മുട്ടയും ആപ്പിളും ഉണ്ടോ ഇപ്പൊ തന്നെ ഇതൊന്നു ട്രൈ ചെയ്തോളു
വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ ഒരു പലഹാരം ഇല്ലെങ്കിൽ ചായകുടിക്കാൻ തന്നെ മിക്ക ആളുകൾക്കും മടിയാണ്. നല്ല ചൂട് കട്ടന്റെ കൂടെ ചായക്കടയിൽ ഇരുന്നു പഴം പൊരിയും നല്ല മൊരിഞ്ഞ ഉള്ളിവടയും പരിപ്പ് വടയും ഒക്കെ കഴിക്കുന്നതാണ് ആണുങ്ങളുടെ ഇഷ്ടം. എന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും ചായ ഉണ്ടാകുമ്പോൾ ബേക്കറിയിൽ നിന്നു വാങ്ങിയ എന്തെങ്കിലും കഴിക്കുന്നു ചിലർ വീട്ടിൽ സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നു. എന്നാൽ ഇപ്പോ കാര്യങ്ങളുടെ ഗതി ഒക്കെ കുറച്ചു മാറി കേട്ടോ.
മിക്ക വീട്ടമ്മമാരും ഈ ലോക്‌ടോൻ ഒക്കെ തുടങ്ങിയ ശേഷം യൂട്യൂബ് ഒക്കെ നോക്കി പുതിയ പലഹാരങ്ങൾ പരീക്ഷിച്ചു തുടങ്ങി. കൊച്ചു കുട്ടികൾ തൊട്ട് മുതിർന്ന അമ്മമാർ വരെ ഇപ്പോൾ പുതിയ പലഹാരങ്ങളും കേക്കും ജൂസും ഒക്കെ വെറൈറ്റി ആയി ഉണ്ടാക്കുന്നു. അതിൽ മധുരമുള്ളതും എരിവുള്ളതും എണ്ണയിൽ പൊരിച്ചതുമൊക്ക ഉൾപ്പെടുന്നു.
എപ്പോഴും എല്ലാവരും ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നത് കുറച്ചു ചേരുവകൾ കൊണ്ട് വളരെ എളുപത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പലഹാരങ്ങൾ ആണ്. അങ്ങനെ ആകുമ്പോൾ നമുക്ക് ചിലവും വളരെ കുറവണല്ലോ. അങ്ങനെ ഒരു ഐറ്റം ആണിത്. ഇത് ഉണ്ടാക്കാൻ ഒരു മുട്ടയും ആപ്പിളും പിന്നെ എല്ലാവരുടെയും വീട്ടിൽ എപ്പോഴുമുള്ള ഈ സാധനങ്ങൾ മാത്രം മതി. ഓവൻ ഒന്നും വേണ്ട കേട്ടോ. ഒരു ഫ്രൈ പാൻ ഉണ്ടെകിൽ കാര്യം റെഡി. എണ്ണയൊന്നും കോരി ഒലിപ്പിക്കാത്ത ഈ പലഹാരം ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ കൂട്ടുകാരെ.