കാഴ്ചയിൽ അതിശയിപ്പിച്ച് ഒരു സുന്ദര ഭവനം

കൃത്യവും വ്യക്തവുമായ പ്ലാനും പ്ലാനിങ്ങും ഉണ്ടെങ്കിൽ മനോഹരമായ വീടുകൾ നിർമ്മിക്കാം. കൊയിലാണ്ടിക്കടുത്താണ് പ്രശാന്തിന്റെയും  ബ്രിജിലയുടെയും ഈ വീട്. വെറും ആറു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഈ വീട് വളരെ സുന്ദരമായാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ മുഖത്തോട് സാമ്യം തോന്നുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ചിലവ് കുറഞ്ഞാലും വളരെയധികം സൗകര്യങ്ങൾ ഉള്ളതാണ് ഈ മനോഹര ഭവനം. ബാലുശ്ശേരി റോക്ക് ഫ്ളവേഴ്സിലെ ആർക്കിടെക്ടായ ഫൈസലും ബഷീറും ചേർന്നാണ് ഈ വീട് നിർമ്മിച്ചത്.

അലങ്കാരങ്ങൾ ആവശ്യത്തിന് ഒരുക്കിയെങ്കിലും അധിക ചിലവ് മുടക്കാതെയാണ് ഈ വീടൊരുക്കിയത്. വീട്ടുടമസ്ഥനായ പ്രശാന്ത് ഒരു കലാകാരനായതിനാൽ ഈ വീടിന് അദ്ദേഹം നൽകിയ സംഭാവനകളും വളരെയധികമാണ്. മുന്നിലെ ഭിത്തികൾ അല്പം പ്രോജക്റ്റ് ചെയ്താണ് നിർത്തിയിരിക്കുന്നത്. മുറ്റത്ത് ടെറാക്കോട്ട പെയിന്റും ഉപയോഗിച്ചിട്ടുണ്ട്. പഴയ വീടിന്റെ ഓടുകളാണ് ഈ വീടിനും ഒരുക്കിയത്. ചിത്രകാരനായ പ്രശാന്ത് ആണ് ഈ വീടിന്റെ ഓട് മനോഹരമാക്കിയിരിക്കുന്നത്. ഭംഗിയ്ക്ക് വേണ്ടി എക്സ്റ്റീരിയർ ഭിത്തിയിൽ ലൈനുകളും ഒരുക്കിയിട്ടുണ്ട്. ഒരു സ്‌ക്വയർ ഷേപ്പിലാണ് വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

മേൽക്കൂരയിൽ ഉയർന്ന് നിൽക്കുന്ന രണ്ട് ഭാഗങ്ങൾ റൂഫ്  വെന്റിലേറ്ററുകൾ  ടോപ്പുകളാണ്. ജനാലകൾ ഒരുക്കിയത് പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ചത് ഉപയോഗിച്ചാണ്. വീടിനകത്തേക്ക് കൂടുതലായി പ്രകാശവും കാറ്റും ലഭിക്കുന്ന രീതിയിലാണ് വീട് പണി കഴിപ്പിച്ചിരിക്കുന്നത്. വീടിനകത്തേക്ക് താഴ്‌ന്നു നിൽക്കുന്ന രീതിയിലാണ് സിറ്റൗട്ട് ഒരുക്കിയത്. ഇത് ചൂട് കുറയാനും സഹായകമായി. സ്റ്റീലും ഗ്ലാസും തടിയും  ഉപയോഗിച്ചാണ് പ്രധാന വാതിൽ ഒരുക്കിയിരിക്കുന്നത്. വീടിനകത്തേക്ക് കൂടുതൽ  പ്രകാശം ലഭിക്കുന്നതിനാണ് ഗ്ലാസ് ഉപയോഗിച്ചത്. സുരക്ഷിതത്വത്തിനായി സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. വീടിനകത്ത് കൂടുതൽ സ്ഥലം ലഭിക്കുന്നതിനായി ഓപ്പൺ കോൺസെപ്റ്റിലാണ് വീടൊരുക്കിയത്.

ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത് റെസ്റ്റിക് ടൈൽസാണ്. ചിലവ് കുറവ്, അഴുക്ക് തിരിയില്ല, തെന്നി വീഴില്ല, ആരോഗ്യത്തിന് പ്രശ്നം ഉണ്ടാക്കില്ല, വീടുകളുടെ ജോയിന്റുകൾ മനസിലാവില്ല തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ വീടിനുള്ളത്. പ്രധാന വാതിൽ തുറന്ന് എത്തുന്നത് ഒരു ഹാൾ ഏരിയയിലേക്കാണ്. ലിവിങ് ഏരിയയുടെയും ഡൈനിങ് ഏരിയയുടെയും ഗുണങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. വീടിനകത്ത് വളരെ സുന്ദരവും ചിലവ് കുറഞ്ഞതുമായ ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്.  ഓപ്പൺ കിച്ചൺ കോൺസെപ്റ്റിലാണ്  വീടൊരുക്കിയത്. ഡൈനിങ് ഏരിയയുടെയും കിച്ചന്റെയും മധ്യഭാഗത്തായി ഒരു ചെറിയ ഭിത്തിയും ഒരുക്കിയിട്ടുണ്ട്. കൂടുതൽ എയർ സർക്കുലേഷൻ ലഭിക്കുന്ന രീതിയിലാണ് അടുക്കള ഒരുക്കിയത്. ആവശ്യത്തിന് കബോർഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ അടുത്തായി ഒരു ചെറിയ കട്ടിങ് ക്രമീകരിച്ചാണ് വാഷ് ഒരുക്കിയത്. ഇവിടെയും ഒരു സ്റ്റോർ ഏരിയ ഒരുക്കിയിട്ടുണ്ട്.

വളരെ വില കുറഞ്ഞതും എന്നാൽ ഗുണമേന്മ കൂടിയതുമായ സാധനങ്ങളാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഈ വീടിന്റെ താഴത്തെ നിലയിൽ രണ്ട് ബെഡ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. കട്ടിലിനോട് ചേർന്നാണ് സ്വിച്ച് ബോർഡ് ഒരുക്കിയത്‌ അതിനകത്തായി മനോഹരമായ ബെഡ് ലാമ്പും ഒരുക്കിയിട്ടുണ്ട്.  ഗ്ലാസും സ്റ്റീലും തടിയും ഉപയോഗിച്ചാണ് റൂമിന്റെ കതകുകളും ഒരുക്കിയത്. ഇതിനകത്ത് ഗൃഹനാഥൻ വരച്ച സുന്ദരമായ ചിത്രങ്ങളും ഓർക്കിയിട്ടുണ്ട്. ഇത് വീടിന്റെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്ന രീതിയിലാണ്. കുറഞ്ഞ സ്ഥലത്താണ് സ്റ്റെയർ കേസും ഒരുക്കിയത്. ഇതിന്റെ താഴ് ഭാഗം സ്റ്റോറേജായും ഉപയോഗിക്കുന്നുണ്ട്. ആദ്യകാഴ്ചയിൽത്തന്നെ കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്ന രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *