ചിലവിനൊപ്പം സമയവും ലാഭിക്കാം മാതൃകയായ് എർത്ത് ബാഗ് വീട്

കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപ ഭംഗിയിലും നിർമാണ രീതിയിലുമെല്ലാം മനുഷ്യൻ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. ആദ്യകാലത്ത് ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് വിത്യസ്തമാര്‍ന്ന വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുമെല്ലാം താമസം മാറ്റി. വീട് പണിയുമ്പോൾ വെറൈറ്റി തേടി പോകുന്നവരും  നിരവധിയാണ്. അത്തരത്തിൽ വെറൈറ്റി ആയി ഒരുക്കിയ ഒരു വീടാണ് സമൂഹ മാധ്യമങ്ങളിലെ താരം.

അതിന് പുറമെ പ്രകൃതിയെ വേദനിപ്പിയ്ക്കാതെ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്കും മാതൃകയാക്കാവുന്നതാണ് ഈ എർത്ത് ബാഗ് വീടിനെ. പരമാവധി അല്ല പൂർണമായും കോൺക്രീറ്റ് ഉപയോഗം കുറച്ചുകൊണ്ടാണ് ഈ വീട് ഒരുക്കിയത്. പ്രകൃതിയെ വേദനിപ്പിക്കാത്ത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. ഒരു രീതിയിലും പ്രകൃതിയെ വേദനിപ്പിക്കാതെ എന്നാൽ അത്യാവശ്യ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഇത്തരം വീടുകൾ താമസത്തിന് ഏറ്റവും അനുയോജ്യമാണ്. അതിന് പുറമെ ഇത് വേഗത്തിൽ പണിയാം എന്നതും ഈ വീടിന്റെ പ്രത്യേകതയാണ്. എക്കോ ഫ്രണ്ട്‌ലി വീട് നിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീട്. സിമെന്റോ കമ്പിയോ ഒന്നും ഉപയോഗിക്കാതെയാണ് ഈ വീട് നിർമ്മിച്ചത്. ആർകിടെക്റ്റ് സംയുക്തയാണ് ഈ വ്യത്യസ്തമായ എർത്ത് ബാഗ് എന്ന വീടിന് പിന്നിൽ.

തമിഴ്‌നാട്ടിലെ വള്ക്കുപുരയിലാണ് പ്രകൃതിയെ വേദനിപ്പിക്കാതെ ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റ് നിർമ്മാണ രീതികളെ അപേക്ഷിച്ച് വളരെയധികം ചിലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ ചെളി നിറച്ചാണ് ഈ വീടിന്റെ ഭിത്തി ഒരുക്കിയത്. ഇത്തരം ബാഗുകളിലെ ഈർപ്പം പൂർണമായും കളഞ്ഞ ശേഷമാണ് ഈ വീടിന്റെ ഭിത്തിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

വീടിന്റെ മേൽക്കൂരയ്ക്ക് മാംഗ്ലൂർ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ചെളിയും മണ്ണും ഉപയോഗിച്ച് തന്നെയാണ് വീടിന്റെ ഫ്ലോറും ഒരുക്കിയത്. അതിന് പുറമെ വീടിനകത്ത് തണുപ്പ് ലഭിക്കാനും മണ്ണ് നിറച്ച ഭിത്തികൾ സഹായിക്കും. അതുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി ജനാലകളും വാതിലുകളും ആവശ്യാനുസരണം ഈ വീടിനകത്ത് ഉപയോഗിച്ചിട്ടുണ്ട്.

ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന മണ്ണ് വീടുകളും പ്രകൃതിയ്ക്ക് ഏറ്റവും അനുയോജ്യമാണ്. കാഴ്ചയിലെ ഭംഗിയ്ക്ക് പുറമെ താമസിക്കാനുള്ള സുഖവും കൂളിംഗും നൽകുന്ന ഈ വീട് പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറെ ആകർഷകമായ കാര്യം. കോസ്റ്റ് കുറഞ്ഞ, ഓർഗാനിക് വസ്തുക്കളാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. മഡ് ഉപയോഗിച്ച് ഒരുക്കിയ ഈ വീട് അകത്ത് കുളിർമ്മയും കൊണ്ടുവരുന്നുണ്ട്. ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസിന് സന്തോഷം പകരുന്ന ഒരു അനുഭവമാണ്. തടികൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളുമാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. റൗണ്ട് ഷേപ്പിലാണ് ഈ വീട് രൂപകൽപ്പന ചെയ്തെടുത്തത്.

വീട് കാലാകാലങ്ങളായി താമസിക്കാനായും വല്ലപ്പോഴും മാത്രം താമസിക്കാനുള്ള ഗസ്റ്റ് ഹൗസായും വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള മുറികളായുമൊക്കെ ഒരുക്കാറുണ്ട്. അത്തരത്തിൽ റിസോർട്ടുകൾ പണിതുയർത്തുമ്പോൾ അത് പ്രകൃതിയോട് ഏറ്റവും ചേർന്നവയും പ്രകൃതിയെ വേദനിപ്പിക്കാതെയുമായാൽ വളരെ നല്ലത്. ഇത്തരത്തിൽ മണ്ണും മരവും മുളയുമൊക്കെ ഉപയോഗിച്ച് പണിയുന്ന റിസോർട്ടുകൾക്കും മറ്റുമൊക്കെയാണ് ആവശ്യക്കാരും കൂടുതൽ. അതിന് പുറമെ ഇത്തരം വീടുകളുടെ നിർമ്മാണം പ്രകൃതിയ്ക്ക് ഏറ്റവും അനുയോജ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *