കുറഞ്ഞ ചിലവിൽ തീർത്ത ആരും കൊതിക്കുന്ന ഒരു സ്റ്റൈലിഷ് വീട്

വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്ത് പാലാക്കുളിയിലെ ഡോക്‌ടർ സഖീരിന്റെയും സവിതയുടെയും അപൂർവ്വ എന്ന വീടാണ് അഴകിലും ചിലവിലും  ഒരുപോലെ അത്ഭുതപെടുത്തുന്നത്. 1500 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീട് എല്ലാ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടി 30 ലക്ഷം രൂപയ്ക്കാണ് ഒരുക്കിയിരിക്കുന്നത്. വയനാടിന്റെ എല്ലാ മനോഹാരിതയും നിലനിർത്തിക്കൊണ്ടാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ഉയർന്ന പ്രദേശത്ത് നിൽക്കുന്നതിനാൽ ഈ വീട് പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും സൗന്ദര്യവും അറിഞ്ഞാണ് ഒരുക്കിയിരിക്കുന്നത്.

നാല് ബോക്സുകളിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. പല സ്ട്രക്ച്ചറിൽ ഉള്ള പ്ലോട്ടിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. ഈ തീമിനനുസരിച്ച് ബോക്സിൽ നിന്നും പുറത്തേക്ക് വരുന്നത് കാർ പോർച്ചും സിറ്റൗട്ടുമാണ്. രണ്ട് സൈഡിലും കോർട്ടിയാട് നിർമ്മിച്ചാണ് ഈ വീടൊരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തെ കോർട്ടിയാട് ഭാവിയിൽ ഒരു സ്റ്റെയർ കേസ് ഒരുക്കി മുകളിലേക്ക് നിർമ്മിക്കാനും സാധിക്കും. നീളൻ വരാന്തയും ഇവിടുത്തെ സിറ്റൗട്ടിനോട് ചേർന്ന് ക്രമീകരിച്ചിട്ടുണ്ട്. സിറ്റൗട്ടിന് മുന്നിലായി ഒരു തുളസിത്തറയും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത പൂർണമായും ലഭിക്കുന്ന രീതിയിൽ വീടിനകത്ത് ഗ്ലാസ് കൊണ്ടുള്ള ജനാലകളും ഒരുക്കിയിട്ടുണ്ട്.

വീടിന്റെ വലത് വശത്ത് ഒരു ബ്ലാക്ക് ബോക്സ് കൊണ്ടുള്ള ഒരു കാർ പോർച്ചും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മനോഹരമായ ലാൻഡ് സ്കേപ്പ് ഒരുക്കിയിട്ടുണ്ട്. രണ്ട് എൻട്രികളിലൂടെയാണ് വീടികനകത്തേക്ക് കയറാൻ വഴിയൊരുക്കിയിരിക്കുന്നത്. ഓപ്പൺ കോൺസെപ്റ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വീടിനകത്ത് ഒരു വിശാലതയും സൗകര്യങ്ങളും അനുഭവപ്പെടാൻ സഹായിക്കും. പ്രധാന വാതിൽ തുറന്ന് വീടിനകത്തേക്ക് കയറിയാൽ ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നമ്മെ കാത്തിരിക്കുന്നത് ഈ വീടിന് ഭിത്തികൾ ഇല്ല എന്നത് തന്നെയാണ്. ഇവിടെയുള്ള ചില ഭാഗങ്ങളെ തമ്മിൽ പാർട്ടീഷൻ ചെയ്യുന്നതിന് നിർമ്മിച്ചിരിക്കുന്നത് ചെറിയ ഭിത്തികളാണ്.

ലീവിങ്ങിനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കുന്നത് ഇവിടെ ഒരുക്കിയിരിക്കുന്ന ചെറിയ വാളാണ്. ഇതിൽ ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. വളരെയധികം മിനിമലിസ്റ്റിക് രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ലീവിങിൽ എൽ ഷേപ്പിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. വളരെ മനോഹരമായ കളറിലാണ് ഈ ഇരിപ്പിടങ്ങൾ സെറ്റ് ചെയ്തിരിക്കുന്നത്. കോൺട്രാസ്റ്റ് കളറിലുള്ള ഇരിപ്പിടങ്ങളാണ് ഈ ഭാഗത്തെ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നത്. ഇതിന്റെ വലത് ഭാഗത്തായി ആർട്ടിഫിഷ്യൽ ഗ്രാസ് കൊണ്ട് നിർമ്മിച്ച കോർട്ടിയാടും ഒരുക്കിയിട്ടുണ്ട്. ഇതിന് റാൻഡം ആയി നാച്ചുറൽ സ്റ്റോൺസും ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ ഒരു പെബിൾ പാത് വേയും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് നാച്ചുറൽ ലൈറ്റ് നന്നായി ലഭിക്കും.

ഡൈനിങ്ങിനോട് ചേർന്നാണ് വാഷ് ഏരിയ. കിച്ചണിൽ നിന്നും ലീവിങിലേക്ക് വ്യൂ ലഭിക്കുന്ന രീതിയിലാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. വെട്രിഫൈഡ് ടൈൽസ് ഉപയോഗിച്ചാണ് ഫ്ലോർ ഒരുക്കിയിരിക്കുന്നത്. ഗ്ലാസ് ടോപ്പിൽ ഒരുക്കിയ ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലുള്ള ഡൈനിങ്ങാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും പൂൾ ഏരിയയിലേക്ക് വ്യൂ ലഭിക്കുന്ന രീതിയിൽ ഒരു സെമി ഓപ്പണിങ്ങും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ്ങിൽ നിന്നും ചേർന്നാണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് റെഡ് കളർ കോമ്പിനേഷനിലാണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയത്. എല്ലാ സൗകര്യങ്ങളും ഒരുക്കിയ കിടപ്പ് മുറിയിൽ ഇതിനോട് ചേർന്ന് ഒരു പൂളും ഒരുക്കിയിട്ടുണ്ട്. ഇതിലേക്കുള്ള വ്യൂവും വളരെ മനോഹരമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *