അഞ്ച് ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ സുന്ദര വീട്

കുറഞ്ഞ ചിലവിൽ മനസ്സിനിണങ്ങുന്ന രീതിയിലുള്ള സുന്ദരമായ വീടുകൾ പണിയാൻ കഴിയണം എന്ന് തന്നെയാണ് എല്ലാ സാധാരണക്കാരുടെയും ആഗ്രഹം. ഓരോ വീടുകളും ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ ഓരോ ആളുകളുടെയും ആവശ്യങ്ങൾക്ക്  യോജിക്കുന്നതും ആഗ്രഹങ്ങൾക്ക് ഇണങ്ങുന്നതും ആയിരിക്കണം ഓരോ വീടും. അത്തരത്തിൽ കുറഞ്ഞ ചിലവിൽ സാധാരണക്കാരുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയർന്നുപൊങ്ങിയ ഒരു വീടാണ്  മഞ്ചേരിക്കടുത്തുള്ള അത്തിമണ്ണിൽ എന്ന വീട്.  ഇസ്‍മയിലിന്റെയും മുഫീദയുടെയും ഈ കൊച്ച് വീട് പണിതത് ഡിസൈനർ ഫൈസൽ ആണ്.

അഞ്ച് ലക്ഷം രൂപ നിർമാണ ചിലവിലാണ് ഈ വീട് ഒരുക്കിയത്. എലിവേഷന് കൂടുതൽ ഭംഗി തോന്നുന്നതിനായി സ്ലോപ് റൂഫിലാണ് വീട് ഒരുക്കിയത്. ഓട് പാകിയ ഐ വീടിന് ജി ഐ പൈപ്പുകൾ ഉപയോഗിച്ചുള്ള കഴുക്കോലും പട്ടികയുമാണ് നല്കിയിരിക്കുന്നത്. വീടിന്റെ മുൻഭാഗത്താണ് ഇത്തരത്തിൽ ഓട് പാകി സുന്ദരമാക്കിയിരിക്കുന്നത്. പുറകെ ഭാഗത്ത് കോൺക്രീറ്റാണ് നല്കിയിരിക്കുന്നത്. കരിങ്കല്ല് ഫൗണ്ടേഷന് മുകളിലാണ് വീട് ഒരുക്കിയത്. ഇന്റർലോക്കിങ് മഡ് ബ്ലോക്കാണ് ഈ വീടിന് ഭിത്തി പണിയാൻ ഉപയോഗിച്ചത്. ഇത് ബാക്കിയുള്ളവയെ അപേക്ഷിച്ച്  നിർമാണ ചിലവ് കുറവാണ്. ഒപ്പം ഇതിന് അധികമായി ചാന്തിൻറെയും ആവശ്യമില്ല. വീടിനകത്ത് കൂളിംഗ് കൊണ്ടുവരാനും ഇത് സഹായിക്കും.

ഇന്റർലോക്ക് കട്ടകൾ ആണ് ഭിത്തിയിൽ  ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് വലിയ ചിലവ് വരില്ല. അതിനൊപ്പം സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു. ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ വേണമെങ്കിൽ ഒരു ദിവസം കൊണ്ട് 1000 ചതുരശ്ര അടി ഉള്ള വീടിന്റെ ലിന്റൽ വരെയുള്ള പണി തീർക്കാവുന്നതാണ്.

ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്‌ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും.

പഴയ വീടുകൾ പൊളിച്ചപ്പോൾ ലഭിച്ച തടികൾ ഉപയോഗിച്ചാണ് വീടിന് ജനാലകളും വാതിലുകളും നിർമിച്ചിരിക്കുന്നത്. 588 സെന്റിലാണ് ഈ വീട് നില്ക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ വളരെ ചെറിയ വീടാണെന്ന് തോന്നുമെങ്കിലും അകത്തേക്ക് കയറിയാൽ സ്ഥലപരിമിതി തോന്നുകയേയില്ല. പ്രധാന വാതിൽ തുറന്ന് കയറി വരുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്. മനോഹരമായ ഇരിപ്പിടങ്ങൾക്കൊപ്പം ലീവിങിൽ ഫോൾ സീലിങ്ങും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മറ്റൊരു സൈഡിലായാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. വീടിനകത്ത് ഭിത്തിയിൽ പെയിന്റ് ചെയ്തിട്ടുണ്ട്. ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തായി വാഷും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ്ങിനോട് ചേർന്നാണ് അടുക്കള. ഇവിടെ ആവശ്യത്തിന് സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. സാമാന്യം സകാര്യങ്ങളോടെയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്താണ് ഒരുക്കിയത്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികൾ ഉണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് മുറികൾ ഒരുക്കിയത്. വാർഡ്രോബും മേശയും അടക്കം സാമാന്യം സ്‌പേഷ്യസായാണ് കിടപ്പ് മുറികൾ. മുഖാമുഖം വരുന്ന രണ്ട് കിടപ്പ് മുറികൾക്ക് ഇടയിലാണ് ബാത്റൂം. ആവശ്യത്തിന് സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ കുഞ്ഞ് വീട് ഒരുക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *