ഇത് കാലം ആവശ്യപ്പെടുന്ന രീതിയിൽ 12 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട്
ഇന്ന് കൂടുതൽ ആളുകളും നഗരത്തിലേക്ക് ചേക്കേറിയതോടെ സ്ഥല പരിമിതിയും സാമ്പത്തികത്തിനൊപ്പം തന്നെ പ്രശ്നമായി കഴിഞ്ഞു. ഇതിനൊരു പ്രശ്ന പരിഹാരം നാം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള ഒരു വീടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഈ വീട് മലപ്പുറം ജില്ലയിലെ തെന്നലായിലാണ്. ഈ വീട് രൂപ കൽപ്പന ചെയ്തത് മലപ്പുറത്തുള്ള എ എസ് ഡിസൈൻ ഫോറത്തിലെ ആർക്കിടെക്റ്റ് പി എം സലീമാണ്.
ഒന്നേകാൽ സെന്റ് സ്ഥലത്ത് ഒരുങ്ങിയ ഈ വീടിന് സിറ്റൗട്ടും ഡൈനിങ്ങും ലീവിങും കിച്ചനും മാത്രമല്ല നാല് ബെഡ് റൂമുകളുമുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളോടെ ഒരുങ്ങിയ ഈ വീട് ഒരു ഇരുനില വീടാണ്. പരിമിതികൾ ഉള്ള സ്ഥലത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ വീടൊരുക്കിയത്. നീലയും വൈറ്റും കളറിലാണ് വീടിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. ബോക്സ് ശൈലിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിലെ ഭിത്തിയിൽ വുഡൻ ഫിനിഷിലുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിൽ മാർബിളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ അവിടെ നമ്മെ കാത്തിരിക്കുന്നത് സ്റ്റെയർ കേസ് കൂടിയുള്ള ഒരു ഫോയർ സ്പേസാണ്. ഇത് വീട്ടിലെ ഓരോ ഭാഗങ്ങളെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്.
മനോഹരമായ ലിവിങ് ഏരിയയാണ് ഇതിനടുത്തായി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് വളരെ സുന്ദരമായ ഇരിപ്പിടങ്ങളോടെയാണ് ലിവിങ് ഒരുക്കിയിരിക്കുന്നത്. എൽ ഷേപ്പിലാണ് വീട്ടിലെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ജനാലകൾ ഒരുക്കിയത്. ഇതിനോട് ചേർന്നാണ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗ്ലാസും തടിയും ഉപയോഗിച്ചാണ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. ഇതിനടുത്തായി വാഷും ഒരുക്കിയിട്ടുണ്ട്. ഈ വീടിന്റെ ഭിത്തിയ്ക്ക് 3.7 മീറ്റർ ഉയരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വളരെ വിശാലമായി നീളത്തിലാണ് വീടിന്റെ അടുക്കള ഒരുക്കിയിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. അടുക്കള ഭാഗത്തെ ബാക്കിയാർഡിന്റെ പരമാവധി സ്ഥലവും ഉപയോഗിച്ചാണ് അടുക്കള തയാറാക്കിയിരിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ഒരു കോമൺ ബാത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. 900 സ്ക്വയർ ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ഇതിൽ 500 സ്ക്വയർ ഫിറ്റും താഴത്തെ നിലയിൽ നിർമ്മിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ഒരു കിടപ്പ് മുറിയാണ് ഒരുക്കിയിരിക്കുന്നത്.
മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർ കേസിന്റെ ആദ്യ ലാൻഡിങ്ങിൽ ഒരു സ്റ്റഡി സ്പേസും ഒരുക്കിയിട്ടുണ്ട്. ബാക്കി മൂന്ന് കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത് മുകളിലത്തെ നിലയിലാണ്. ക്രോസ് വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് ജനാലകൾ ഒരുക്കിയിരിക്കുന്നത്. വാർഡ്രോബും അറ്റാച്ഡ് ബാത്റൂമും അടങ്ങുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് വീടിന്റെ കിടപ്പ് മുറികൾ തയാറാക്കിയിരിക്കുന്നത്. മാർബിൾ ഉപയോഗിച്ചാണ് ഫ്ളോറിങ് ഒരുക്കിയിരിക്കുന്നത്. ഓരോ മുറികളും വ്യത്യസ്തമായ കളർ തീമിലാണ് ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ ചിലവിൽ മനോഹരമായ വീടൊരുക്കാൻ കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ വീട് സങ്കൽപ്പങ്ങൾ മുഴുവൻ സാധ്യമാകുന്ന രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. മനോഹരമായ ഫർണിച്ചറും ഇന്റീരിയറും അടങ്ങുന്ന രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. വീടിനകത്തേക്ക് കയറിയാൽ സ്ഥല പരിമിതി ഒരു പ്രശ്നമായി തോന്നാത്ത രീതിയിൽ വളരെ അധികം സുന്ദരമായി ആണ് ഈ വീടൊരുക്കിയിരിക്കുന്നത്. കുറഞ്ഞ സ്ഥലപരിമിതിയിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാകാവുന്നതാണ് ഈ വീട്.