അതിശയിപ്പിക്കുന്ന രൂപഭംഗിയിൽ 3 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട്

നാം ജീവിതത്തിന്റെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കപ്പെടുന്ന സ്ഥലമാണ് നമ്മുടെ വീട്. അതിനാൽ ഏറ്റവും മനോഹരമായ വീടുകൾ ഒരുക്കണം എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ഇവിടം ഏറ്റവും സന്തോഷം ലഭിക്കുന്ന സ്ഥലമാക്കി മാറ്റണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു വീടൊരുക്കുമ്പോൾ കുറഞ്ഞ ചിലവിൽ സുന്ദരമായ വീടുകൾ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മലപ്പുറത്തെ ബിൽഡിങ് ഡിസൈനേഴ്‌സിലെ കെ വി മുരളീധരൻ ഒരുക്കിയ ഒരു കോസ്റ്റ് എഫക്ടീവ് വീടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നുള്ള ധർമേന്ദ്രന്റേയും ശീതളിന്റെയും വീടാണ് കുറഞ്ഞ ചിലവിൽ നിർമ്മിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

മൂന്ന് ലക്ഷം രൂപ മുതൽ മുടക്കിൽ പണിതെടുത്ത ഈ വീട് പത്ത് സെന്റ് സ്ഥലത്ത് 655  ചതുരശ്ര അടിയിലാണ് പണിത് ഉയർത്തിയത്.  ചിലവ് കുറഞ്ഞതിനാൽ സൗകര്യവും കുറവായിരിക്കും എന്ന് കരുതിയാൽ തെറ്റി. ഒരു സാധാരണ വീടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലനിർത്തിയാണ് ഈ വീട് പണിതത്. ചെറിയ മുറ്റത്തിന് നടുവിലായി ഒരുക്കിയിരിക്കുന്ന ഈ വീടിന് സിറ്റൗട്ട്, രണ്ട് കിടപ്പ് മുറികൾ, ഒരു ഡ്രോയിങ് റൂം, അടുക്കള, ബാത്റൂം, വർക്ക് ഏരിയ തുടങ്ങി എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഉണ്ട്.

സാധാരണ  വീടുകൾ പണിയുന്നത് പോലെ അടിത്തറ കെട്ടിപൊക്കിയതിന് ശേഷം ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് വീട് കെട്ടിപ്പൊക്കിയത്. വീടിന്റെ ഭിത്തികൾ കെട്ടിപൊക്കുമ്പോൾ ഇന്റർലോക്ക് കട്ടകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് വലിയ ചിലവ് വരില്ല. അതിനൊപ്പം ഇതിൽ സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു.

ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്‌ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും. ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈ ബ്രിക്സുകളുടെ വിലയ്ക്ക് പുറമെ ഗുണ നിലവാരവും മികച്ചതാണ്.

വീടിന്റെ എക്സ്റ്റീരിയറിൽ നീല കളറിലുള്ള പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയിൽ വളരെ സിംപിൾ ആയിട്ടുള്ള വർക്കുകളാണ് വീടിനെ മനോഹരമാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. വളരെയധികം കോസ്റ്റ് ഇഫക്റ്റീവായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സ്ലോ പ്രൂഫ് സ്ട്രക്ച്ചറിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ചാരുപടിയോട് കൂടിയ സിറ്റൗട്ടാണ് ഈ വീട്ടിൽ ഉള്ളത്. വളരെ ആകർഷകമായാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തടിയിൽ ഒരുക്കിയതാണ് എന്ന് തോന്നുന്ന ഇവ ‌ കോൺക്രീറ്റിലാണ് ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റിൽ തീർത്ത കട്ടിളകളാണ് വീടിനായി ഉപയോഗിച്ചിരിക്കുന്നത്. സെറാമിക് ടൈൽസ് ഉപയോഗിച്ചാണ് വീടിന്റെ ഫ്ളോറിങ് ഒരുക്കിയത്.

ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് വീട് നിർമ്മിച്ചതിനാൽ വീടിനകത്ത് നല്ല രീതിയിൽ കൂളിംഗും ലഭിക്കും. അതിന് പുറമെ ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ജനാലകളും വാതിലുകളും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഇവിടെയും സെറാമിക് ടൈൽസ് ഉപയോഗിച്ചാണ് അടുക്കളയുടെ ഭിത്തി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ വളരെ ആകർഷകമായാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *