ഒറ്റതവണ ചല്ലാസ് ഇതുപോലെ ഉണ്ടാക്കി നോക്കുക പിന്നെ ഇങ്ങനെ ഉണ്ടാക്കു

ചള്ളാസ് ഇഷ്ടപെടാത്ത മലയാളികൾ കുറവായിരിക്കും ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസിയായി തയാറാക്കാൻ കഴിയുന്ന ഒരു സ്‌പെഷ്യൽ ചള്ളാസ് ആണ് അപ്പൊ പിന്നെ അത് എങ്ങനെയാണു തയാറാക്കുക എന്ന് നോക്കിയാലോ .

അപ്പൊ നമ്മുടെ ഈ ചള്ളാസ് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് മീഡിയം സൈസ് ഉള്ള ഒരു മൂന്നു സവോള ആണ് സവോള തൊലി എല്ലാം പൊളിച്ചു കളഞ്ഞു വൃത്തിയാക്കി എടുത്തതിനു ശേഷം ഒരു ഗ്രെറ്റർ ഉപയോഗിച്ചോ അതല്ല എന്നുണ്ട് എങ്കിൽ കത്തി ഉപയോഗിച്ചോ നല്ല നീളത്തിൽ കട്ടി കുറച്ചു അരിഞ്ഞു എടുക്കുക .എത്ര ത്തിന് ആയിട്ട് അറിയുന്നോ അത്രയും രുചി കൂടും .

ഇനി നമുക്ക് ആവശ്യമായിട്ടു ഉള്ളത് ഒരു ചെറിയ ബീറ്റ് റൂട്ട് ആണ് ഒരു ബീറ്റ് റൂട്ട് എടുത്ത് അതും തൊലിയൊക്കെ ചെത്തി മാറ്റിയതിനു ശേഷം ഗ്രെയ്റ്റർ ആളാണ് കിൽ കത്തി ഉപയോഗിച്ച് നീളത്തിൽ ചെറുതായിട്ട് കാണാം കുറച്ചു അരിഞ്ഞു എടുക്കുക .

ഇനി സവോളയിലേക്കു നമ്മൾ അരിഞ്ഞു എടുത്ത ബീറ്റ് റൂട്ട് ഇട്ടതിനു ശേഷം കുറച്ചു വെള്ളം അതിൽ ഒഴിച്ച് നന്നായി ഒന്ന് കഴുകി എടുക്കുക .സവോള അറിഞ്ഞിട്ടു എന്തിനാ കഴുകുന്നത് എന്ന് നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നുണ്ടാകും പക്ഷെ അങ്ങനെ കഴുകുമ്പോ സവോളയിൽ ഉള്ള ആസിഡ് അതുപോലെ തന്നെ ബീറ്റ് റൂട്ടിൽ ഉള്ള കളർ ഇവ രണ്ടും കുറയും അത് നമ്മുടെ ചെല്ലാസിന്റെ രുചി വർധിപ്പിക്കും അതിനു വേണ്ടിയാണു ഇങ്ങനെ കഴുകുന്നത് .ഇനി ഞങ്ങൾക്ക് അങ്ങനെ കഴുകാൻ താൽപ്പര്യം ഇല്ല എന്നുണ്ടെങ്കിൽ കഴുകിയില്ല എങ്കിലും കുഴപ്പം ഇല്ല .കഴുകുന്ന സമയത്തു സവോള തിരുമി ഉടച്ചു കളയരുത് ജസ്റ്റ് വെള്ളം ഒഴിച്ച് കൈ കൊണ്ട് ഒന്ന് കറക്കി വെള്ളം ഊറ്റി മതിയാകും .

ഇനി അത് കഴുകി മാറ്റി വച്ചതിനു ശേഷം ഇതിലേക്ക് ഒരു കുക്കുമ്പർ നീളത്തിൽ സലാഡിൽ ഇടുന്ന പരുവത്തിൽ അരിഞ്ഞു ഇടുക .ഇനി ഒരു മൂന്നു പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞത് കുറച്ചു മല്ലിച്ചെപ്പ് ,ആവശ്യത്തിന് ഉപ്പു ഇവ ഇട്ടതിനു ശേഷം ഒരു മൂന്നു ടേബിൾ സ്പൂൺ വിനാഗിരി കൂടെ ഇതിലേക്ക് ചേർത്ത് കൈകൾ കൊണ്ട് നന്നായി ഒന്ന് ഇവ എല്ലാം കൂടെ ഞെക്കി ഉടച്ചു തിരുമി എടുക്കുക .നമ്മുടെ സ്‌പെഷ്യൽ ചള്ളാസ് റെഡി .

Leave a Reply

Your email address will not be published. Required fields are marked *