മികച്ച വരുമാനം നേടാം കുരുമുളക് കൃഷിയിലൂടെ നടുമ്പോള് ഈ കാര്യം ശ്രദ്ധിക്കൂ
കറുത്ത സ്വർണ്ണമാണ് കുരുമുളക്.നമ്മുടെ അടുക്കളയിലെ പ്രധാന താരമാണ് കുരുമുളക്.കുരുമുളക് ഇല്ലാത്ത അടുക്കളയുണ്ടാവില്ല.രുചിയുള്ള ഭക്ഷണം നമുക്ക് കിട്ടുന്നതിൽ പ്രധാന പങ്ക് കുരുമുളകിനുണ്ട്.
വർഷത്തിൽ എല്ലാ ദിവസവും നമുക്ക് കുരുമുളക് കൃഷിയിലൂടെ കുരുമുളക് കിട്ടും. എവിടെയാണെങ്കിലും വളരുന്ന സസ്യമാണ് ഇത്.മരത്തിലോ ചെടിയിലോ പടർത്താൻ സാധിക്കും.40 ഇൽ പരം വ്യത്യസ്തമായ കുരുമുളക് ഇന്ന് കിട്ടും.
കുറ്റി കുരുമുളക് നമുക്ക് ചട്ടിയിലൊക്കെ വളർത്താവുന്ന ഒരിനമാണ്.എല്ലാ സമയത്തും കിട്ടുന്ന ഒരു കുരുമുളക് ആണ് കുറ്റി കുരുമുളക് .നമ്മുടെ വീടിന്റെ തന്നെ വശങ്ങളിലായി ചട്ടിയിൽ ചെയ്യാവുന്നതാണ് കുറ്റി കുരുമുളക് കൃഷി. ചട്ടിയിൽ ഇത് മുറ്റത്തോ ടെറസിലോ എവിടെ വേണമെങ്കിലും കൃഷി ചെയ്യാവുന്നതാണ്.ഉള്ള സ്ഥലത്ത് ചെയ്തെടുക്കാവുന്ന ഒരു കാര്യമാണിത്.സൈഡ് ബിസിനസ് ആയും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് കുറ്റി കുരുമുളക് കൃഷി.ചെറിയ കുട്ടികൾക്ക് വരെ എളുപ്പത്തിൽ പരിചരിക്കാമെന്ന കൃഷി ആണിത്.അങ്ങനെ ചെയ്താൽ നല്ലൊരു വരുമാനം ഇതിൽ നിന്ന് കിട്ടും.
ഇത് ഒരു അഞ്ചു ചട്ടിയിൽ കൃഷിചെയ്താൽ വീട്ടിലാവശ്യത്തിനുള്ളത് ആകുകയും ചെയ്യും.പുറത്തുനിന്നു വാങ്ങേണ്ട ആവശ്യമില്ല. വലിയ വില കൊടുത്ത് പുറത്തുനിന്ന് വാങ്ങുന്നതിലും എത്രയോ നല്ലതാണു ഇങ്ങനെ ചെയ്യുന്നത്.മാത്രമല്ല ഒരു 50 ചട്ടിയിൽ കുരുമുളക് ഇതുപോലെ നടുകയാണെങ്കിൽ നല്ലൊരു വരുമാനവും വർഷത്തിൽ സമ്പാദിക്കാനാവും.ചെടികൾ പരിചരിക്കുന്നതുപോലെ തന്നെ എളുപ്പത്തിൽ കുരുമുളകും പരിചരിക്കാവുന്നതാണ്.വളരെ എളുപ്പത്തിൽ വളർത്താവുന്ന ഇതിലൂടെ വരുമാനവും സന്തോഷവും ലഭിക്കുന്നു.
മരത്തിൽ പടർത്തുന്ന കുരുമുളക് ആണെങ്കിലും വളരെ എളുപ്പമാണ് പരിചരിക്കാൻ.എന്തോരം വെള്ളക്കെട്ട് ഉണ്ടെങ്കിൽ പോലും ഇതിന് ഒരു കുഴപ്പവുമില്ലാതെ വളരും.വെള്ളത്തിൽ ഒരാഴ്ച് നിന്നാൽ പോലും കുരുമുളക് ചീയാതെ തന്നെ നിക്കും.സ്ഥലസൗകര്യവും മരങ്ങളുമൊന്നും ഇല്ലാത്തവർക്ക് നീളമുള്ള പി വി സി പൈപ്പിലോക്കെ കുരുമുളക് കൃഷി ചെയ്യാവുന്നതാണ്.
ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് അതിന് പറ്റിയ കുരുമുളകുകൾ കണ്ടെത്തി അത് കൃഷി ചെയ്യുന്നതാണ് കൂടുതൽ വിളവുണ്ടാകാൻ സഹായിക്കുന്നത്.ചെടി മേടിച്ച് ഗ്രാഫ്ട് ചെയ്ത് എടുക്കുന്നതാണ് ഏറ്റവും നല്ലത്.അങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ വിളവും ലഭിക്കും. ഗ്രാഫ്റ്റിംഗിനായി മെയിൻ വള്ളിയിൽ നിന്ന് സൈഡിലേക്ക് വരുന്ന കമ്പുകളാണ് ഉപയോഗിക്കുന്നത്.കുറ്റി കുരുമുളക് ഗ്രാഫ്ട് ചെയ്യുന്നതിനായി അത്രയും മാത്രം എടുത്താൽ മതി.എന്നിട്ട് അതിന്റെ ഇലകൾ മുറിച്ച് മാറ്റുക.അതിന്റെ കമ്പിന്റെ താഴത്തെ ഭാഗം രണ്ട് സൈഡും ചെത്തിയിട്ട് പോളിഫെറിന്റെ നടുക്ക് ചെത്തി അതിലേക്ക് വച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി കെട്ടുക.തൈ ബഡ്ഡ് ചെയ്യുന്നതിന് ഇത്രയും ചെയ്താൽ മതി.
കൈരളി,പെപ്പർ തെക്കൻ,കുംഭുക്കൽ സെലക്ഷൻ,പന്നിയൂർ,നീളമുണ്ടി,സിയോൺ മുണ്ടി,അങ്ങനെ നിരവധി വ്യത്യസ്തങ്ങളായ കുരുമുളകുകൾ ഉണ്ട്.ഇവയെ കുറിച്ച് അറിയാനും ഓരോന്നിന്റെയും പ്രത്യേകതകൾ മനസ്സിലാക്കാനും വീട്ടിൽ കുരുമുളക് കൃഷി ചെയ്യാനും ആഗ്രഹിക്കുന്നവർ ആഗ്രഹമുള്ളവർ ഈ വീഡിയോ കണ്ടു നോക്കൂ.