ബേക്കിംഗ് സോഡയും ബേക്കിംഗ് പൌഡറും ഒരിക്കലെങ്കിലും ഉപയോഗിച്ചവരുടെ ശ്രദ്ധയ്ക്ക്‌

ബേക്കിംഗ് പൗഡറിന്റെയും ബേക്കിംഗ് സോഡയുടെയും വ്യത്യസം എന്തൊക്കെയാണ്? ഇതു രണ്ടും ഒന്നാണോ? കേക്ക് ഉണ്ടാക്കാൻ ബേക്കിംഗ് സോഡാ ഉപയോഗിക്കാമോ?
ഏതാണ് നല്ലത്?
ഇങ്ങനെ ഉള്ള ഒരു നൂറ് സംശയങ്ങൾ എല്ലാ വീട്ടമ്മമാർക്കും ഉണ്ടാകും. ഇതൊക്കെ പരിഹരിക്കാൻ ഈ കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ മതി.

നമ്മൾ എല്ലാവരുടെയും അടുക്കളയിൽ ഉള്ള രണ്ട് സാധനങ്ങൾ ആണ് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും പക്ഷേ ഇതിന്റെ രണ്ടിന്റെയും ശെരിയായ ഉപയോഗങ്ങൾ മിക്ക വീട്ടമ്മ മാർക്കും അറിയില്ല എന്നതാണ്‌ സത്യം.

കൂടുത്തലും മലയാളി വീട്ടമ്മമാരുടെ അടുക്കളയിൽ കാണുന്നത് ബേക്കിംഗ് പൗഡർ അതായത് സോഡിയം ബൈ കാർബോണറ്റ് ആണ്. ഇതിനു അപ്പക്കാരം എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഈ ഇടയായി കേരളത്തിലെ വീട്ടമ്മ മാരുടെ അടുക്കളയിൽ ഇടംപിടിച്ച ഒന്നാണ് ബേക്കിംഗ് പൗഡർ. ഈ ലോക്ക് ഡൗണ് സമയത്തു കേക്ക് ഉണ്ടാക്കുന്നവരുടെ എണ്ണം കൂടിയതാണിതിന്റെ പ്രദാന കാരണം. ഇപ്പോൾ കേക്ക് ഉണ്ടാക്കാൻ അറിയാത്തവർ ആയി കേരളത്തിൽ ആരും തന്നെ ഉണ്ടാകില്ല.

ആഹാരത്തിൽ ചേർക്കാനല്ലാതെ ബേക്കിംഗ് പൗഡറിനും ബേക്കിംഗ് സോടക്കും മറ്റു പല ഉപയോഗങ്ങളും ഉണ്ട്. അടുക്കളയിലെ പല വൃത്തിയാക്കൽ പരിപാടികൾക്കും ഈ സോഡാ പൊടികൾ ഉപയോഗിക്കാം. വളരെ കുറഞ്ഞ ചിലവിൽ നമുക്കു ഇത് കടയിൽ നിന്ന് വാങ്ങുകയും ചെയ്യാം.

പിന്നെ മറ്റൊരു കാര്യം ബേക്കിംഗ് സോഡയുടെയും ബേക്കിംഗ് പൗഡറിന്റെയും ശെരിയായ ഉപയോഗം അറിയാതെ ഇത് എടുത്തു ഉപയോഗിക്കുന്നത് അപകടം ആണ്. ശെരിക്കുള്ള അളവിൽ സോഡയും പൗഡറും ഉപയോഗിച്ചില്ലങ്കിൽ നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ രുചി തന്നെ മാറി പോകും.
നമ്മൾ ഏത് ആഹാരം ഉണ്ടാക്കിയാലും ശെരിയായ അളവിലുള്ള ചേരുവകൾ ചേർക്കുമ്പോൾ അതിന്റെ രുചിയും കൂടും.

ബേക്കിംഗ് സോഡയുടെയും ബേക്കിംഗ് പൗഡറിന്റെയും ശെരിയായ ഉപയോഗവും ഈ പൊടി കൈകളും എല്ലാവരും അറിഞ്ഞിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *