കുറഞ്ഞ ചിലവിൽ വീടിനെ എങ്ങനെ കൂടുതൽ മനോഹരമാക്കാം…
എത്ര സുന്ദരമായ വീടുകൾ പണിയണം ഇന്ന് ആഗ്രഹിക്കുന്നവരും കുറഞ്ഞ ചിലവിൽ ഇന്റീരിയർ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. വലിയ ചിലവില്ലാതെ വീടിനെ കൂടുതൽ ആകർഷമാകുന്നതിന് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വീടിനകത്ത് ഒരുക്കുന്ന ലൈറ്റിങ് വീടിനെ കൂടുതൽ ഭംഗി ഉള്ളതാക്കി മാറ്റുന്നു. വീടിനകത്ത് സീലിംഗ് ലൈറ്റുകൾ കുറഞ്ഞ ചിലവിൽ ഒരുക്കാം. വീടിനകത്ത് ലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത് മുൻ കൂട്ടി ക്രമീകരിക്കണം. വീടിന്റെ കോൺക്രീറ്റിന് മുൻപ് തന്നെ ഇതിന് ആവശ്യമായ ഏർപ്പാടുകൾ ചെയ്യണം. അല്ലെങ്കിൽ വീടിന്റെ ഫൈനൽ പ്ലാസ്റ്ററിങ്ങിന് മുൻപെങ്കിലും ഇത് ഒരുക്കാവുന്നതാണ്. ഓരോ മുറിയ്ക്കും ആവശ്യാനുസരണം ലൈറ്റിങ് ചെയ്യണം. ഫോൾ സീലിംഗ് നല്കാൻ ഇപ്പോൾ എൽ ഇ ഡി ലൈറ്റുകൾ ഉൾപ്പടെ നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്.
വീടിനെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊന്നാണ് ഫർണിച്ചർ. വലിയ ചിലവ് ഇല്ലാതെ ഫർണിച്ചറുകൾ സെറ്റ് ചെയ്യാം. ഇന്ന് തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകൾക്ക് പകരം തടിയുടെ രൂപത്തിലുള്ള ചിലവ് കുറഞ്ഞ നിരവധി സാധനങ്ങൾ ലഭ്യമാണ്. ലാമിനേറ്റഡ് ബോർഡറുകൾ പൊതുവെ ചിലവ് കുറഞ്ഞവയാണ്. ഇവ കബോർഡുകൾ സെറ്റ് ചെയ്യാനും വാർഡ്രോബിനും കിച്ചൻ കബോർഡിനുമൊക്കെ ഉപയോഗിക്കാം. ഇതിലും ചിലവ് കുറഞ്ഞവയാണ് വിപണിയിൽ ലഭ്യമാകുന്ന പ്രീ ലാമിനേറ്റഡ് ബോർഡറുകൾ. ഇവ ഉപയോഗിച്ചും ഫർണിച്ചർ അറേഞ്ച് ചെയ്യാം. ഇവയിൽ നിന്നും മിച്ചം വരുന്ന അഥവാ വെയ്സ്റ്റ് ആകുന്ന പീസുകൾ ഉപയോഗിച്ച് വീടിനെ കൂടുതൽ ആകർഷകമാക്കാൻ ക്യൂരിയസുകൾ ഒരുക്കാവുന്നതാണ്. വീടിന്റെ ഇന്റീരിയർ ഫർണിച്ചർ എന്നിവയിലും പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് ആർഭാടങ്ങൾ നോക്കി ഇന്റീരിയർ ഒരുക്കേണ്ടതില്ല. ഇത് ചിലപ്പോൾ ഭംഗി കുറയാൻ കാരണമാകും. ആവശ്യാനുസരണം മാത്രം ഇന്റീരിയർ ഒരുക്കുക.
ഭിത്തിയെ കൂടുതൽ മനോഹരമാക്കുന്നത് സ്റ്റോൺ ഗ്ലാഡിങ് ഉപയോഗിച്ചാണ്. ഇവ ചിലവ് കൂടിയതായതിനാൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന വാൾ പേപ്പറുകളും പെയിന്റുകളുമൊക്കെ ഭിത്തിയിൽ ഒരുക്കാവുന്നതാണ്. പിന്നെ വീടിനകത്ത് അലങ്കരിക്കുന്നതിനായി വിപണയിൽ നിന്നും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന മൺ പോട്ടുകൾ ഉപയോഗിച്ച് മനോഹരമായി അതിൽ പെയിന്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ഫർണിച്ചർ വാങ്ങിക്കുമ്പോൾ ട്രെൻഡ് കൂടി പരിഗണിക്കുക. വുഡൻ ഫർണിച്ചറുകൾക്ക് ഒരുകാലത്തും ട്രെൻഡ് നശിക്കില്ല. ഫർണിച്ചറുകളുടെ സ്ഥാനം നിർണ്ണയിക്കുമ്പോൾ ജനാലകളുടെ സ്ഥാനവും കൂടി ശ്രദ്ധിക്കണം. അതിന് പുറമെ വീടിന് മാച്ച് ചെയ്യുന്ന കളർ കർട്ടനുകളും ഉപയോഗിക്കുക. ഇവ മാറ്റി ഉപയോഗിക്കാനും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും മറക്കരുത്. അനാവശ്യ ഫർണിച്ചറുകളും സാധനങ്ങളും വാങ്ങിക്കൂട്ടാതെ ആവശ്യത്തിനും ഉപകാര പ്രദവുമായ വസ്തുക്കൾ മാത്രം വീടിനകത്ത് ഉൾപ്പെടുത്തുക. ബാക്കിയുള്ളവ സ്റ്റോറേജിൽ സൂക്ഷിക്കുക.
വീടിന്റെ എലിവേഷന് ചേരുന്ന മനോഹരമായ കളർ പെയിന്റ് വേണം ഉപയോഗിക്കാൻ. പെട്ടന്ന് മുഷിയുള്ള കളർ പരമാവധി ഒഴിവാക്കുക. അതിന് പുറമെ കാലാകാലങ്ങൾ നില നിൽക്കുന്ന പെയിന്റ് ഉപയോഗിക്കുക, അല്ലാത്ത പക്ഷം പെയിന്റ് വേഗം നശിച്ച് പോകാനും അവ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടാനും ഇടയാകും. പൊടി അഴുക്ക് എന്നിവ കൂടുതലായി പറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഡാർക്ക് കളർ ഷേഡുകൾ ഉപയോഗിക്കുക. വീട്ടിൽ എല്ലാ വസ്തുക്കൾക്കും ഒരു കൃത്യമായ സ്ഥാനം ഉണ്ടാക്കുക. അതിന് പുറമെ സാധനങ്ങൾ വലിച്ച് വാരി ഇടാതെ ഇവ കൃത്യമായി അതാത് സ്ഥലങ്ങളിൽ വയ്ക്കുക.