കുറഞ്ഞ ചിലവിൽ ഇതുപോലെ സുന്ദരമായ വീടൊരുക്കാൻ ചില ടിപ്സ്

താമസിക്കുന്നവരുടെ ആവശ്യനാനുസരണം വേണം വീട് ഒരുക്കാൻ. അത്തരത്തിൽ ഒരുക്കിയ ഒരു നാല് നില വീടാണ് ഇത്. ആദ്യകാഴ്ചയിൽ തന്നെ അതിമനോഹരമായി തോന്നുന്ന ഈ ഒരുനില വീടിന്റെ പ്ലാനും മറ്റും വളരെ ആകർഷകമാണ്. സാധാരണക്കാരുടെ കോൺസെപ്റ്റുപോലെ വളരെ കുറഞ്ഞ സ്ഥലത്തും ഇത്തരത്തിലുള്ള ഒരു നില വീടുകൾ പണിത് ഉയർത്താവുന്നതാണ്. സിറ്റൗട്ടും ലീവിങും ഡൈനിങ്ങും നാല് കിടപ്പ് മുറികളും ഓപ്പൺ ടെറസുമാണ് ഈ വീടിന് മെയിനായും ഉള്ളത്.

അധികമൊന്നും ചിലവ് വരാതെ ഇത്തരത്തിൽ ഒരു വീട് നമ്മുടെ ആവശ്യാനുസരണം പണിയേണ്ടത് എങ്ങനെ എന്ന് നോക്കാം.സ്ഥലത്തിന്റെ മനോഹാരിത കൂടി ലഭിക്കുന്ന രീതിയിലാവണം  വീട് ഡിസൈൻ ചെയ്യേണ്ടത്.  ആവശ്യങ്ങൾക്ക് പ്രധാന്യം നൽകികൊണ്ടാവണം ഓരോ വീടുകളും പണിത് ഉയർത്തേണ്ടത്. ചിലവ് കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ചിലവ് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. വീട് ഒരുക്കുമ്പോൾ ആഡംബരത്തിന് പകരം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം.

സാധാരണ രീതിയിലുള്ള കോൺക്രീറ്റ് മേൽക്കൂര ഉപയോഗിച്ചുള്ള നിർമ്മാണരീതി കുറഞ്ഞ ബഡ്ജറ്റിന് സാധ്യമാകില്ല. അതിനാൽ മേൽക്കൂരയ്ക്കായി റൂഫിങ് ഷീറ്റോ, ഓടോ ഉപയോഗിക്കാം. എന്നാൽ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ റൂഫിങ് ഷീറ്റിനേക്കാൾ മികച്ചത് ഓട് തന്നെയാണ്. അതിൽ വീട് പണിയ്ക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഭിത്തി കെട്ടിപൊക്കുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്നത് പൊതുവെ നിർമ്മാണ ചിലവ് കുറയാൻ സഹായകമാകും. ഇനി ചിലവ് ചുരുക്കുന്നതിനായി ഇഷ്ടികയ്ക്ക് പകരം വെട്ടുകല്ലോ, കോൺക്രീറ്റ് സോളിഡ് ബ്ലോക്കോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഫ്ലോറിങ്ങിനായി വീടിനകത്ത് ചിലവ് കുറഞ്ഞ സാധാരണ ടൈയിൽസ് ഉപയോഗിക്കുന്നതും ചിലവ് ചുരുക്കുന്നതിനുള്ള ഒരു മാർഗമാണ്. വീടിനകത്ത് അനാവശ്യമായ വാളുകൾ ഒഴിവാക്കി കൃത്യമായ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഭിത്തികൾ മാത്രം കെട്ടിപൊക്കാം.

വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വീടിന്റെ ഇന്റീരിയർ. വീടുകൾ ചെറുതായാലും വളരെ വലുതായാലും വീടിനെ സുന്ദരമാക്കുന്നത് അതിന്റെ ഇന്റീരിയർ വർക്കാണ്. ഇന്നത്തെ കാലത്ത് വീടിന്റെ ഇന്റീരിയർ ചെയ്യുന്നത് വളരെയധികം ചിലവേറിയ കാര്യമാണെന്നാണ് പലരും ചിന്തിക്കുന്നത്.  എന്നാൽ അധിക ചിലവില്ലാതെ എങ്ങനെ വീടിനെ കൂടുതൽ ഭംഗിയായി നിലനിർത്താം എന്ന് നോക്കാം. വീടിന്റെ പണി കഴിഞ്ഞ ശേഷം ഫർണിച്ചർ ലേ ഔട്ട് ചെയ്യുമ്പോൾ ഏറെ ശ്രദ്ധ ആവശ്യമാണ്.

വലിയ ചിലവിൽ ഇന്റീരിയർ ഒരുക്കുന്നതിലും നല്ലത് നമ്മുടെ വീടിന് ചേരുന്ന രീതിയിലുള്ള കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ ഒരുക്കാവുന്നതാണ്. പലപ്പോഴും അധികം ചിലവിൽ അനാവശ്യമായി ഒരുപാട് വർക്കുകൾ ചെയ്യുന്നതിലും മെച്ചം കുറഞ്ഞ ചിലവിൽ ഫർണിച്ചറിന്റെ സ്ഥാനം ക്രമപ്പെടുത്തി ഇന്റീരിയർ ഒരുക്കുന്നതാണ്. ഫർണിച്ചർ ലേ ഔട്ട് ആദ്യം ക്രമപ്പെടുത്തേണ്ടതുണ്ട്. അതിനനുസരിച്ച് വീടിന് ജനാലകൾ ഒരുക്കാം. അതുപോലെ തന്നെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി ആദ്യം വീടിന്റെ പണികൾ തുടങ്ങുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനെക്കുറിച്ചും ഫർണിച്ചർ പൊസിഷനെക്കുറിച്ചും ഒരു ധാരണ വരുത്തുക എന്നത് ഏറെ ആവശ്യകരമാണ്.

 

ഇന്റീരിയറിൻറെ കളറും പലപ്പോഴും വീടിനെ മനോഹരമാകുന്നതിൽ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ഇന്റീരിയറിൽ എപ്പോഴും ലൈറ്റ് കളറാണ് കൂടുതൽ നല്ലത്. അതിന് പുറമെ വീടിന്റെ പണി മുഴുവൻ കഴിഞ്ഞ ശേഷം ചിലവ് അധികം ആയിട്ടില്ലെങ്കിൽ മാത്രം ചെയ്യാവുന്ന കാര്യങ്ങളാണ് ഫോൾ സീലിങ്, പുട്ടിയിടുക തുടങ്ങിയവ. ഇനി ഇതൊന്നും ചെയ്തില്ലെങ്കിലും വീടിന്റെ ഫർണിച്ചർ കൃത്യമായി വെച്ചാൽ തന്നെ വീട് മനോഹരമായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *