ലളിതമായ ലാൻഡ് സ്കേപ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ആധുനീക ശൈലിയിലുള്ള ഒരു വീട്

പ്രകൃതിയെ വീടിനകത്ത് ഉൾക്കൊണ്ടിച്ചുകൊണ്ട്‌ രൂപകല്പന ചെയ്ത മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള ഒരു വീടിനെ പരിചയപ്പെടാം.  ഡോക്ടർ ഷുക്കൂറിന്റെയും ഡോക്ടർ മുംതാസിന്റെയും ഈ വീട് നിർമ്മിച്ചിരിക്കുന്നത് ആർക്കിടെക്റ്റ് രൂപേഷാണ്. ഡ്യൂ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് റോഡിനോട് ചേർന്നുള്ള ഒരു സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.

വീടിന് പ്രധാനമായും രണ്ട് എൻട്രികൾ ഉണ്ട്. സ്റ്റീൽ ഫ്രെയിമിൽ ടൈൽസ് പതിപ്പിച്ചാണ് ഗേറ്റ് നിർമിച്ചിരിക്കുന്നത്. ലളിതമായ ലാൻഡ് സ്കേപ്പാണ് വീടിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. ലളിതമായ ലാൻഡ് സ്കേപ്പിന്റെ പശ്ചാത്തലത്തിൽ ആധുനീക ശൈലിയിലുള്ള ബോക്സ് ടൈപ്പ് എലിവേഷനോട് കൂടിയ വീട്. പുറമേ നിന്ന് നോക്കുമ്പോൾ വളരെ ലളിതമായ ഒരു ഔട്ട് ലുക്കാണ് വീടിന് ലഭിക്കുന്നത്. ചുറ്റിനും വെച്ചുപിടിപ്പിച്ചിരിക്കുന്ന പുല്ലുകളും ചെടികളും നിറഞ്ഞ മുറ്റത്തുകൂടി കല്ലിൽ പതിപ്പിച്ച ഒരു വോക്ക് വേയും ഉണ്ട്. ഇതിലൂടെ നടന്ന് എത്തുന്നത് വീടിന്റെ മനോഹരമായ ഒരു വലിയ സിറ്റൗട്ടിലേക്കാണ്.

സിറ്റൗട്ടിൽ ഇരുന്നുകൊണ്ടുതന്നെ വീടിന് ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കാം. ഇനി വീടിനകത്തേക്ക് കടന്നാൽ കൂടുതലും ബ്ലാക്കും റെഡും കലർന്ന നിറങ്ങളാണ് കാണുന്നത്. ലിവിങ് സ്പേസ് കടന്ന് വീടിനകത്തേക്ക് കടന്നാൽ പ്രയർ റൂം ഉണ്ട്. വീടിനകത്ത് കൂടുതൽ സൂര്യ പ്രകാശം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ രൂപ കൽപ്പനയും ജനാലകളും. പോർച്ചിൽ നിന്നും വീടിനകത്തേക്ക് കയറാൻ മറ്റൊരു വാതിലും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ വീടിനകത്തേക്ക് ക്ഷണിക്കുന്ന രീതിയിലുള്ള ഡിസൈൻ ആയതുകൊണ്ടുതന്നെ വീടിന്റെ ഫ്ളോറിങ് അൺപോളിഷ്ഡ് കോട്ട സ്റ്റോണും കരിങ്കല്ലും ഉപയോഗിച്ചാണ്. വീടിന്റെ ഫർണിച്ചറുകളും പ്രകൃതിയോട് ചേർന്നത് തന്നെയാണ്.

ഫാമിലി ലിവിങ് ഏരിയയിൽ ബ്ലാക്ക് കളർ സോഫ സെറ്റും ഉണ്ട്. ഇവിടെ നിന്നും ഗാർഡനും മറ്റും കാണാൻ സാധിക്കും. അതിനടുത്തായി സ്റ്റഡി ഏരിയയും ബുക്ക് ഷെൽഫും ഉണ്ട്. ഈ ഭാഗത്തായി കംപ്യൂട്ടർ വർക്ക് സ്റ്റേഷനും കാണാം. ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ്ങാണ് ഈ ഭാഗത്ത് ഒരുക്കിയിരിക്കുന്നത്. ഓപ്പൺ കൺസപ്റ്റ് ആയതിനാൽ തന്നെ എല്ലാ ഭാഗത്തേക്കും വ്യൂ ലഭിക്കുന്ന രീതിയിലാണ് ഈ ഭാഗവും ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വലതുഭാഗത്തുള്ള പാസേജ് അവസാനിക്കുന്നത് ഒരു റിലാക്സിങ് ഏരിയയിലാണ്. പാട്ട് കേൾക്കുന്നതിനും പത്രം വായിക്കുന്നതുമൊക്കെയുള്ള ഒരു ഏരിയ. വളരെ മിനിമലായിട്ടുള്ള ഫർണിച്ചറാണ് വീടിനകത്ത്  ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന് അനോയോജ്യമായ രീതിയിലുള്ളതാണ് ലൈറ്റിങ്ങും.

ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു ഓപ്പൺ കോർട്ടിയാടും ഈ വീടിനുണ്ട്. സൈഡിലായി സീറ്റിങ്ങും കോർട്ടിയാടിൽ ഒരുക്കിയിട്ടുണ്ട്. എട്ട് പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉള്ളതാണ് ഡൈനിങ് ഏരിയ. ഈ ഭാഗത്തിന് അനിയോജ്യമായ രീതിയിൽ ഫ്ലോറിങ്ങിലും ലൈറ്റിങ്ങിലുമൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി ഡൈനിങ് ഏരിയയിൽ നിന്നും അല്പം മാറി ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. അതിനടുത്തായി ഒരു പാന്ററി സ്‌പേസും പാൻട്രിയോട് ചേർന്നാണ് അടുക്കള ഉള്ളത്. അടുത്തായി സ്റ്റോർ റൂമും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ രീതിയിലാണ് അടുക്കള നിർമിച്ചിരിക്കുന്നത്.

വീടിനകത്ത് ഒരു കിഡ്സ് പ്ളേ ഏരിയ ഉണ്ട്. മനോഹരമായ ഡിസൈനിങ്ങോട് കൂടിയതാണ് ഈ ഭാഗം. മുതിർന്നവരേയും കുട്ടികളേയും ഒരുപോലെ ആകർഷിക്കുന്നതാണ് ഈ ഭാഗം. താഴത്തെ നിലയിൽത്തന്നെ ഒരു ഗസ്റ്റ് ബെഡ് റൂമുമുണ്ട്. ഡ്രസിങ് ഏരിയയും ബാത്‌റൂമും ഇതിനകത്തുണ്ട്.  ഗ്രൗണ്ട് സ്പേസിൽ തന്നെ ഒരു എന്റർടൈൻമെന്റ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു ടിവി യൂണിറ്റും ഉണ്ട്.

സ്റ്റെയർ കേസ് കയറി മുകളിലേക്ക് പോയാൽ വളരെ വലിയൊരു ലിവിങ് ഏരിയ കാണാം. ഇതൊരു റീഡിങ് ഏരിയയാണ്. ഇവിടെ നിന്നും ഡൈനിങ് ഏരിയയിലേക്കും ഒരു വ്യൂ കിട്ടുന്നുണ്ട്. അത്യാധുനിക സജീകരണങ്ങളോടെയാണ് ഈ ഭാഗവും രൂപ കല്പന ചെയ്തിരിക്കുന്നത്. ഇവിടെയുള്ള ബെഡ് റൂമിനെ  മറ്റുള്ളവയിൽ നിന്നും വേർതിരിക്കുന്നത്  ഇതിനകത്ത് രണ്ട് ബെഡും സ്റ്റഡി ഏരിയയും ഉണ്ടെന്നതാണ്. താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമായി നാല് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ മറ്റൊരു ആകർഷണം മാസ്റ്റർ ബെഡ് റൂമാണ്. ഇത് മുകളിലത്തെ നിലയിലാണ് മാസ്റ്റർ ബെഡ് റൂം. ഇവിടെ നിന്നും കോർട്ടിയാടിലേക്ക് നല്ലൊരു വ്യൂവും ലഭിക്കുന്നുണ്ട്. വളരെ യൂസർ ഫ്രണ്ട്ലിയും റിലാക്‌സിങ്ങുമായാണ് ഈ വീട് രൂപകല്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *