പ്രകൃതി ഒരുക്കിയ സുന്ദര കാഴ്ചകൾക്കൊപ്പം ഒരു ജീവിതം

പ്രകൃതിയോട് ചേർന്ന് വീട് വയ്ക്കണം.. പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് വീട് പണിയണമെന്ന് ആഗ്രഹിക്കുന്നവരും, പ്രകൃതിയോട് ചേർന്നുള്ള സ്ഥലങ്ങളിൽ വീട് ഒരുക്കണം എന്ന് പറയുന്നവരും,  പ്രകൃതിയെ നോവിക്കാത വീട് നിർമ്മിക്കണം എന്ന് ചിന്തിക്കുന്നവരും, പ്രകൃതിയുടെ ഭാഗമായി ജീവിക്കണം എന്ന് പറയുന്നവരുമൊക്കെ ഇക്കാലത്ത് നിരവധിയുണ്ട്. അത്തരത്തിൽ പ്രകൃതിയെ സ്നേഹിച്ച് പണിത ഒരു വീടാണ് വയനാട് ജില്ലയിലെ വടുവഞ്ചാലിൽ ഉള്ള ഡോക്‌ടർ പ്രദീപ് ശ്രീധരന്റെത്.

നിറഞ്ഞ പൂന്തോട്ടത്തിന് നടുവിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ വീട് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വീടിന് അത്  കൂടുതൽ സൗന്ദര്യം നൽകുന്നുണ്ട്. പ്ലോട്ടിന്റെ ചെരിവും മറ്റും കണക്കിലെടുത്ത് സ്ഥലത്തിന്റെ അതേ രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ സ്ട്രക്ച്ചറിലാണ് വീട് ഉയർന്നു നിൽക്കുന്നത്. കൊളോണിയൽ ശൈലിയിൽ ഒരുക്കിയ ഈ വീട് ആദ്യ കാഴ്ച്ചയിൽ തന്നെ മനം കവരും.എലിവേഷന് അനുപാതം കൊണ്ടുവരുന്ന ഇംഗ്ലീഷ് സ്റ്റൈലിൽ ഉള്ള ചിമ്മിനിയും വീടിനെ വ്യത്യസ്തമാക്കുന്നുണ്ട്. പ്ലോട്ടിന്റെ ഘടന അനുസരിച്ച് ഒരുക്കിയ ഈ വീട് എന്തായാലും അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ എത്തുന്നവർക്ക് സമ്മാനിക്കുന്നത്.

കുന്നിൻ ചെരുവിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിലേക്ക് സ്റ്റെപ്പ് കയറി വേണം എത്താൻ. വീടിനെ കൂടുതൽ ആകർഷക മാക്കുന്നത് ഇതിന് ചുറ്റുമുള്ള ലാൻഡ് സ്കേപ്പിങ്ങാണ്.  പുറത്തുനിന്നുള്ള സുന്ദരമായ കാഴ്ചകൾക്ക് മാറ്റ് കൂട്ടുന്ന രീതിയിലാണ് വീടിന്റെ അകത്തെ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും നൽകുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. വീടിനകത്തേക്ക് പ്രവേശിച്ചാൽ സ്വീകരണമുറിയിൽ നമ്മെ കാത്തിരിക്കുന്നത് സുന്ദരമായ കാഴ്ചകളാണ്. ഇവിടെ ഒരുക്കിയിരിക്കുന്ന ഫയർ സ്‌പേസ് വീടിന് കൊളോണിയൽ ഛായ നൽകുന്നുണ്ട്. ഇതിന്റ ഇരു ഭാഗങ്ങളിലുമായി തടിയിൽ തീർത്ത ഫർണിച്ചറുകളും നൽകിയിട്ടുണ്ട്.

ഇന്റീരിയറിന്റെ ഭാഗമായി സ്വീകരണമുറിയിൽ ജനാലകളും ഒരുക്കിയിട്ടുണ്ട്. ബാക്കിയാർഡിന്റെ ഭാഗമായി ഒരുക്കിയ  ലാൻഡ് സ്കേപ്പും വളരെ ആകർഷകമാണ്. ഇവിഡി ഇരിപ്പിടങ്ങളും ഒരു വാട്ടർ ബോഡിയും ഒരുക്കിയിട്ടുണ്ട്. നിരവധി ചെടികളും മരങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ഭൂമിയുടെ ഘടന നിലനിർത്തി പല ഉയർച്ച താഴ്ചകളിലാണ് വീടിനകം ഒരുക്കിയിരിക്കുന്നത്. ഇത് ഈ വീടിനെ കൂടുതൽ മനോഹരമാകുന്നുണ്ട്. ഇവിടെ ഒരു ഭാഗത്തായി ഒരു പൂജാ മുറിയും ഒരുക്കിയിട്ടുണ്ട്.

വായുവും വെളിച്ചവും അകത്തളത്തിന്റെ ഭാഗമാകാൻ മനോഹരമായ ഇന്റീരിയർ ഡിസൈനിൽ തന്നെ ജനാലകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത വീടിനകത്ത് കൊണ്ടുവരാനും ഈ പ്ലാനിലൂടെ കഴിഞ്ഞിയിട്ടുണ്ട്. സ്വാകാര്യത ഉറപ്പ് വരുത്തുന്ന രീതിയിൽ ഇവിടെ ഒരു സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടുത്തയാണ് ഡൈനിങ് ഏരിയയും അടുക്കളയും ഒരുക്കിയത്. ലിവിങ് ഏരിയയോട് ചേർന്ന് ഒരു ഓപ്പണിങ്ങും നൽകിയിട്ടുണ്ട്. ഇത് കാറ്റിനെയും വെളിച്ചത്തെയും വീടിനകത്തേക്ക് കൂടുതലായി ആകർഷിക്കുന്നുണ്ട്.

വിശാലമായ കിടപ്പ് മുറികൾ വളരെ സുന്ദരമായാണ് ഒരുക്കിയത്. വാർഡ്രോബും ഡ്രസിങ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ടേബിളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇവിടേക്ക് കയറിവരുന്ന പാസേജിന്റെ ഭാഗമായാണ് ബാത്റൂം ഒരുക്കിയത്. ഇതിനടുത്തായി എക്സ്റ്റേണൽ വ്യൂ ആസ്വദിക്കാനായി ഒരു ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഇത് പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ വീടിനകത്തേക്ക് ആവാഹിക്കാൻ കഴിയുന്ന രീതിയിലാണ് ഈ  ഭാഗം. വീടിനകത്തും പുറത്തും ഒരേ രീതിയിൽ ഉള്ള മനോഹരമായ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *