സ്ത്രീകളുടെ അണ്ഡാശയത്തിൽ മുഴ തുടക്ക ലക്ഷണങ്ങൾ പരിഹാരം
സ്ത്രീകളുടെ അണ്ഡാശയത്തിൽ മുഴ തുടക്ക ലക്ഷണങ്ങൾ പരിഹാരം താഴെ ഡോക്ടര്‍ സംസാരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
റൂട്ട് കനാൽ ചെയ്യാതെ തന്നെ പല്ലുകളെ സംരക്ഷിക്കാൻ ചില വഴികൾ
പല്ലിനു കേടു സംഭവിച്ചാൽ പല്ല് എടുത്തു കളയാതെ നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് റൂട്ട് കനാൽ. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു കന്നഡ നടി ചെയ്തു മുഖം വികൃതമായി പോയത് നമ്മളിൽ പലരും കണ്ടിരുന്നു. റൂട്ട് കനാൽ ചെയ്യാതെ തന്നെ പല്ലുകൾ മനോഹരമായി സൂക്ഷിക്കാൻ തന്നെ നിരവധി വഴികളുണ്ട്. റൂട്ട് കനാൽ ചെയ്യുന്നത് എന്തെല്ലാം ഗുണങ്ങളാണെന്ന് നോക്കാം. റൂട്ട് കനാൽ ചെയ്യുമ്പോൾ കുറച്ചോക്കെ അസ്വസ്ഥത ഉണ്ടാവുമെങ്കിലും തികച്ചും വേദനയില്ലാതെ ചെയ്യാൻ കഴിയുന്ന ചികിത്സയാണ് റൂട്ട് കനാൽ.
എന്നാൽ ഈ ചികിത്സയില്ലാതെ പല്ലുകൾ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം. സൗന്ദര്യത്തിന്റെ ഒരു ഭാഗം തന്നെയാണ് പല്ലുകൾ. നല്ല പുഞ്ചിരി വേണമെങ്കിൽ ആരോഗ്യകരമായ പല്ലിന് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. പലർക്കും രണ്ട് നേരം പല്ല് വൃത്തിയാക്കാൻ മടിയായിരിക്കും. രണ്ട് നേരം പല്ല് തേക്കുന്നതിലൂടെ പല്ലുകളുടെ ഇടയിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ പല്ലുകൾ കേടാവാതിരിക്കാനും സംരക്ഷിക്കാനും കഴിയുന്നതാണ്.
നല്ല കട്ടിയുള്ള ഭക്ഷ്യ വസ്തുക്കൾ പരമാവധി ഒഴിവാക്കാൻ ശ്രെമിക്കുക. ചിപ്സ്, കാന്റീസ് എന്നിവ കഴിച്ചാൽ പല്ലിൽ വില്ലൽ ഉണ്ടാവാൻ സാധ്യതകൾ ഏറെയാണ്. അതുപോലെ തന്നെ പല്ലിന്റെ ആരോഗ്യം വളരെ കുറവാണെങ്കിൽ ക്യാരറ്റ്, ആപ്പിൾ പോലെയുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കുക. നമ്മളിൽ പലർക്കും തണുത്ത ഭക്ഷ്യ വസ്തുക്കളോടും, പാനിയങ്ങളോടും വളരെ പ്രിയമായിരിക്കും. എന്നിവ ഇവ കഴിക്കുന്നത് പല്ലിന്റെ ആരോഗ്യം കുറയ്ക്കാൻ കാരണമാക്കുന്നു. ഇതുമൂലം എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ബാക്റ്റീരിയ ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യതകൾ ഏറെയാണ്.
കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളാണെങ്കിൽ മൗത്ത്ഗാർഡ് ധരിക്കാൻ ശ്രെമിക്കുക. ഇത് ധരിച്ചാൽ മാത്രമേ പല്ലുകളിൽ ക്ഷതമേൽക്കുന്നത് ഒഴിവാക്കാൻ കഴിയുള്ളു. പല്ലുകളിൽ കേട് സംഭവിക്കുന്നതിന് മുമ്പേ തന്നെ സ്ഥിരമായി ചെക്ക് അപ്പ് നടത്തേണ്ട ഏറെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി ഡോക്ടറിനെ സമീപിക്കുക. ഡോക്ടറിനെ സമീപിക്കുന്നതിലൂടെ പല്ലുകൾ വൃത്തിയാക്കാനും ശ്രെമിക്കുക. ഇതിലൂടെ നല്ല രീതിയിൽ സംരക്ഷണം നൽകാൻ സാധിക്കുന്നതാണ്. സോഫ്റ്റ് ഡ്രിങ്ക്സ് അതായത് ചെറുനാരങ്ങ വെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ഒഴിവാക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനു നല്ലതാണ്.
നിരന്തരമായി പല്ലുകളിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ ഉടനെ തന്നെ ഇത്തരം പാനിയങ്ങൾ ഒഴിവാക്കാൻ നോക്കുക. നമ്മളുടെ ഇടയിൽ പലരും എത്ര വേദനയുണ്ടെങ്കിലും ഡോക്ടറിനെ കാണിക്കാതെ കടിച്ചു പിടിച്ചുയിരിക്കുന്നതായി കാണാം. ചിലർ ആണെങ്കിൽ വേദന ഒഴിവാക്കാൻ മരുന്നുകളെ ആശ്രയിക്കും. ഇത്തരം വേദനകൾ ഉണ്ടായാൽ തന്നെ ഡോക്ടറിനെ സമീപിക്കാവുന്നതാണ്. ഇതിലൂടെ കേടുള്ള പല്ലുകളുടെ ആദ്യമേ സംരക്ഷിക്കാൻ സാധിക്കുന്നതാണ്.