സാധാരണക്കാരുടെ വീട് സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടി ഒരു സുന്ദര വീട്
പുതിയ വീടെന്ന സ്വപ്നം കാണുന്നവർ വീട് പണി തുടങ്ങുന്നതിന് മുൻപായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മനോഹരമായ വീടുകളുടെ പ്ലാനുകളും അതിനൊപ്പം തന്നെ ഇന്റീരിയറും ഡിസൈനുകളുമൊക്കെ അത്തരക്കാർ നിരവധി ഇടങ്ങളിൽ തേടാറുണ്ട്. കൂടുതലായും ഇന്നത്തെ തലമുറക്കാർ വീടുകളിൽ വ്യത്യസ്തത തേടുന്നവരാണ്. അത്തരത്തിൽ ഏറെ വ്യത്യസ്തവും സുന്ദരവുമായ വീടിന്റെ പ്ലാനുകളാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നതും. വീട് പണി കൂടുതൽ സുഗമം ആക്കുന്നതിനായി പലരും വീടിന്റെ പ്ലാനുകളും ത്രി ഡി പ്ലാനുകളുമൊക്കെ ഷെയർ ചെയ്യാറുമുണ്ട്. ഇത് പുതിയ വീടെന്ന ആശയം ഉള്ളിൽ കാണുന്നവർക്ക് കൂടുതൽ സഹായകമാണ്.
അത്തരത്തിൽ ഒരു ഇരുനില വീടിന്റെ പ്ലാനാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളോട് കൂടിയ ഒരു വീടാണിത്. താഴെയും മുകളിലുമായാണ് കിടപ്പ് മുറികൾ സെറ്റ് ചെയ്തിരിക്കുന്നത്. പ്ലാൻ അനുസരിച്ച് സാമാന്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വലിയ മുറ്റത്തിന് നടുവിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസായാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കാർ പോർച്ചിനോട് ചേർന്ന് ഒരു സിറ്റൗട്ടും അതിനടുത്തായി ലിവിങ് ഏരിയയുമാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ എൽ ഷേപ്പിലുള്ള ഇരിപ്പിടങ്ങൾക്ക് പുറമെ ടിവി യൂണിറ്റും അതിനോട് ചേർന്ന് മറ്റൊരു ഭാഗത്തായി സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്.
ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ്ങിലേക്കാണ് നേരെ പോകുന്നത്. ഒരേ സമയം നാല് പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യത്തിനുള്ള ഇരിപ്പിടങ്ങളും അതിന് മറ്റൊരു ഭാഗത്തായി വാഷ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങിന്റെയും ലീവിങിന്റെയും ഇടയിലായി ഒരു കോമൺ ബാത്റൂമും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് അടുക്കളയും ഒരുക്കിയിട്ടുണ്ട്. അടുക്കളയിലേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുന്ന രീതിയിൽ വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും വർക്ക് ഏരിയയിലേക്കും പുറത്തേക്കും ഉള്ള സ്പേസും ഉണ്ട്.
ഡൈനിങ്ങിൽ നിന്നുമാണ് വീടിന്റെ പൂജാ മുറിയിലേക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നുമാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂമിലേക്കുള്ള പ്രവേശനം. അറ്റാച്ഡ് ബാത്റൂമോട് കൂടിയ മുറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസായ ഒരു മുറിയാണിത്. കിടക്കയ്ക്ക് ഒപ്പം വലിയ ജനാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാർഡ്രോബിനൊപ്പം ആവശ്യമെങ്കിൽ ഒരു മേശയും ചെയറും കൂടി സെറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
ലീവിങിൽ നിന്നുമുള്ള സ്റ്റെപ്പ് കയറി മുകളിൽ എത്തിയാൽ അവിടെ ഒരുക്കിയ ലിവിങ് സ്പേസിന് പുറമെ രണ്ട് കിടപ്പ് മുറികളും ഒരു ബാൽക്കണിയും ഒരു ഓപ്പൺ ടെറസും ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയ രണ്ട് കിടപ്പ് മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വലിയ മുകളിൽ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം താഴെ നിന്നുള്ള മനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനായി ഒരു ബാൽക്കണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇവിടെ ഓപ്പൺ ടെറസും നൽകിയിട്ടുണ്ട്.
സാധാരണക്കാരുടെ ഭവന സങ്കൽപ്പങ്ങൾക്ക് യോജിക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണവും. മൂന്ന് കിടപ്പ് മുറികളിലായി ഒരുക്കിയ ഈ ഇരുനില വീട് അധികം ബജറ്റ് ഇല്ലാതെ തന്നെ സാധാരണക്കാർക്ക് പണി കഴിപ്പിക്കാൻ കഴിയുന്ന രീതിയിൽ ഉള്ളതാണ്. മനോഹരമായ ഇന്റീരിയറും എക്സ്റ്റീരിയർ പെയിന്റിങ്ങും അടക്കമുള്ള എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഉടമസ്ഥന്റെ ആശയങ്ങളും താത്പര്യങ്ങളും അടക്കം ഉൾപ്പെടുത്തി ഈ വീട് ഒരുക്കാവുന്നതാണ്.