എത്ര കറപിടിച്ച കട്ടിംഗ് ബോര്‍ഡും പുതിയതുപോലെ ആക്കാം രണ്ടു മിനിറ്റില്‍
വീട്ടിലെ തടികൊണ്ടുള്ള കട്ടിങ് ബോർഡും പ്ളാസ്റ്റിക് കട്ടിങ് ബോർഡും ആകെ കറുത്തു അഴുക്കു പിടിച്ചിരിക്കുകയാണോ? എങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കു. നിങ്ങളുടെ കട്ടിങ് ബോർഡുകൾ പുത്തൻ പുതിയതു പോലെ തിളങ്ങും.
ഇപ്പോൾ എല്ലാവരും അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കട്ടിങ് ബോർഡ് അഥവാ ചോപ്പിങ് ബോർഡ്. ഇത് തടി കൊണ്ടുള്ളതും പ്ളാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയതും ഉണ്ട്. മുൻപൊക്കെ പ്ളാസ്റ്റിക് ആണ് എല്ലാവരും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങൾ മനസിലാക്കി എല്ലാവരും മരം കൊണ്ടുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിച്ചു തുടങ്ങി. പ്ലാസിക്കിനെ അപേക്ഷിച്ചു തടി കൊണ്ടുള്ള കട്ടിങ് ബോർഡ് വില കുറച്ചു കൂടുതൽ ആണ്.വലിയ വില കൊടുത്തു വാങ്ങിക്കുന്ന ഈ കട്ടിങ് ബോർഡുകൾ നിറം മങ്ങുമ്പോൾ എടുത്തു കളയാതെ നന്നായി ഇങ്ങനെ വൃത്തിയായി കഴുകി എടുത്താൽ പുത്തൻ പുതിയത് പോലെ തിളങ്ങും.
പണ്ടൊക്കെ മിക്ക സ്ത്രീകളും കയ്യിൽ വിരൽ ഉറ ഇട്ടാണ് പച്ചക്കറികൾ അരിഞ്ഞിരുന്നത് ഇപ്പോൾ കട്ടിങ് ബോർഡാണ് എല്ലാവർക്കും എളുപ്പം. കൈ മുറിയന്നത് ഇത് ഉപയോഗിക്കുന്ന വഴി നമുക്ക് ഒഴിവാക്കാം. പിന്നെ മീൻ വെട്ടാനും ഇറച്ചി വെട്ടാനും ഒക്കെ ഈ കട്ടിങ് ബോർഡ് ഉണ്ടെങ്കിൽ വീട്ടമ്മമാർക്ക് കുറച്ചു എളുപ്പമാണ്.
കുറചു ദിവസങ്ങൾ ഉപയോഗിക്കുമ്പോൾ ഇത് ആകെ കറുത്തു പഴയതുപോലെ ആകുന്നത് പതിവാണ്. തടി കൊണ്ടുള്ള കട്ടിങ് ബോർഡിൽ പൂപ്പൽ പിടിക്കാനും തുടങ്ങും. ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് കൊണ്ട് മാസത്തിൽ ഒരിക്കൽ എങ്കിലും ഒന്നു നല്ല രീതിയിൽ ഇങ്ങനെ കഴുകിയാൽ പായലും പൂപ്പലും കറുത്ത നിറവും ഒക്കെ മാറി നന്നായി വൃത്തിയായി കിട്ടും. പിന്നെ തടി കൊണ്ടുള്ള ചപ്പാത്തി റോളരും നോൻസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള തവികളും ഒക്കെ ഈ രീതിയിൽ വൃത്തിയാക്കാൻ പറ്റും.പ്ലാസ്റ്റിക് കട്ടിങ് ബോർഡ് കഴുകേണ്ട രീതിയും ഇതിൽ വ്യക്തമായി പറയുന്നുണ്ട്.