വെറൈറ്റി വീടുകൾ തേടിപോകുന്നവരുടെ ഇഷ്ടഭവനമാണ് പാറക്കെട്ടിന് താഴെയുള്ള ഈ അത്ഭുത വീടുകൾ
പുതിയ വീടുകളും ഗസ്റ്റ് ഹൗസുകളുമൊക്കെ പണിതുയർത്താൻ ആഗ്രഹിക്കുന്നവരും വീടുകളിൽ വ്യത്യസ്തത തേടുന്നവരുമൊക്കെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീടുണ്ട് സ്പെയിനിൽ. ഒരു വീടല്ല ഒരു കൂട്ടം വീടുകൾ. പാറക്കെട്ടിന് താഴെ നിർമിച്ച മനോഹരമായ വീടുകളാണ് സ്പെയിനിലെ കാഡിസ് പ്രവിശ്യയിൽ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തെ കൂടുതൽ ആകർഷകമാക്കുന്നത്. വലിയ പാറക്കെട്ടിന് അടിയിൽ പാറകളുടെ ഘടനയ്ക്ക് അനുസരിച്ച് നിർമിച്ച നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ഈ ഗ്രാമത്തിലുള്ളത്. ആദ്യകാഴ്ചയിൽ പാറക്കെട്ടുകൾ ഇപ്പോൾ തന്നെ ഇടിഞ്ഞ് വീഴുമല്ലോ എന്നായിരിക്കും അവിടെ എത്തുന്ന എല്ലാവരും ചിന്തിക്കുക. എന്നാൽ ഈ വീടുകൾ വർഷങ്ങളായി ഇവിടെ ഇങ്ങനെ നില കൊള്ളുന്നവയാണ്.
ഈ ഗ്രാമത്തിൽ ഇങ്ങനെ നിരവധി വീടുകൾ ഉയർന്നു പൊങ്ങാൻ കാരണവും ഉണ്ട്. ഈ നഗരത്തിലെ ജനങ്ങൾ പാറക്കെട്ട് നശിപ്പിക്കാതെ ഗുഹയ്ക്കുളളിൽ താമസിക്കാൻ ആഗ്രഹിച്ചതിന്റെ ഫലമായാണ് ഇന്ന് കാണുന്ന രീതിയിൽ ഈ വീടുകൾ ഉണ്ടായത്. ആദ്യം ഗുഹകളിൽ താമസിച്ചിരുന്ന ഈ ജന വിഭാഗം പിന്നീട് ഇവയെ വാസയോഗ്യമായ വീടുകളുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.
വലിയ പാറയുടെ അടിയിലായി ഈ പാറക്കെട്ടുകളോട് ചേർന്ന് നിരവധി വീടുകളാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. വെള്ള പൂശിയ പെയിന്ററുകളാണ് ഇവിടുത്തെ എല്ലാ വീടുകൾക്കും കെട്ടിടങ്ങൾക്കും നൽകിയിരിക്കുന്നത് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വരി വരിയായി ഒരേ രീതിയിൽ നിൽക്കുന്ന ഈ വീടുകളാണ് ഈ ഗ്രാമത്തിന്റെ ഭംഗി വർധിപ്പിക്കുന്നത്. തലയ്ക്കു മുകളിൽ ഇപ്പോൾ താഴേക്കു പതിക്കും എന്ന നിലയിൽ തൂങ്ങി നിൽക്കുന്ന കല്ലുകളും പാറകളും നിറഞ്ഞ സ്ഥലങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. വ്യത്യസ്തമായ രീതിയിലുള്ള വീടുകൾ പണിയുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. അത്തരത്തിൽ വീടിൽ വ്യത്യസ്തത തേടുന്നവർക്കും വിനോദ സഞ്ചാരികൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ് ഈ പറയിടുക്കിലെ വീടുകൾ.
പാറ വീടുകൾക്ക് പുറമെ കാഡിസ് പ്രവിശ്യയിൽ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തിന് വേറെയും നിരവധി പ്രത്യേകതകൾ ഉണ്ട്. ഒലിവും ആൽമണ്ടും മുന്തിരിയും നിറഞ്ഞ തോട്ടങ്ങളും സ്പെയിനിലെ ഏറ്റവും മികച്ച മാംസോൽപന്നങ്ങളും വിഭവങ്ങളും ഒക്കെ നിറഞ്ഞതാണ് ഈ ഗ്രാമം. അതുകൊണ്ടുതന്നെ നിരവധിപ്പേരാണ് ഇവിടേക്ക് ഷോപ്പിങ്ങിനും വിനോദ സഞ്ചാരികളായും ഒക്കെ എത്താറുള്ളത്.
വീട് പണിയുമ്പോൾ വെറൈറ്റി തേടി പോകുന്നവരും നിരവധിയാണ്. അത്തരത്തിൽ വെറൈറ്റി ആയി ഒരുക്കിയ ഈ വീടാണ് സമൂഹ മാധ്യമങ്ങളിലെ താരം. വെറൈറ്റിയായി വീട് പണിയാൻ ആഗ്രഹിക്കുന്നവർ ഏറ്റവും നല്ല വീടുകളെ ഗൂഗിളിൽ തിരയുന്ന ഒരു പതിവുണ്ട്. അത്തരക്കാർക്ക് ചിലപ്പോൾ സുപരിചിതമായിരിക്കും ഈ ഭവനം. കാരണം ഏറ്റവും കൂടുതൽ ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട വെറൈറ്റി വീടുകളിൽ ഒന്ന് കൂടിയാണ് ഇത്.
കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്നാണല്ലോ. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപ ഭംഗിയിലും നിർമാണ രീതിയിലുമെല്ലാം മനുഷ്യൻ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. എന്നാൽ ആദ്യകാലത്ത് ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് വിത്യസ്തമാര്‍ന്ന വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുമെല്ലാം താമസം മാറ്റിത്തുടങ്ങി. അത്തരത്തിൽ ഗുഹയ്ക്കുള്ളിൽ താമസിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ ആളുകൾ സ്പെയിനിലെ കാഡിസ് പ്രവിശ്യയിൽ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തിൽ ഇങ്ങനെ പറയിടുക്കിൽ താമസിക്കുന്നത്. ഇവിടെ ഇങ്ങനെ വീടുകൾ ഒരുക്കുമ്പോൾ മേൽക്കൂര വേണ്ട എന്നതിനൊപ്പം കുറഞ്ഞ ചിലവിൽ വീടുകൾ ഒരുക്കാം എന്നതിനും മറ്റൊരു പ്രത്യേതകയാണ്.