വ്യത്യസ്തതകളിൽ ഉയർന്നുപൊങ്ങിയ ഒരു മനോഹര വീട്

മൂലകൾ ഇല്ലാതെ റൗണ്ട് ഷേപ്പിൽ ഒരു വീട്.. കേൾക്കുമ്പോൾ കുറച്ച് അത്ഭുതം തോന്നിയാലും ഇങ്ങനെ ഒരു വീടുണ്ട്. തിരുവനന്തപുരം ഗാന്ധിനഗറിലാണ് വ്യത്യസ്തമായ ഈ വീടുള്ളത്. ആകാശപ്പന്തൽ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് നിർമിച്ചിരിക്കുന്നത് ആർകിടെക്റ്റ് സാജനാണ്. കാണാനും താമസിക്കാനുമൊക്കെ വ്യത്യസ്തമായിരിക്കുന്ന ഈ വീട് തേടി നിരവധിപ്പേരും എത്തുന്നുണ്ട്. വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീടിനെ.

ഓപ്പൺ കോൺസെപ്റ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. 2600 സ്‌ക്വയർ ഫീറ്റുള്ള ഈ വീട് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത് വേറിട്ട ഒരു അനുഭവമാണ്.20 സെന്റ് സ്ഥലത്ത് ചെരിഞ്ഞ പ്രദേശത്താണ് ഈ വീട് ഒരുക്കിയത്. ശുദ്ധജല സംഭരണി ഒരുക്കിയിട്ടുണ്ട് ഈ വീട്ടിൽ അതുകൊണ്ടുതന്നെ ഇവിടെ ജലക്ഷാമം ഒരിക്കലും ഉണ്ടാവില്ല. അതിനൊപ്പം ഇതിന് മുകളിലായി മാസ്റ്റർ ബെഡ് റൂം ഒരുക്കിയതിനാൽ വീടിനത്ത് കുളിർമ്മയും ഇത് സമ്മാനിക്കും. മണ്ണ് കുഴച്ചെടുത്താണ് ഇവിടെ മതിലുകൾ നിർമിച്ചത്. ഇതിന് സംരക്ഷണം നല്കനായി ഒരു കോൺക്രീറ്റ് സ്ലാബും ഒരുക്കിയിട്ടുണ്ട്. പനയുടെ പട്ടിക കൊണ്ടാണ് ഗേറ്റിന് അഴികൾ ഒരുക്കിയിരിക്കുന്നത്.

കരിങ്കൽ പാകി മനോഹരമാക്കിയ നടപ്പാതയിലൂടെയാണ് ഗേറ്റ് കടന്ന് വീട്ടിലേക്ക് പോകുന്നത്. പ്ലോട്ടിന്റെ പിൻ ഭാഗത്തായാണ് വീട് നിർമിച്ചിരിക്കുന്നത്. അതിനാൽ ലാൻഡ് സ്കേപ്പിങ്ങും കൃഷിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊറിയൻ ഗ്രാസ് ഉപയോഗിച്ചാണ് ലാൻഡ് സ്കേപ്പ് ഒരുക്കിയത്. ഇതിന് പുറമെ തെങ്ങും വാഴയും അടക്കം നിരവധി മരങ്ങളുമുണ്ട്.

പൊള്ളയായ ഭിത്തിയിലാണ് വീടിന്റെ ഭിത്തി. അതിനാൽ ചൂട് കുറയാൻ ഇത് സഹായിക്കും. വ്യത്യസ്തമായ രീതികളും പുതിയ പരീക്ഷണങ്ങളും അടക്കമുള്ളതാണ് ഈ വീട്. പ്രധാന വാതിലിന്റെ ഇരുവശങ്ങളിലും ചെറിയ കിളിവാതിലുകളും ഒരുക്കിയിട്ടുണ്ട്. ലീവിങിൽ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് പുറമെ ആദ്യ കാഴ്ച്ചയിൽ തന്നെ ദൃശ്യമാകുന്ന ഒരു കോർട്ടിയാടും ഇവിടെ ഉണ്ട്. മാമ്പഴത്തിന്റെ ആകൃതിയിലാണ് ഈ ഭാഗം നല്കിയിരിക്കുന്നത്. മഴയും വെയിലും എല്ലാം എത്തുന്ന രീതിയിലാണ് ഈ നടുമുറ്റം. ഇതിനോട് ചേർന്ന് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വീടിന്റെ ഫർണിച്ചറുകളും മറ്റും ചൂരലിലാണ് ഒരുക്കിയിരിക്കുന്നത്. മുളകൊണ്ടുള്ള ചെറിയ അലങ്കരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിലാണ് വീടൊരുക്കിയത്. ഡൈനിങ്ങിനോട് ചേർന്നാണ് ഓപ്പൺ കിച്ചൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സ്റ്റോറേജും നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും ഉണ്ട്. ലീവിങിനോട് ചേർന്ന് പണിതിരിക്കുന്ന സ്റ്റെയർ കേസിന്റെ അടിയിലും സ്റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ ആവശ്യത്തിന് സ്വകാര്യതയോടെ നിർമ്മിച്ചിരിക്കുന്നത് രണ്ട് കിടപ്പ് മുറികളാണ്. അറ്റാച്ഡ് ബാത്‌റൂം സൗകര്യത്തോടെയാണ് കിടപ്പ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. വിശാലമായ രീതിയിലാണ് കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്. കിടപ്പ് മുറിയിലും ഇൻ ബിൽഡ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഡ്രസ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

വേര്തിരിവുകളില്ലാതെ തുറന്ന രീതിയിലാണ് വീടിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. മതിലുകൾ ഇല്ലാത്തതിനാൽ എല്ലാവരോടും കൃത്യമായ രീതിയിൽ കമ്യൂണിക്കേറ്റ് ചെയ്യാനും കഴിയും. വളരെ അധികം വ്യത്യസ്ത രീതിയിൽ ഒരുക്കിയ ഈ വീട് കാഴ്ചയിൽ ഏറെ ഇഷ്ടപെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന  രീതിയിലാണ് ഓപ്പൺ കോൺസെപ്റ്റിൽ ഒരുക്കിയിരിക്കുന്ന ഈ വീട്. വീട് ഓപ്പൺ കോൺസെപ്റ്റിൽ ആയതിനാൽ പുറത്തേക്ക് പോകേണ്ട ആവശ്യം പോലും തോന്നില്ല. കാറ്റും വെളിച്ചവും ആവശ്യത്തിന് കടന്നുവരുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *