പത്ത് ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഇരുനില വീടിന്റെ വിശേഷങ്ങൾ…

മനസ്സിനിണങ്ങുന്ന ഒരു വീട് പണിയണമെങ്കിൽ കൈ നിറയെ കാശ് വേണമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ പത്ത് ലക്ഷം രൂപയ്ക്ക് സുന്ദരമായ ഒരു വീട് പണിയാം. അതും എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില വീട്. കാർ പോർച്ചിൽ നിന്നും സിറ്റൗട്ട് വഴി പ്രധാന വാതിൽ തുറന്ന് ലിവിങ് ഏരിയയിലേക്ക് കയറാം. ലീവിങ്ങിന്റെ ഒരു ഭാഗത്തായി ടിവി യൂണിറ്റും ഇരിപ്പിടങ്ങളും ഒരുക്കാം. ലീവിങിന്റെ മറ്റൊരു ഭാഗത്ത് തന്നെ ഡൈനിങ്ങും ഒരുക്കാം. ഇവ തമ്മിൽ പ്രത്യേകിച്ച് സെപ്പറേഷൻ ഒരുക്കിയിട്ടില്ല. ഡൈനിങ്ങിനോട് ചേർന്ന് തന്നെ വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ്ങിൽ നിന്നും നേരെ അടുക്കളയിലേക്കാണ് കയറുന്നത്. അത്യാവശ്യം സ്‌പേഷ്യസായ ഒരു അടുക്കളയാണ് ഈ പ്ലാൻ അനുസരിച്ച് ഒരുക്കിയിരിക്കുന്നത്. അടുക്കളയുടെ ഒരു ഭാഗത്ത് നിന്നും മുറ്റത്തേക്ക് ഇറങ്ങാൻ ഒരു വഴിയുണ്ട്. താഴത്തെ നിലയിൽ ഒരു കിടപ്പ് മുറിയാണ് ഒരുക്കിയിരിക്കുന്നത്. ഈ വീടിന് ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ബാത്ത് അറ്റാച്ഡ് ആയിട്ടുള്ള മുറികളാണ് ഒരുക്കിയത്. വാർഡ്രോബും കിടക്കയ്ക്കും പുറമെ അത്യാവശ്യം ഫ്രീ സ്‌പേസും ലഭിക്കുന്ന രീതിയിലാണ് വീടുള്ളത്.   ഡൈനിങ്ങിന്റേയും ലീവിങിന്റേയും മധ്യഭാഗത്തായാണ് സ്റ്റെയർ കേസ് പണിത്തിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികൾ ഉണ്ട്. ഇതിൽ ഒന്നാണ് മാസ്റ്റർ ബെഡ് റൂമായി ഒരുക്കിയിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡബിൾ കോട്ട് കിടക്കയ്ക്ക് പുറമെ വാർഡ്രോബ് ടേബിൾ ആൻഡ് ചെയർ ഇടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറി അധികം വലുപ്പമുള്ളതല്ല. എന്നാൽ അറ്റാച്ഡ് ബാത്റൂം ഇവിടെയും ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ ഒരു ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഒരു ഓപ്പൺ ടെറസ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇതിൽ ആവശ്യമെങ്കിൽ ഒരു റൂമായോ ലിവിങ് ഏരിയ ആയോ മാറ്റാവുന്നതാണ്.

1079 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിനകത്ത് കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി ആവശ്യത്തിന് ജനാലകളും വാതിലുകളും പ്ലാൻ അനുസരിച്ച് ഒരുക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയ്ക്ക് ഈ വീടിന്റെ പണി തീർക്കാം. ഇതിനായി ഒരു ലോ കോസ്റ്റ് കൺസ്ട്രക്ഷണറുടെ ഗൈഡൻസിൽ വീട് പണിയണം. ഇനി അത്യാവശ്യം ചില മാറ്റങ്ങൾ ഒക്കെ പ്ലാനിൽ ഉൾപ്പെടുത്തിയാൽ വീടിന്റെ ബജറ്റിലും അത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുന്നതാണ്. എന്നാൽ സാധാരണക്കാരുടെ ഭവന സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാനാണ് ഈ വീടിന്റെ പ്ലാൻ. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

ഇനി വീട് നിർമ്മിക്കുമ്പോൾ നമ്മുടെ കൈപ്പിടിയിൽ ബജറ്റ് ഒരുങ്ങണമെങ്കിൽ ചില കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്യണം. ആദ്യം തന്നെ ബജറ്റിന് അനുസരിച്ച് വീടിന്റെ പ്ലാൻ തയാറാക്കണം. ഇടയ്ക്കിടെ പ്ലാനിൽ അനാവശ്യ മാറ്റങ്ങൾ വരുത്തിയാൽ ഇത് മുഴുവൻ ബജറ്റും കീഴ്മേൽ മാറിയാൽ സാധ്യതയുണ്ട്. അതിനൊപ്പം തന്നെ വീടുപണിയിലെ ഓരോ ഘട്ടം കഴിയുമ്പോഴും ഇത് താരതമ്യം ചെയ്യണം. ഇത് മുന്നോട്ടേക്കുള്ള പണിയ്ക്ക് സഹായകമാകും. നിർമ്മാണ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തടിയ്ക്ക് പകരമായി വീടിനകത്തെ വാർഡ്രോബുകൾക്കും സ്റ്റോറേജ് സ്‌പേസുകൾക്കും മറ്റ് ചിലവ് കുറഞ്ഞ വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഫർണിച്ചറും ഇന്റീരിയറും ആവശ്യത്തിന് മാത്രം വാങ്ങിക്കുക. കൃത്യമായ പ്ലാനിങ്ങിൽ എല്ലാ ഭാഗങ്ങളും യൂസ്ഫുളായി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *