കിഡിനിയിൽ പ്രമേഹം (ഷുഗർ അടിഞ്ഞു കൂടുന്നു )ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ
കിഡിനിയിൽ പ്രമേഹം (ഷുഗർ അടിഞ്ഞു കൂടുന്നു )ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ.പരിഹാരങ്ങള് ഡോക്ടര് സ്വന്തം അനുഭവം പങ്കുവെക്കുന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
രാത്രിയിൽ ഉറക്കം ഇല്ലയോ? ഈ ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കു
പല ആളുകളും പരാതിപ്പെടാറുള്ള ഒന്നാണ് രാത്രിയിൽ ഉറക്കം ലഭിക്കാറില്ല എന്ന്. എത്ര ശ്രെമിച്ചിട്ടും നന്നായി ഉറങ്ങാൻ സാധിക്കാത്തവർ നിരവധി പേർ നമ്മളുടെ ഇടയിലുണ്ട്. ശരീരവും മനസ്സവും നന്നായി പ്രവർത്തിക്കാനും തലച്ചോറ് മികച്ച രീതിയിൽ പ്രവർത്തിക്കാനും ഉറക്കം സഹായിക്കുന്നതാണ്. ദിവസവും ആരോഗ്യകരമായ ഉറക്കം ലഭിക്കുകയാണെങ്കിൽ പ്രേമേഹം, ഹൃദ്രോഗം തുടങ്ങി രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ ഉറക്കം സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായ നല്ല ഉറക്കം ലഭിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
ആരോഗ്യകരമല്ലാത്ത ജീവിതശൈലി, ഉറക്കകുറവ്, രാത്രി സമയങ്ങളിൽ കലോറി കൂടിയ ഭക്ഷണം കഴിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവർത്തികൾ മൂലം നല്ല ഉറക്കം ലഭിക്കാതിരിക്കാം. രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ കഴിച്ചാൽ നല്ല ഉറക്കം ലഭ്യമാക്കാൻ സഹായിക്കുന്നതാണ്. നല്ല ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഉറക്കത്തെ തടസപ്പെടുത്തുന്ന പല സാഹചര്യങ്ങളെയും ഒഴിവാക്കാൻ കഴിയുന്നതാണ്. നല്ല ഉറക്കം ലഭിക്കാൻ ആരോഗ്യകരമായ ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം.
ഉണങ്ങിയ പ്ലം എന്ന് അറിയപ്പെടുന്ന ഒന്നാണ് പ്രൂൺ. പ്രൂൺ നല്ല ഉറക്കം ലഭ്യമാക്കാൻ സഹാക്കുന്നവയാണ്. വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവയിൽ സമ്പുഷ്ടമാണ് പ്രൂൺ. മേലട്ടോണിന്റെ ഉത്പാദനത്തെ വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. നല്ല ഉറക്കത്തെ ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു ഹോർമോൺ ആണ് മേലറ്റോണിൻ. രാത്രി കിടക്കുന്നതിന് മുപ്പത് മിനിറ്റ് മുൻപ് പ്രൂൺ കഴിക്കുക. അതുകൊണ്ട് അത്താഴത്തിലോ അല്ലെങ്കിൽ പാലിലോ ചേർത്ത് കുടിക്കാവുന്നതാണ്.
ആയുർവേദം അനുസരിച്ച് ഒരു കപ്പ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭ്യമാക്കാൻ സഹായിക്കുന്നു എന്നാണ് പറയാറുള്ളത്. രാത്രിയിൽ മികച്ച ഉറക്കം ലഭിക്കാൻ പശുവിൻ പാൽ, ആട്ടിൻ പാൽ എന്നിവ ഏതെങ്കിലും കുടിക്കുക. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരു നുള്ള് ജാതിക്ക, പച്ച മഞ്ഞൾ തുടങ്ങിയവ ചേർത്ത് ചൂട് പാൽ കുടിക്കുന്നത് ഉറക്കം ലഭിക്കാൻ കാരണമാക്കുന്നു. ആയുർവേദ പ്രകാരം മികച്ച ഉറക്കം ലഭിക്കാൻ പ്രകൃതിദത്ത ഒന്നാണ് വാഴപ്പഴം. ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിട്ടുണ്ട്. ശരീരത്തിലെ പേശികൾക്ക് വിശ്രമം നൽകാനും, വിറ്റാമിൻ ബി 6 നൽകുന്നതിനും വാഴപ്പഴം കഴിക്കുന്നതിലൂടെ കഴിയുന്നതാണ്.
നമ്മൾ എല്ലാവരും ദിവസവും ചായ കുടിക്കുന്നവരാണ്. കഫീൻ ഇല്ലാത്ത ഹെർബൾ ടീ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. പിരിമുറുക്കം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ശരീരത്തിലെ ജലാംശയം വർധിപ്പിക്കാനും മറ്റ് പല പ്രവർത്തനങ്ങൾക്കും ഔഷധ ചായ ഏറെ നല്ലതാണ്.