11 ലക്ഷത്തിനു സുന്ദരമായൊരു വീട് റെഡി
സുന്ദരവും സൗകര്യപ്രദവുമായ വീട് അതും കൈയിലെ കാശിന് ഇണങ്ങുന്നത്. ഇത്തരം വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാകാവുന്നതാണ് വള്ളിക്കുന്ന് ഉള്ള സുജാതയുടെ വീട്. 11 ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ വീട് 703 ചതുരശ്ര അടിയിലാണ് ഒരുക്കിയത്. രണ്ട് കിടപ്പ് മുറികൾ അതിൽ ഒന്ന് അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ്. സിറ്റൗട്ട്, ഹാൾ, അടുക്കള, വർക്ക് ഏരിയ, കോമൺ ബാത്റൂം എന്നിവ അടങ്ങുന്നതാണ് ഈ സുന്ദര വീട്. കുറഞ്ഞ ചിലവിൽ അത്യാവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകികൊണ്ട് ഒരു സാധാരണക്കാരന്റെ വീടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീട് ഒരുക്കിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.
ഇനി വീട് നിർമ്മിക്കുമ്പോൾ നമ്മുടെ കൈപ്പിടിയിൽ ബജറ്റ് ഒരുങ്ങണമെങ്കിൽ ചില കാര്യങ്ങൾ കൃത്യമായി ചെയ്യണം. ആദ്യം തന്നെ ബജറ്റിന് അനുസരിച്ച് വീടിന്റെ പ്ലാൻ തയാറാക്കണം. ഇടയ്ക്കിടെ പ്ലാനിൽ അനാവശ്യ മാറ്റങ്ങൾ വരുത്തിയാൽ ഇത് മുഴുവൻ ബജറ്റും കീഴ്മേൽ മാറിയാൽ സാധ്യതയുണ്ട്. അതിനൊപ്പം തന്നെ വീടുപണിയിലെ ഓരോ ഘട്ടം കഴിയുമ്പോഴും ഇത് താരതമ്യം ചെയ്യണം. ഇത് മുന്നോട്ടേക്കുള്ള പണിയ്ക്ക് സഹായകമാകും. വീട് പണിയുമ്പോൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്ന് പണം തന്നെയാണ്. വീട് പണി കൈപ്പിടിയിൽ ഒതുങ്ങണമെങ്കിൽ കൃത്യമായ പ്ലാനിങ്ങും ബജറ്റിങ്ങും ആവശ്യമാണ്. അനാവശ്യമായി ചിലവ് കൂടാൻ കാരണം നമ്മുടെ ഇടയിൽ ഉണ്ടാകുന്ന ചില ശ്രദ്ധക്കുറവ് തന്നെയാണ് അതിനാൽ കൃത്യമായ പ്ലാനിങ്ങിൽ വേണം വീട് ഒരുക്കാൻ.
ഈ വീടിന്റെ പ്രധാന വാതിൽ തേക്കിൽ തീർത്ത തടിയിലാണ് പണിതിരിക്കുന്നത്. വീടിന് ഒരുക്കിയിരിക്കുന്ന ട്രെസ് വർക്കും വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. വീടിന്റെ ഡിസൈനിങ്ങിലും സിംപ്ലിസിറ്റി കൊണ്ടുവരാൻ കഴിഞ്ഞതിനാൽ അവിടെയും ചിലവ് ചുരുക്കാൻ കഴിയുന്നുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ വളരെയധികം ലളിതവും സുന്ദരവുമായാണ് ഈ വീടിന്റെ നിർമ്മാണം. ഇനി നിർമ്മാണ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തടിയ്ക്ക് പകരമായി വീടിനകത്തെ വാർഡ്രോബുകൾക്കും സ്റ്റോറേജ് സ്പേസുകൾക്കും മറ്റ് ചിലവ് കുറഞ്ഞ വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഫർണിച്ചറും ഇന്റീരിയറും ആവശ്യത്തിന് മാത്രം വാങ്ങിക്കുക. കൃത്യമായ പ്ലാനിങ്ങിൽ എല്ലാ ഭാഗങ്ങളും യൂസ്ഫുളായി ഉപയോഗിക്കുക.
വീടിനെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊന്നാണ് ഫർണിച്ചർ. വലിയ ചിലവ് ഇല്ലാതെ ഫർണിച്ചറുകൾ സെറ്റ് ചെയ്യാം. ഇന്ന് തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകൾക്ക് പകരം തടിയുടെ രൂപത്തിലുള്ള ചിലവ് കുറഞ്ഞ നിരവധി സാധനങ്ങൾ ലഭ്യമാണ്. ലാമിനേറ്റഡ് ബോർഡറുകൾ പൊതുവെ ചിലവ് കുറഞ്ഞവയാണ്. ഇവ കബോർഡുകൾ സെറ്റ് ചെയ്യാനും വാർഡ്രോബിനും കിച്ചൻ കബോർഡിനുമൊക്കെ ഉപയോഗിക്കാം.
ഈ വീടിന് ഇളം പച്ച കളർ പെയിന്റാണ് എക്സ്റ്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷന് ചേരുന്ന മനോഹരമായ കളർ പെയിന്റ് വേണം ഉപയോഗിക്കാൻ. പെട്ടന്ന് മുഷിയുള്ള കളർ പരമാവധി ഒഴിവാക്കുക. അതിന് പുറമെ കാലാകാലങ്ങൾ നില നിൽക്കുന്ന പെയിന്റ് ഉപയോഗിക്കുക, അല്ലാത്ത പക്ഷം പെയിന്റ് വേഗം നശിച്ച് പോകാനും അവ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടാനും ഇടയാകും. പൊടി അഴുക്ക് എന്നിവ കൂടുതലായി പറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഡാർക്ക് കളർ ഷേഡുകൾ ഉപയോഗിക്കുക. വീട്ടിൽ എല്ലാ വസ്തുക്കൾക്കും ഒരു കൃത്യമായ സ്ഥാനം ഉണ്ടാക്കുക. അതിന് പുറമെ സാധനങ്ങൾ വലിച്ച് വാരി ഇടാതെ ഇവ കൃത്യമായി അതാത് സ്ഥലങ്ങളിൽ വയ്ക്കുക.