പത് ഗ്രാം വേപ്പിൻപിണാക്ക് ഇട്ട് കൊടുക്കാവുന്നതാണ്. പന്തിലിടാൻ ഉപയോഗിച്ച കയർ മറ്റൊരു പയർ കൃഷിയുടെ ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുക. പയർ കൃഷിയ്ക്ക് ഉണ്ടാവുന്ന മറ്റൊരു രോഗമാണ് കരിള്ളിരോഗം. പയർ ചെടിയുടെ തണ്ടിലും, ഇലയിലും, കായയിലും കറുത്ത പാടുകളായി കാണുന്നത് കരിള്ളിരോഗമാണ്.

ഇത്തരം രോഗം ബാധിക്കുന്നതോടെ കായകൾ മുരിടിച്ചു പോകുന്നു. വിത്ത് വിതയ്ക്കുന്നത് മുമ്പ് രണ്ട് ശതമാനം ബോർഡൊമിശ്രിതം ഒഴിച്ചു കൊടുക്കാവുന്നതാണ്. പയറിന്റെ വിളവെടുപ്പിനു ശേഷം വള്ളികൾ കത്തിച്ചു നശിപ്പിക്കുക. കൃഷി ചെയ്യുന്നത് മുമ്പ് മണ്ണ് നന്നായി കിളച്ച് സൂര്യ പ്രകാശം കൊള്ളിക്കുന്നതിലൂടെ കുമിളകളും, നിമാവിരകളും, ബാക്റ്റീരിയകളും നശിച്ചു പോകുന്നതാണ്. പയർ നേരിടുന്ന മറ്റൊരു പ്രധാന വിഷയമാണ് വേര് ചീഞ്ഞു പോകുന്നത്. പുറത്ത് നിന്നും കാണാൻ പറ്റാത്ത രീതിയിൽ വേര് ചീഞ്ഞു പോകുന്നു.

ഇത്തരം അവസ്ഥ ഇല്ലാതാക്കാൻ ഒരു ചെടിക്ക് നൂറു ഗ്രാം വേപ്പിൻ പിണാക്ക് ചേർത്ത് കൊടുക്കുക. പയറുകൾ നേരിടുന്ന മറ്റൊരു പ്രധാന രോഗമാണ് ചെടികളുടെ വശങ്ങൾ തുരുമ്പ് പിടിച്ചത് പോലെ ചുവന്നിരിക്കുന്നു. ഇത്തരം രോഗങ്ങളെ റസ്റ്റ്‌ എന്നാണ് വിളിക്കുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ഇലകൾ ചുരുണ്ട് നശിച്ചു പോകുന്നത് കാണാം. ഇത്തരം ഇലകൾ മുഴുവനായി പറിച്ചു കളയുക. കൂടാതെ സ്യുഡോമൊണസ് ലായിനി ഇടയ്ക്ക് നന്നയ്ക്കുന്നത് ഏറെ നല്ലതാണ്.

പച്ചിലകൾ മഞ്ഞൾ കുരുക്കൾ പോലെയുണ്ടാവുകയും പിന്നീട് ഇലയുടെ മുഴുവൻ ഭാഗത്തെ ബാധിച്ച് കരിഞ്ഞ് ഉണങ്ങി പോകുന്നു. ഇത്തരം രോഗങ്ങളെ വിളിക്കപ്പെടുന്നത് മൊസൈക്ക്രോഗം എന്നതാണ്. ഈ രോഗവസ്ഥ കാണുന്ന ചെടികളെ ഉടനെ തന്നെ പറിച്ചു കളയുക. ആരോഗ്യമുള്ള ചെടികളിൽ നിന്ന് മാത്രം വിത്ത് ശേഖരിക്കുക. ഈ രോഗങ്ങളെ ഇല്ലാതാക്കാൻ വിപണികളിൽ നിന്നും ലഭിക്കുന്ന കീടനാശിനി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *