ഫൈബ്രോയ്ഡ്സ് സാധ്യത ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ
ഫിബ്രോയിട്സ് ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ പരിഹാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .ഡോക്ടര്‍ വിശധീകരിക്കുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
വേഗത്തിൽ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രെദ്ധിക്കുക
എല്ലാ ദിവസവും നടക്കാൻ പോകുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടാവുമെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. ദിവസവും 10000 ചുവട് നടക്കാറുണ്ടോ? പതിവായി നടക്കുന്നത് മികച്ച വ്യായാമങ്ങളിൽ ഒന്നാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നമ്മളുടെ ദൈനദിന ജീവിതത്തിൽ സമ്മർദ്ദം, വിഷാദം മാനസികമായി നേരിടുന്ന പല പ്രശ്നങ്ങളിൽ മുങ്ങി പോകുന്നു. ഇതുമൂലം ഹൃദയസംബന്ധമായ രോഗങ്ങൾക്കും മറ്റ് ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ വേഗത്തിൽ നടക്കുന്നതിലൂടെ ഈ രോഗങ്ങൾ വളരെ എളുപ്പമായി മാറ്റിയെടുക്കാൻ കഴിയുന്നതാണ്.
എവിടെയും എപ്പോൾ വേണമെങ്കിലും വേഗത്തിൽ നടക്കാൻ സാധിക്കുന്നതാണ്. എന്നാൽ വേഗത്തിൽ നടക്കുമ്പോൾ ആളുകൾ ഉണ്ടാക്കുന്ന ചില പതിവായ തെറ്റുകൾ ഉണ്ട്. ഈ തെറ്റുകൾ വീണ്ടും തുടർന്നാൽ മികച്ച ഫലം ലഭിക്കാതെ പോകും. ഇതിൽ ആദ്യം പരിഗണിക്കേണ്ടത് വേഗത തന്നെയാണ്. ഒരു മിനുറ്റിൽ നൂറ് ചുവടുകൾ വെച്ചുള്ള നടത്തം ആരോഗ്യകരമാണ്. എന്നാൽ ഇതിനെക്കാളും കൂടുതൽ ചുവടുകൾ വെക്കുകയാണെങ്കിൽ അത് തെറ്റ് തന്നെയാണ്. നടക്കുമ്പോൾ ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൈകളുടെ ചലനം.
നടക്കുമ്പോൾ നമ്മളുടെ കൈകൾ ശരീരത്തിന്റെ കുറുകെ കൂടി നീങ്ങുന്നത് അല്ലെങ്കിൽ കൈ ചലനം നെഞ്ചിന്റെ തലത്തിൽ സംഭവിക്കുന്നത് നിങ്ങൾ ശ്രെദ്ധിച്ചിരിക്കാം. അത് തെറ്റായി നടക്കുന്നതിന്റെ ലക്ഷണമാണ്. ഇത് വേഗത്തിൽ നടക്കാൻ നിങ്ങളെ കൊണ്ട് സാധിപ്പിക്കുന്നതല്ല. നടക്കുമ്പോൾ കൈ വീശുമ്പോൾ 90 ഡിഗ്രീയിൽ കൈ വീശുക. തോളുകൾ മുന്നോട്ട് ചരിഞ്ഞ നിലയിലോ ആയിരിക്കുമ്പോൾ നിങ്ങൾ താഴെയ്ക്ക് നോക്കുകയാണെങ്കിൽ ഇത് മൂലം കഴുത്തിന്, അരക്കെട്ട്, പുറം, തോട്ടുകൾ എന്നിവയെ പിരിമുറുക്കുന്നതിന് കാരണമാക്കുന്നതാണ്. നടക്കുമ്പോൾ കഴുത്തിന് പിരിമുറുക്ക് ഉണ്ടാവാതിരിക്കാൻ തോളുകൾ അയച്ചിട്ട് നടക്കുക.
നടക്കുമ്പോൾ പ്രധാനമായി ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് പുറം നേരെയാക്കി നടക്കുക എന്നത്. നിങ്ങൾ നട്ടെല്ല് വളയുന്നതിന് പകരം നടക്കുമ്പോൾ നേരെ പിടിക്കുവാൻ ശ്രെദ്ധ നൽകുക. നടക്കുമ്പോൾ ശ്രെദ്ധ നൽകേണ്ട മറ്റൊരു പ്രധാനമാണ് കാലുകളുടെ ചലനം. നടക്കുമ്പോൾ എല്ല ശ്രെദ്ധയും കാൽപാദങ്ങളിലാണ്. വേഗത്തിൽ നടക്കുമ്പോൾ കാലുകൾ മുൻഭാഗം ആദ്യൻ കുത്തിയിട്ട് വേണം പിൻഭാഗം കുത്താൻ. ഒരു ചരുവിലൂടെ എങ്ങനെ നടക്കണമെന്ന് പലർക്കും സംശയമുണ്ടായേക്കാം.
നിങ്ങളുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും, നട്ടെല്ല് നേരെ വെയ്ക്കുകയും വേഗത കുറയ്ക്കുകയും ചെറിയ ചുവടുകൾ എടുക്കുകയും ചെയ്യുക. നിങ്ങളുടെ കാൽ മുട്ടുകൾ ചെറുതായി മുന്നോട്ട് വളയ്ക്കുക. ഇതിലൂടെ സന്ധികളിൽ സ്വാധീനം നൽകുന്നത് കുറയ്ക്കാം. മേൽ പറഞ്ഞ കാര്യങ്ങൾ നടക്കുമ്പോൾ ശ്രെദ്ധിച്ചാൽ നടക്കുന്നതിന്റെ നൂറ് ശതമാനം ആരോഗ്യ ഗുണം ലഭിക്കുന്നതാണ്.