ബിപി കുറയും തൈര് ഇങ്ങനെ കഴിച്ചാല്‍

പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിരവധി ഗുണങ്ങൾ തൈരിന്റെ ഗുണങ്ങൾ.സൗന്ദര്യസംരക്ഷണത്തിനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈര് കഴിക്കുന്നത് വളരെ ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ തൈരിന്റെ മറ്റൊരു ഗുണം കൂടി വിശദീകരിക്കുന്ന പുതിയൊരു പഠന റിപ്പോർട്ടുകൂടി ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ദിവസവും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ ഒരുപാട് സഹായിക്കുമെന്ന് ഈ പഠനം തെളിയിക്കുന്നു.ലോകത്തിൽ നൂറ് കോടിയിലധികം പേർ രക്തസമ്മർദത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.എ. നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉയർന്ന രക്തസമ്മർദം ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹാർട്ട് അറ്റാക്കിനുവരെ ഇടയ്കുകയും ചെയ്യും.പാലുകൊണ്ടുള്ള ഉത്പന്നങ്ങളെല്ലാം, പ്രത്യേകിച്ച് തൈര് രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നുണ്ട്.

പാലുത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് ഇതിനുകാരണം ആകുന്നത്. അമിത രക്തസമ്മർദം കുറയ്ക്കുന്നതിന് ഇതെല്ലാം ഒരുപാട് സഹായിക്കുന്നുണ്ട്. ഈ പഠനത്തിന് നേതൃത്വം നൽകിയ ഡോ. അലക്സാൻഡ്ര വേഡ് ആണ് പറഞ്ഞത്. ഇത് കൂടാതെ രക്തസമ്മർദം കുറയ്ക്കുന്ന പ്രോട്ടീൻ പുറത്ത് വിടുന്ന ഒരു ബാക്ടീരിയ തൈരിൽ അടങ്ങിയിരിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദമുള്ളവരിൽ ചെറിയ അളവിൽ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തിൽ തെളിയിക്കാൻ കഴിഞ്ഞു എന്ന് അവർ കൂട്ടിച്ചേർത്തു.

ശരീരത്തിലെ പല കാര്യങ്ങളിലും തൈര് മികച്ച പ്രകടനം തന്നെയാണു കാഴ്ച വയ്ക്കുന്നത്. മുഖത്തെ എണ്ണമയമുള്ള ചർമത്തിന് ഒരു മികച്ച പരിഹാരം ആണ് തൈര് എന്ന് ഇതിനോടകം തന്നെ പലരും തെളിയിച്ച കാര്യമാണ് മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷൻ മറ്റും മാറുന്നതിന് തൈര് ഉപയോഗിച്ചുള്ള ഫേഷ്യൽ വളരെയധികം ഗുണം ചെയ്യാറുണ്ട്. പലരും തൈര് മുഖത്ത് ഇടുകയും ചെയ്യാറുണ്ട്. തലമുടിയുടെ വളർച്ചയ്ക്കും തൈര് വലിയതോതിൽ തന്നെ സഹായം ആകാറുണ്ട്. തൈരും കഞ്ഞിവെള്ളവും ഉപയോഗിച്ചുള്ള തലമുടിയുടെ വളർച്ചയെ സൂചിപ്പിക്കുന്ന രീതി ഏറെ പ്രചാരത്തിൽ ഉള്ളതാണ്.

യാവോ സ്ത്രീകളെ പോലെയുള്ളവർ അതാണ് ചെയ്യുന്നത് എന്നതും പ്രചാരത്തിലുള്ളത് തന്നെയാണ്. അതുപോലെതന്നെ തലയിൽ ഉണ്ടാകുന്ന താരനും തൈര് വളരെയധികം മികച്ച ഒരു മാർഗം തന്നെയാണ്. താരൻ അകറ്റുന്നതിനും മുടി വളർച്ച മികച്ചതാക്കുന്നു. തൈരിന് വലിയ ഒരു കഴിവ് തന്നെ ഉണ്ട്. ശരീരത്തിന് ആവശ്യമായ പല ബാക്ടീരിയകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് തൈരിൽ. അത്തരത്തിൽ മികച്ച ഒന്ന് തന്നെ ആണ് തൈര് എന്നുള്ളത്. കുട്ടികൾക്കൊക്കെ ആണെങ്കിലും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക ആണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *