സിംപിളായി ലോ ബജറ്റിൽ ഒരുക്കിയ കൊച്ചു വീട്

ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാവണം ഓരോ വീടുകളും പണിതുയർത്തേണ്ടത്. ഇങ്ങനെ ആവശ്യങ്ങൾക്ക് പ്രാധന്യം നൽകി പ്ലാൻ തയാറാക്കിയാൽ കുറഞ്ഞ ചിലവിലും നമുക്ക് സുന്ദരമായ വീടുകൾ നിർമ്മിക്കാൻ കഴിയും. അത്തരത്തിൽ ഒരു വീട് പണിയണമെങ്കിൽ ആദ്യം തന്നെ ബജറ്റിന് അനുസരിച്ച് വീടിന്റെ പ്ലാൻ തയാറാക്കണം. ഇടയ്ക്കിടെ പ്ലാനിൽ അനാവശ്യ മാറ്റങ്ങൾ വരുത്തിയാൽ ഇത് മുഴുവൻ ബജറ്റും കീഴ്മേൽ മാറിയാൽ സാധ്യതയുണ്ട്. അതിനൊപ്പം തന്നെ വീടുപണിയിലെ ഓരോ ഘട്ടം കഴിയുമ്പോഴും ഇത് താരതമ്യം ചെയ്യണം. ഇത് മുന്നോട്ടേക്കുള്ള പണിയ്ക്ക് സഹായകമാകും.

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ 1500 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഒരു ബജറ്റ് ഹോമാണ് കാഴ്ചയിലും നിർമ്മാണത്തിലും നമ്മെ അത്ഭുതപെടുത്തുന്നത്. സിറ്റൗട്ട് ലിവിങ് ഏരിയ ഡൈനിങ് ഏരിയ മൂന്ന് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്റൂമോട് കൂടിയത് അടുക്കള, വർക്ക് ഏരിയ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായതെല്ലാം ഈ വീട്ടിൽ ഒരുങ്ങിയിട്ടുണ്ട്. ചെറിയൊരു മുറ്റത്തിന് നടുവിലായി സിംപിൾ ആയ എലിവേഷനോടെയാണ് വീട് ഒരുങ്ങിയിരിക്കുന്നത്. മുറ്റത്തിന് സൈഡിലായി വീടിന്റെ അഴക് വർധിപ്പിക്കാൻ ചെടികളും വെച്ചിട്ടുണ്ട്.

നിർമ്മാണ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തടിയ്ക്ക് പകരമായി വീടിനകത്തെ വാർഡ്രോബുകൾക്കും സ്റ്റോറേജ് സ്‌പേസുകൾക്കും മറ്റ് ചിലവ് കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.നീളൻ വരാന്തയോട് കൂടിയ ചെറിയ സിറ്റൗട്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ചൂരലിൽ തീർത്ത ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ അവിടെ അത്യാവശ്യം സ്‌പേഷ്യസായ ഒരു ഹോളാണ് ഉള്ളത്. ഇരിപ്പിടങ്ങൾക്ക് പുറമെ ടിവി യൂണിറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നുമാണ് എല്ലാ കിടപ്പ്  മുറികളിലേക്കും ആക്സിസ് ഉള്ളത്. ഹാളിൽ നിന്നും സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്.

മനോഹരമായ ലിവിങ് സ്‌പേസാണ് ഇതിനടുത്തായി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് വളരെ സുന്ദരമായ ഇരിപ്പിടങ്ങളോടെയാണ് ലിവിങ് ഒരുക്കിയിരിക്കുന്നത്. എൽ ഷേപ്പിലാണ് വീട്ടിലെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ജനാലകൾ ഒരുക്കിയത്. ഇതിനോട് ചേർന്നാണ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്.

നീലയും വെള്ളയും കളർ കോമ്പിനേഷനിലാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിരിക്കുന്നത്. കിടക്കയ്ക്ക് പുറമെ അറ്റാച്ഡ് ബാത്റൂം സൗകര്യവും കൂടാതെ വാർഡ്രോബും മേശയും ഈ മുറിയ്ക്കകത്ത് ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ജനാലകളും നിർമ്മിച്ചിട്ടുണ്ട്. കോസ്റ്റ് ഇഫക്റ്റീവായുള്ള വസ്തുക്കളാണ് ഈ വീടിനകത്തും ഒരുക്കിയിരിക്കുന്നത്. മഞ്ഞയും വൈറ്റും കളർ കോമ്പിനേഷനിലാണ് രണ്ടാമത്തെ കിടപ്പ് മുറി. കോട്ട സ്റ്റോൺ ഉപയോഗിച്ചാണ് ഇവിടെ സ്റ്റോറേജ് ഒരുക്കിയിരിക്കുന്നത്. വളരെ വിശാലമായി നീളത്തിലാണ് വീടിന്റെ അടുക്കള ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  സ്റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.  വൈറ്റ് ടൈൽസ് ഉപയോഗിച്ചാണ് വീടിന്റെ ഫ്ളോറിങ് ഒരുക്കിയിരിക്കുന്നത്.

സ്റ്റെയർ കേസിന് താഴെയും ആവശ്യത്തിന്‌ സ്റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടിന്റെ എക്സ്റ്റീരിയറിലും കോട്ട സ്റ്റോൺ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈറ്റും ഗ്രേയും ലൈറ്റ് നീലയും കളറിലാണ് എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്.  കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ വീട് സങ്കൽപ്പങ്ങൾ മുഴുവൻ സാധ്യമാകുന്ന രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. മനോഹരമായ ഫർണിച്ചറും ഇന്റീരിയറും അടങ്ങുന്ന രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *